Tuesday, August 14, 2007
കള്‍സ് അടിയുടെ രസതന്ത്രം.(ഏകനായ്..)
കള്‍സ് അടിയുടെ രസതന്ത്രം.(ഏകനായ്..)ഏറ്റവും മുന്തിയ തരം മദ്യം. നല്ലപോലെ കഴുകി വെടിപ്പാക്കിയ കുപ്പിഗ്ലാസ്, ചാരിക്കിടക്കാന്‍ ഒരു ചാരു കസ്സേര. രാസത്വരഗങ്ങള്‍ ( ആപ്പില്‍ ചെരുതായി മുറിച്ചത്, മുന്തിരി( കുരു ഇല്ലാത്തതാണ് നല്ലത്, മൊസ്സാന്വി ആറു കഷ്ണമായി പകുത്ത് അതില്‍ ഉപ്പും കുരുമുളകു പൊടിയും വിതറിയത്, കോളി ഫ്ലൊവര്‍ ചെറുതായി മുറിച്ച് അതില്‍ പച്ചമുളക് കീറി ഇട്ട് മഞ്ഞളും ചേര്‍ത്ത് ഉലത്തിയത്.)കുപ്പിയെ അരുമയോടെ നോക്കുക. പ്രിയപ്പെട്ടവളേ നീ ദ്രാവകമായി അകത്തു ചെന്ന് ഖരാവസഥയില് തിരിച്ചു വരല്ലെ എന്ന് മൗനമായ് അവളൊടു പറയുക.കുപ്പിയുടെ അടപ്പു പൊട്ടിച്ച് വേണമെങ്കില്‍ ഒരു അടപ്പന്‍ അടിക്കാം(അടപ്പില്‍ ലേശം എടുത്ത് വായില്‍ ഒഴിച്ച് നാവിനാല്‍ ചുറ്റും ചുഴറ്റി അതിന്റെ സ്വദ് അറിയുക)പിന്നിട് ഗ്ലാസില്‍ 90 ml എടുത്ത് അതില്‍ സമാസമം സോഡയും നല്ല വെള്ളവും(മോഹന്‍ ലാല്‍ സ്റ്റയിലില്‍ കുളത്തിലെ വെള്ളമൊന്നും കുടിക്കരുതു...ചിക്കന്‍ ഗുനിയാ പിടിക്കും..) ഐസ് കഷ്ണങ്ങളും ഇട്ട് പതിയെ സിപ്പ് ചെയ്യുക.. അങ്ങനെ പതിയെ ....വിശൂദ്ധമായ്, പുണ്യാഹം പോലെ അലിയിച്ചിറക്കുക....മഹാരാജ പുരംത്തിന്റെ കീര്‍ത്തങ്ങളും ആവാം..അലെങ്കില്‍ "മണിയുടെ....വരാന്നു പറഞ്ഞിട്ട് ചേട്ടന് വരാതിരിക്കരുതേ......അല്ലേ മാമാ"
Subscribe to:
Post Comments (Atom)

2 comments:
ഈ കുഞ്ഞിക്കിളികളെയെല്ലാം കൂടി ഒരുമിച്ചു കാണുമ്പോള്‍ നല്ല രസം.
നല്ല വിസ്കിയില്‍ സോഡ ചേര്‍ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇത്തിരി തണുത്ത വെള്ളം മാത്രം പോരേ? :)
Post a Comment