Tuesday, August 14, 2007
..." ഉല്‍പ്പത്തി പ്പുസ്തകം.....
..." ഉല്‍പ്പത്തി പ്പുസ്തകം....."അദിയില്‍ ദൈവം അകാശവും ഭൂമിയും ഉന്ണ്ടാക്കി...ഭൂമിക്കു മുകളില്‍ ഇരുട്ട് പരന്നു കിടന്നു....അഹാ..കൊള്ളാല്ലോ....എന്തുവാ ഇതു...അദാമിന്റെ വാരി എല്ലില്‍ നിന്നും അവന്റെ ഇണയെ സ്രഷ്ടിച്ചു.....നാളെ ഫാത്തിമാനെ ഇതു പറഞ്ഞൊന്നു വിരട്ടണം. ഊരിത്താടീ എന്റെ വാരി എല്ല് എന്നു പറഞ്ഞ്..ഹ ഹ...മാമാ."...."എടാ മോനൂസേ..മാമന് പറയുന്ന കഥ കൂടി കേട്ടേ...""ദൈവം ആദാമിനെ "അന്സ്തെഷ്യ" കൊടുത്ത് മയക്കിക്കിടത്തി അവന്റെ വാരിയെല്ലൂരിയെടുത്തു. പണി തുടങ്ങുന്നതിനു മുന്വേ ഒരു സുലൈമാനി കുടിക്കാന്‍ ബഷീറിന്റെ കടയിലേക്കു പോയപ്പോഴാണ് ചെകുത്താന് അതു വഴി വന്നതും..."ബൂമറാങ്ങ്" പോലെ എന്തോ ഒന്നു ദൈവത്തിന്റെ വര്‍ക്ക് ഷോപ്പില്‍ ഇരിക്കുന്നതും കണ്ടത്.അവനതെടുത്തു തിരിച്ചും മറിച്ചും നോക്കി നിന്നപ്പോഴാണ്; രണ്ട് പരിപ്പുവട പാഴ്സലാക്കി വരുന്ന ദൈവത്തെ കണ്ടത്.. അവന് പാതാളത്തിലേക്കു കുതിച്ചു ചാടി..എന്നാല്‍ ദൈവം അവന്റെ വാലില്‍ ചാടിപ്പിടിച്ചു. അവന് വാലുമുറിച്ചു ദൈവത്തിന്റെ കൈയ്യില്‍ കൊടുത്ത് രക്ഷപ്പെട്ടു...ഇതികര്തവ്യതാമൂഡനായ് നിന്ന ദൈവം അവസാനം തീരുമാനിച്ചു അതു വെച്ച് സ്ത്രീയെ നിര്‍മ്മിക്കാന്‍."...."മാമാ...നീയാടാ അസ്സല് കാലുവാരി...
Subscribe to:
Post Comments (Atom)

1 comment:
ചിന്തിപ്പിക്കുന്ന നുറുങ്ങുകള്‍...
Post a Comment