Thursday, August 16, 2007

മലയാളത്തിലെ ശാലീന കാവ്യം......ഗൗരി

"നല്ല സുഖം മാമന്റെ മടിയില്‍ കിടന്നു കഥ വായിക്കുന്ന കേള്‍ക്കാന്‍......!"

'ഞാന്‍ ഒരു കഥ പറഞ്ഞുതരട്ടെ ? പറയണമെന്നു പലപ്പോഴും വിചാരിച്ചതാണ്. പക്ഷേ, കഴിഞ്ഞില്ല. ഇപ്പോള്‍...'
ഗൗരി ശാന്തമായി പറഞ്ഞു :
'എനിക്കു ഒരു കഥയും ഇതുവരെ പറഞ്ഞുതന്നിരുന്നില്ലല്ലോ! ഞാനോട്ടു ചോദിച്ചിരുന്നുമില്ല. എങ്കിലും എനിക്കാഗ്രഹമുണ്ട്. പറയൂ.'................

പൊട്ടിയ വളത്തുണ്ടുളെടുത്ത് കൈയില്‍ പിടിച്ച്, അപരാധ ബോധത്തോടെ ചെറുപ്പക്കാരന്‍ പറഞ്ഞു:'ഞാന്‍ വേറെ വാങ്ങിത്തരാം....'
അയാളെ ജിവിതം മുഴുവന്‍ പിന്തുടരുന്ന ഒരു നോട്ടം ആ പെണ്‍കുട്ടി അപ്പോള്‍ നോക്കി.
അവള്‍ പറഞ്ഞു:
'വേറെ വാങ്ങിത്തരേണ്ട; ഇതു എപ്പോഴും ഓര്‍മ്മയുണ്ടായാല്‍ മതി!..'
"മാമാ എന്തൊരു അടിപൊളി....ആരാ മാമാ ടി. പതമനാഭന്‍...?"
"മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരന്‍; അദ്ദേഹത്തിന്റെ ഗൗരി എന്ന കഥ നമ്മളില്‍ ആര്‍ദ്ര ഭാവങ്ങളുണര്‍ത്തും.....".
"ഫാത്തിമായോട് വായിക്കാന്‍ പറയണം...എന്നിട്ടു വേണം എനിക്ക് ആ കുപ്പിവളകള്‍ പൊട്ടിക്കാന്‍...അപ്പോ അവളും എന്നോട് അങ്ങനെ പറയേം നോക്കേം ചെയ്യൂലേ മാമാ...?."
"എടാ..കൊച്ചുതെമ്മാടീ.......
"ജീവിതത്തിലെ ഒറ്റപ്പെടലില്‍ മനസ്സറിഞ്ഞൊരു കൂട്ടല്ലെ എന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നത്..അതാവാം ഇന്നും ഒറ്റക്കുതന്നെ.....ഗൗരി എന്ന കഥയില്‍ എന്റെ ഉള്ളു ചേര്ത്തുവെച്ചതുപോലൊരുതോന്നല്‍...
"മാമാ ഇന്നാ സുലൈമാനി ബാക്കി കൂടെ വായിച്ചെ..കേള്‍ക്കട്ടേ..."
"മോനൂസ്, പിന്നെയാവട്ടടാ....മാമന്‍ ഒന്നു മയങ്ങട്ടേ...."
കണ്ണുകള്‍ അടച്ചപ്പോള്‍...വാക്കുകള്‍ ചുറ്റും സ്വപനങ്ങളാവുന്നു....

'അയാള്‍ അവരെ വാചകം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മാറോട് ചേര്‍ത്തു നിര്‍ത്തി. അയാള്‍ക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു.അവരുടെ നിറുകയില്‍ ആര്‍ദ്രമായി ചുംബിച്ചുകൊണ്ട് അയാള്‍ പറഞ്ഞുഅങ്ങനെയോന്നും പറയല്ലേ! എനിക്കു സഹിക്കാന്‍ കഴിയില്ല....'

No comments: