Wednesday, August 15, 2007
മാമാ എന്തുവാ ഈ ബെറ്റര്‍ ഹാഫ്...
"മാമാ എന്തുവാ ഈ ബെറ്റര്‍ ഹാഫ്...എന്നു പറഞ്ഞാല്‍......?""പണ്ട് പണ്ട്...പുരുഷനും സ്ത്രീയും ഒരൊറ്റ ശരീരമായിരുന്നു. അവര്‍ ആരെയും വകവെക്കാതെ അമറാന്തിച്ചു ജീവിച്ചു.എന്തു സങ്കടം വന്നാലും ഒരുമിച്ചനുഭവിച്ചു...ഭഷണം തുല്യമായ് വീതം വെച്ചു കഴിച്ചു...ദൈവത്തിനു പോലും അസൂയ തോന്നുന്ന ജീവിതം . അങ്ങേര് എന്തു ചെയ്യതെന്നോ...ഒരു ദിവസം പിടിച്ച് ഈ സയാമീസ്സിനെ ഓപ്പറേഷന്‍ നടത്തി രണ്ടിനെയും രണ്ടു ഭാഗത്തേക്കു വലിച്ചെറിഞ്ഞു...അന്നു മുതല്‍ ഓരോ ആളും തന്റെ ഇണയെ തിരക്കി നടക്കുവാ..ചിലര്‍ക്കു അവ കണ്ടെത്താനാവും അവരുടെ ജീവിതം അസ്സലായിരിക്കും....കാര്‍ന്നോന്മാരു മിക്കവരെയും പിടിച്ചു ബലമായ് ചേര്‍ത്തുകെട്ടും...അവരുടെ ഗതി അധോഗതി......ഹ ഹ.....""മാമാ എല്ലാരൂടെ മാമനെ ഈ ഓര്‍കുത്തില്‍ നിന്നും ചാടിക്കും എന്നാ തൊന്നുന്നെ...."
Subscribe to:
Post Comments (Atom)

No comments:
Post a Comment