കണക്കു പരീക്ഷയില്‍ തോറ്റ അമ്മു......
ഈ കൊച്ചിനെ കൊണ്ട് ഞാന്‍ തോറ്റു........ഇന്നലെ കണക്കു പരീക്ഷയില്‍ തോറ്റതിനു ഞാന്‍ വഴക്കു പറഞ്ഞു. അപ്പോള്‍ അവള് ചോദിക്കുവാ..."എന്തിനാ ഇതോക്കെ പടിക്കണെ,,,,കഞ്ഞീം കറീം വെക്കാന്‍ പടിച്ചാപ്പോരേ...." നല്ല ദേഷ്യം വന്നപ്പോ ഞാന്‍ പറഞ്ഞു "എടീ, ഇതൊക്കെ അറിഞാലെ ജീവിക്കാന്‍ പറ്റു" ന്ന്..അവള് അതു കേട്ട് തലകുലുക്കി പറഞ്ഞു..." പിന്നെ പിന്നെ....കൂടുതല്‍ പടിക്കും തോറും കൂടുതല്‍ സ്രതീധനം കൊടുക്കണം....അതും മീശ ഇല്ലാത്ത ചെക്കന് മാര്‍ക്ക്.....ഹും , എനിക്കൊന്നും വേണ്ട!!!!"കൂടുതല്‍ ഒന്നും പറയാതെ..അവള് കെറുവിച്ച് പോയ്......
------------------------------------------------------------------------------------------------
I love u പറയണ അമ്മൂട്ടി.....
ഈ അമ്മു ഒരു രസികത്തിയാട്ടൊ......ഒരു ദിവസ്സം അവള് പറയുവാ " അതേ, ഇന്ന് ഗോകുല്‍ എന്നൊടു I love you ennu paranju" L.K.G യില്‍ ഉള്ള അമ്മുവിനെ പ്രെനയിക്കാനും ഒരു ചെക്കനോ എന്നു വിചരിച്ച് ഞാന്‍ സകൂതം അവളുടെ മുഖത്തേക്കു നോക്കി. "എന്നിട്ട് എന്റൈ കുട്ടി എന്തു പറഞ്ഞു" എന്നു ചൊദിച്ച് ഞാന്‍ ചിരിക്കെ അവള് പറഞ്ഞു "ഞാനോ, ഞാന്‍ രണ്ട് തവണ I love u ennu paranju" എന്റൈ ദൈവമെ, ഇവള് എനിക്കു പാര ആകുമൊ എന്നു വിചാരിച്ച് ഞാന്‍ ദയനീയമായ് അവളെ നോക്കി, അപ്പോള്‍ ഒരു കുസ്രുതിച്ചിരിയുമായ് എന്റൈ കുഞ്ഞു പറയുവാ....."അതേയ് അവന് ഒരു നുള്ള് തന്നാല്‍ ഞാന്‍ രണ്ട് നുള്ള് കൊടുക്കും, അപ്പോ അവന് ഒരു വട്ടം I love you ennu paranjal" ഞാന്‍ രണ്ട് വട്ടം അങനെ പറയേണ്ടേ... ....ഇനിയും ഇഷ്ടടായിലേ..അമ്മൂനെ....???????
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പിണങ്ങിപ്പോകണ എന്റെ അമ്മൂസ്.......
ങീ.....ങീ.....അച്ചാ, തല്ലി....ഒരു മയില്‍ പീലി കൊണ്ട്!!!!ഞാന്‍ തെണ്ടി നടക്കാന്നും പറഞ്ഞ്.....ഞാന്‍ പോവാ...അച്ചയുടെ സ്വപ്നക്കൂട്ടിലേക്ക്......എല്ലാര്ക്കും റ്റാ റ്റാ ...ഇനി വരില്ലാട്ടോ..........
____________________________________________________________________
__________________________________________________________________________________________
Subscribe to:
Post Comments (Atom)

2 comments:
അമ്മൂസെവിടെ പോയി?
യ്യോ അമ്മൂസ്, പോകരുതേ.
അമ്മുവിന്റെ കഥകള്‍ കേള്‍ക്കാന്‍ എന്ത് രസമാണെന്നറിയാമോ...
Post a Comment