Tuesday, August 14, 2007
ഹ്വിഗിറ്റ
"മാമാ ഒരു മലയാളം കഥ പറഞ്ഞേ..ആ പന്തു കളിക്കാരന്‍ ഹീഇറ്റ,,,ശോ..നാക്കുളുക്കുന്നു.""മോനേ സാധാരണ ഗോളീകള്‍ വലകാക്കുന്നവരാ;എന്നാല്‍ കൊളംബിയക്കാരനായ ഈ "മുടിയന്‍" ഇടക്ക് മിന്നല്‍ പോലെ പന്തമായ് സെന്ററിലേക്കു കുതിച്ചു വരികയും തന്റെ കൂട്ടുകാരനു പാസ്സ് കൊടുത്ത് തിരിച്ചു നടക്കുകയും ചെയ്യുന്ന കാഴ്ച അതി സുന്ദരമാണ്..മലയാളത്തില്‍ ഹ്വിഗിറ്റ എന്ന പേരില്‍ എന്‍ . എസ് മാധവന്‍ എഴുതിയ കഥയും ഇതുപോലെ മലയാള സാഹിത്യത്തിന്റെ നെഞ്ചത്തേക്കു 'കഥാപന്തു' മായൊരു കുതിച്ചു കയറ്റമായിരുന്നു.ഗീവര്‍ഗീസ് എന്ന പള്ളീലച്ചന്‍ പന്തുകളീക്കാരന്‍ കൂടിയായിരുന്നു..സെവന്‍സ് അദ്ദേഹത്തിന്റെ ഇഷ്ടയിനവും.പാവം പിടിച്ച ഒരു പെണ്ണിനെ നാശത്തിന്റെ വഴിക്കു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഒരു വനെ അദ്ദേഹം ചവിട്ടിമെതിക്കുന്നു....അവതരണത്തിലും ഭാഷയിലും യാതൊരു നാട്യവും ഇല്ലാത്ത നല്ലൊരു കഥ...""മാമാ ഫുള്‍ പറഞ്ഞേ...എന്തിനാ ഇങ്ങനെ രസം കൊല്ലുന്നെ?""മോനൂ കഥ നീ വായിക്കാനാ.ഒറ്റക്കു നീ വായിക്കുന്വോ നിനക്കതു അനുഭവിക്കാന്‍ പറ്റും..ഒരു ഹ്വിഗിറ്റയാണു നീ എന്നു നിനക്കു തോന്നും.""എന്നാ മുടി വളര്‍ത്തട്ടേ മാമാ;നാളെ ഒരു ബാളും വാങ്ങിത്തരണേ...""ഉം!..നീ മുടി നീട്ടിയാല്‍ മാത്രം പോരാ..മടിമാറ്റ
Subscribe to:
Post Comments (Atom)

2 comments:
ഓര്‍ക്കുട്ടില്‍ ഈ മാമനെ കണ്ടൊരു പരിചയം.
ആല്‍കെമിസ്റ്റ് വായനക്കായി ഇരിക്കുന്നു. ഹിഗ്വിറ്റ വായിച്ചിരുന്നു. പറഞ്ഞു കേട്ടത്ര ഗാംഭീര്യം തോന്നിയില്ല വായിച്ചപ്പോള്‍. ഒരു പക്ഷേ പന്തുകളിയുടെ ആവേശം അധികം ഉള്‍ക്കൊള്ളാന്‍ കഴിയാഞ്ഞതു കൊണ്ട് കൂടിയാവും. എന്നും ഒരു ഒരു രക്ഷകനെ പ്രതീക്ഷിച്ചു കഴിയുന്ന സ്ത്രീയെ കണ്ട് മടുത്തിരിക്കുന്നു എന്നതും ഒരു മുന്‍വിധി ആയി.
ഹിഗ്വിറ്റ തീരെ ഇഷ്ടപ്പെട്ടില്ല.
പക്ഷെ ഈ എഴുത്ത് ഒന്ന് വിശാലമാക്കിക്കൂടെ.!
വായിച്ച പുസ്തകങ്ങളെപ്പറ്റി എഴുതണമെന്ന് വിചാരിച്ച് ഞാനും ഒരു ബ്ലോഗ് തുടങ്ങീര്‍ന്നു! പിന്നെ അത് അവിടെത്തന്നെ വെച്ച് മതിയാക്കി!
Post a Comment