Saturday, July 21, 2007
Osho............
" മാമാ ആരാ ഈ ഓഷോ? മാമന്റെ ഷെല്‍ഫില്‍ നിറയെ ആ അപ്പുപ്പന്റെ ബുക്സ് ആണല്ലോ?"" എടാ കുട്ടാ, ലൊകത്തിനു പുതിയ ഒരു ആത്മീയത കാണിച്ചു തന്ന ആളാ അതു...""എങ്ങനെ യാ മാമാ.....""എടാ ഒരു നദി കടക്കാന്‍ നമുക്ക് വേണമെങ്കില്‍ ഒരു തോണിയുപയോഗിക്കാം, പാലത്തിലൂടെയും അവാം..എന്നാല്‍ അപ്പോഴോന്നും നമ്മള് നദിയെ അറിയുന്നില്ല...എന്നാല്‍ ആ നദി നീന്തിക്കടക്കാന്‍ പറ്റുന്നു എങ്കില്‍ നാം ആര്‍ക്കു വേണ്ടിയും കാത്തിരിക്കേണ്ടി വരുന്നില്ല. ജീവിത്തെ വളരെ സ്നേഹപൂര്‍വ്വം സമീപിക്കുക...മരണത്തെയും.."."എന്റെ മാമാ എനിക്കൊന്നും മനസ്സിലായില്ല.".."സാരമില്ല കുഞ്ഞായീ;കുറച്ചു കാലം കഴിയുംന്വോ നിനക്കതു മനസ്സിലാവും ട്ടോ...ഇപ്പോ മാമനു ഒരു ഉമ്മ താടാ.".." ഉമ്മ.".................".എടാ കുട്ടാ ഒരുമ്മകൂടി താടാ...നിനക്കൊരു മാങ്ങാമണം.........."
Subscribe to:
Post Comments (Atom)

2 comments:
മനോജേ, ഓഷോ എന്ന് കണ്ട് വന്ന് നോക്കിയതാണ്. മോശമായിട്ടില്ല. ശ്രമിച്ചാല്‍ ഒന്നു കൂടി നന്നാക്കാമെന്ന് തോന്നുന്നു.
പിന്നെ, തോന്ന്യാക്ഷരങ്ങള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് കുറേക്കാലമായി നിലവിലുണ്ട്. കുമാര്‍ എന്ന ബ്ലോഗറുടേതാണ് അത്. അതുമായി തെറ്റിദ്ധരിക്കപ്പെടരുത് എന്നുണ്ടെങ്കില്‍, താങ്കളുടെ ബ്ലോഗിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചു കൂടേ?
Post a Comment