Tuesday, August 14, 2007
റ്റൈം മെഷീന്‍
"സമയത്തിലൂടെ നമുക്കു മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കാം....മാമാ..എന്തുവാ ഇത് ഒന്നും മനസ്സിലാവുന്നില്ലല്ലോ".."മോനൂസേ.. ആല്‍ബര്ട് ഐസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം ആര്‍ക്കും അത്ര വേഗം മനസ്സിലാവില്ലാ....ലോകത്തില്‍ തന്നെ 20 പേര്‍ക്കാ അതു മനസ്സിലായതെന്നാ പറയുന്നെ.എന്നാലും അതിനു രസകരമായ ഒരു വിവരണം ഉണ്ട്".."എന്തുവാ മാമാ.?..പറഞ്ഞേ.."."നീ ഫാത്തിയുമായി ഒരു മണിക്കുര്‍ സംസാരിച്ചാലും നിനക്കു തോന്നും ഒരു മിനിറ്റേ സംസാരിച്ചുള്ളൂന്ന്, എന്നാല്‍ നിന്റെ കയ്യില്‍ ഒരു തീക്കട്ട വെച്ചു തന്നാല്‍ ഒരു മിനിറ്റ് നിനക്കു ഒരു മണിക്കുറായ് തോന്നില്ലേ.....".ശരിയാ മാമാ എന്നാലും ഫാത്തിമ ഒരു മണിക്കുറൊന്നും വര്‍ത്താനിക്കാന്‍ നില്‍ക്കണില്ല മാമ."മാമാ എന്നിട്ട്.....എനിക്കും സമയത്തിലൂടെ സഞ്ചരിക്കാന്‍ പറ്റുമോ..?""എടാ..H.G വെല്‍സ് ഒരു നൊവെല്‍ എഴുതി, "റ്റൈം മെഷീന്‍" എന്ന പേരില്‍..അതില്‍ സമയത്തിലൂടെ അനേക പ്രകാശവര്‍ഷം മുന്നോട്ടു പോയി അവിടെ ഒരു പെണ്ണിനെ പ്രണയിക്കുന്ന നോവല്‍.....പ്രണയം കാലാതി വര്‍ത്തിയാണെന്നു നിനക്കു മനസ്സിലായോ"......"ഒരു റ്റൈം മെഷീന്‍ കിട്ടിയിരുന്നെങ്കില്‍ ഫാത്തിമാനെം കൂട്ടി,,,ഒറ്റ വിടീലു വിടാരുന്നു."...."എടാ ചട്ടന്വീ..."
Subscribe to:
Post Comments (Atom)

No comments:
Post a Comment