Wednesday, December 31, 2008

കര്‍ണ്ണന്‍

അമ്മ, കുന്തി വന്ന് കരഞ്ഞ് വിളിച്ച് നെഞ്ചു തകര്‍ത്തുപോയിരിക്കുന്നു. ഒരു സ്ത്രീയുടെ കണ്ണീരിനു മുന്നില്‍ എന്താണു താന്‍ ഇങ്ങനെ പതറിപ്പോകുന്നത്. കര്‍ണ്ണന് നിയന്ത്രിക്കാനായില്ലാ. കിടക്കയിലേക്കു വീണമര്‍ന്നു ആവോളം കരഞ്ഞു. ഒടുവില്‍ കണ്ണിര്‍ക്കണങ്ങള്‍ ഉണങ്ങിപ്പിടിച്ച മുഖവുമായ് അയാള്‍, മദ്യത്തിലേക്കു വീണൂ.. ഉപ്പുരുചിക്കുന്ന മദ്യം.

കുന്തി, നുണയാണു പറഞ്ഞതെന്നു മനസ്സ് മന്ത്രിക്കുന്നു. ഒരിക്കലും ഒരു അമ്മയുടെ ആര്‍ദ്രത ആ വാക്കുകള്‍ക്കില്ലായിരുന്നു, പകരം സ്വന്തം മക്കളുടെ ക്ഷേമം മാത്രം കാംക്ഷിച്ച ഒരു സ്ത്രീ, അവരെ അമ്മയെന്നു വിളിക്കേണ്‍ടി വരുന്നത്... കര്‍ണ്ണന്‍ വീണ്ടും മദ്യം ചുണ്ടോടടുപ്പിച്ചു...

അന്നൊരു ദിവസം ഒരു ബ്രാഹ്മണന്‍ തന്നെ കാണാന്‍ വന്നു. ഇപ്പോഴും കര്‍ണ്ണന്റെ ചുണ്ടില്‍ അതോര്‍ത്തപ്പോള്‍ ഒരു പുഞ്ചിരി തെളിഞ്ഞു. രാവിലെ കുളിക്കാനായ് പുഴയിലേക്ക് കുതിച്ചു ചാടാന്‍ ഒരുങ്ങി നില്‍ക്കെ, കര്‍ണ്ണാ എന്ന വിറയാര്‍ന്നൊരു ശബ്ദം. ഒരു വൃദ്ധ ബ്രാഹ്മണന്‍, എവിടെയോ പരിചയം തോന്നിയോ? ചെറുപ്പത്തില്‍ തനിക്കു ലഭിച്ച കവച കൂണ്ഡലങ്ങളാണു ആള്‍ക്കു വേണ്ടത്. തന്റെ അഛന്‍, അതിരഥന്‍ എത്ര കഷ്ടപ്പാടു വന്നിട്ടും ഒരിക്കലും പണയം വെക്കുകയോ, വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്ന അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച ആ കുപ്പായം താന്‍ വളര്‍ന്നപ്പോഴും തനിക്കൊപ്പം വളര്‍ന്നു... ഇലാസ്റ്റിക് നൂലുകളാല്‍ തീര്‍ത്ത ഉടുപ്പ്. ആരോ ബ്രൂഫ്... അത് മകനെ എല്ലാ ദുരിതങ്ങളില്‍ നിന്നും രക്ഷിക്കും എന്നറിഞ്ഞ അഛന്‍ അതു ധരിക്കാതെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.ബ്രാഹ്മണനു അതാണു ആവശ്യം. തനിക്കത് ഉപേക്ഷിക്കാന്‍ തക്കതായൊരു കാരണം. ത്യാഗം എന്ന ലേബലില്‍, ദാനം എന്നൊരു മഹാ കാരുണ്യം. അതു സ്വീകരിച്ച ബ്രാഹ്മണന്റ് കണ്ണുകള്‍ തിളങ്ങിയപ്പോഴാണു ആ കണ്ണുകളിലെക്ക് ശ്രദ്ധിച്ചത്... വിദുരര്‍ !. കണ്ണില്‍ നോക്കി അങ്ങനെ ഉച്ഛരിച്ചപ്പോള്‍ കിടുങ്ങിപ്പോയി കിളവന്‍.രാജകുടുംബത്തിനും കുന്തിക്കായും സഹിക്കേണ്ടി വന്ന ആ ജാള്യം.അതിന്റെ വിഷമത്തില്‍ നിന്നും രക്ഷപ്പെടാനായ് ഒരു 'ജാവലിന്‍' തന്ന് അത് ഉപയോഗീക്കാനുള്ള സൂത്രവും പറഞ്ഞു തന്നു തന്നില്‍ നിന്നും ഓടിയകന്ന വൃദ്ധനെ നോക്കി കര്‍ണ്ണന്‍ പുഴയിലെക്കു കുതിച്ചു ചാടി, നീളമുള്ള കരങ്ങളാല്‍ നീന്തിത്തുടിച്ചു. ആയിരം കൈകളാല്‍ പുഴ കര്‍ണ്ണനെ വാരിയെടുത്തുമ്മ വെച്ചു.. സൂര്യന്‍ അയാളുടെ ദേഹത്തേക്ക് പൊന്നുരുക്കിയൊഴിച്ചു...

കുന്തിയുടെ പിഴച്ചുപെറ്റ മകന്‍! സത്യത്തില്‍ അമ്മേ, വിദുരര്‍ എന്റെ ദേഹത്തെ കവചങ്ങള്‍ അഴിച്ചുമാറ്റിയപ്പോള്‍, തളര്‍ന്നില്ലീ മകന്‍, എന്നാല്‍ നിങ്ങള്‍ എന്റെ മനസ്സിനെ ഞാന്‍ അണിയിച്ചിരുന്ന കവചമാണു പൊളിച്ചെടുത്തത്...!
ഒരിക്കലും കുന്തി തന്റെ അമ്മയല്ലാ! പാണ്ഡവര്‍ തന്റെ അനുജന്മാരും അല്ലാ! എന്നാല്‍ തന്നെ കെണിയില്‍ പെടുത്തിയിരിക്കുന്നു, സാക്ഷാല്‍ കുന്തിയുടെ ബുദ്ധി.
ദുര്യോദനനു ഇനിയൊരിക്കലും യുദ്ധം ജയിക്കാനാവില്ലാ. സ്വന്തം അനിയന്മാരെ കൊന്നവനെന്ന അപഖ്യാതി .കര്‍ണ്ണന്‍ തളര്‍ന്നുപോയ്..
ഒരു അമ്മയുടെ ആശ്ലേഷമായിരുന്നില്ലാ കുന്തിയില്‍ നിന്നും താന്‍ അനുഭവിച്ചത്. തറ്റ്നെ വളര്‍ത്തമ്മപോലും തന്നെ തൊടുമ്പോള്‍, തന്നെ ആശ്ലേഷിക്കുമ്പോള്‍, ഉമ്മ വെക്കുമ്പോള്‍, താന്‍ ഒരു കുട്ടിയായി തീരാറുണ്ട്. ഒരു പൈതലിനെപ്പോലെ മനസ്സ് പാറിപ്പറക്കാറുണ്ട്..എന്നാല്‍ കുന്തീദേവി, തന്നെ ആശ്ലേഷിച്ചപ്പോഴോ, ഉമ്മവെച്ചപ്പോഴേ , എന്തേ തന്നിലെ ആ കുട്ടി ഉണര്‍ന്നില്ലാ?

ഒരു അമ്മയുടെ പൊക്കിള്‍ക്കൊടി ബന്ധം അത്രക്കു ദുര്‍ബ്ബലമോ...?

അല്ലാ....... അല്ലാ....... അല്ലാ...........!കുന്തി എന്റെ അമ്മയല്ലാ.......!
കര്‍ണ്ണന്‍ വീണ്ടും മധു ചക്ഷകം ചുണ്ടോടടുപ്പിച്ചു... തൊണ്ടയിലൂടെ തീക്കട്ടകള്‍ ജ്വലിച്ചിറങ്ങി..
ഗാന്ധാരീ വിലാപം
മകന്‍, ദുര്യോദനന്‍ , ഇന്നും തന്റെ അടുത്തെത്തിയിരുന്നു. യുദ്ധത്തില്‍ അനുഗ്രഹം വാങ്ങാന്‍. തോന്നിയില്ലാ അവനെ അനുഗ്രഹിക്കാന്‍. ഗാന്ധാരിയും ഒരു സ്ത്രീയല്ലേ...?

ഗാന്ധാര ദേശം, മതളനാരകം പുത്തു നില്‍ക്കുന്ന ഉദ്യാനം. ഒളിച്ചും പാത്തുമായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്. വാക്കുകളുടെ ആര്‍ദ്രത, 'ഗാന്ധാരീ'എന്ന വിളിയില്‍ തന്നെ തന്റെ മനസ്സ് തളിരുപോലെ മൃദുവായിത്തീരുന്നു. ആ വിരല്‍ സ്പര്ശം തന്നെ ഉന്മാദിനിയും ഉല്ലാസവതിയും ആക്കി. രാജകുമാരിയായതിനെ ശപിച്ചു പോയ നിമിഷങ്ങള്‍. പ്രണയവാനായൊരാളോടൊപ്പം ആരെയും ഭയക്കാതെ ചന്ദ്രികാ ചര്‍ച്ചിതമായ രാത്രികളില്‍, അവന്റെ മടിയില്‍ തലവെച്ച്... നിലാവേറ്റ്, മയങ്ങാന്‍... ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ തെല്ലും ഭയന്നില്ലാ. ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും തന്റെ മനസ്സ് അദ്ദേഹത്തില്‍ നിന്നും അകന്നില്ലാ. ഒരുമിച്ച് മരിക്കാന്‍ പോലും തയ്യാറായിരുന്നു. അപ്പോഴാണു ജീവിതത്തിലേക്ക് പുതിയൊരു തുടിപ്പ് ഉണര്‍ന്നത്.. ഏറ്റവും സ്നേഹിച്ചൊരാളിന്റെ ബീജം സ്വീകരിക്കുക, അതൊരു ജീവനായ് ഗര്‍ഭപാത്രത്തില്‍ വളരുക.. അദ്ദേഹത്തെ ഒരു ശിശുവായ് എപ്പോഴും ചുമന്നു നടക്കാന്‍ സാധിക്കുക.. താന്‍ എല്ലാം വിസ്മരിക്കുകയായിരുന്നു....

കൊട്ടാരത്തില്‍, താന്‍ ഒറ്റപ്പെടുകയായിരുന്നു. ആരും തന്നെ വേദനിപ്പിച്ചില്ലാ. പൊന്നാങ്ങള ശകുനി വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചുപോയ്...

ആ ഉദ്യാനത്തില്‍ പിന്നീട് മാതളപ്പൂക്കള്‍ വിരിഞ്ഞതു താന്‍ കണ്ടിട്ടില്ലാ.. ഉദ്യാനത്തിലൂടെ അലഞ്ഞു നടക്കവേ, മിഴികള്‍ അവക്കെത്താവുന്നതിനും അപ്പുറത്തേക്ക് നീണ്ടു നീണ്‍ടു ചെന്നു. കാതുകള്‍ 'ഗാന്ധാരീ'എന്ന വിളിക്കായ് ദാഹിച്ചലഞ്ഞു..!
ആരും ഒന്നും പറഞ്ഞില്ലാ. ആരും വേദനിപ്പിച്ചില്ലാ, ആശ്വസിപ്പിച്ചതുമില്ലാ.. എവിടെയാണദ്ദേഹം എന്നത് പറഞ്ഞു തരാന്‍ ഒരു തോഴിക്കും ആയില്ലാ.. അവര്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു..
ശകുനിയാങ്ങള മാത്രം കണ്ണുകളില്‍ അപാരമായൊരു അന്താളിപ്പോടെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.

പ്രസവവേദനയുടെ അതി തീവ്രതയില്‍ നിന്നുണര്‍ന്ന താന്‍ ആദ്യം അന്വേഷിച്ചതു, കുഞ്ഞിനെയാണു. അവനെ നെഞ്ചോടു ചേര്ത്തമര്‍ത്താന്‍, തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ദുഃഖത്തെ അവന്റെ ചെവിയില്‍ മന്ത്രിക്കാന്‍, തുടിച്ചു കുതിച്ച് പുറത്തുചാടാന്‍ വെമ്പുന്ന തന്റെ ഹൃദയത്തെ ശാന്തമാക്കാന്‍... ' എന്റെ കുഞ്ഞെവിടെ'?വാക്കുകള്‍ പുറത്തേക്ക് പ്രസവിച്ചിടാന്‍ ഒരുപാടു വേദനിച്ചു.. എന്നിട്ടും അവ്യക്തമായ് അന്വേഷിച്ചു.. ആരും ഒന്നും മിണ്ടിയില്ലാ. ശകുനി കുനിഞ്ഞ മുഖത്തോടെ മുന്നില്‍ നിന്നു...!

അന്ന് താനീ ലോകത്തെ വെറുത്തതാണു. എല്ലാരില്‍ നിന്നും അകന്നു മാറി. തന്റെ മകനില്ലാത്ത, തന്റെ പ്രണയം ചിന്തിയെടുത്ത ഈ ലോകത്തെ എനിക്കു കാണേണ്ടാ... അന്നേ മിഴികള്‍ പൂട്ടിയില്ലേ ഞാന്‍..!

ഒരു ദിവസം , ശകുനിയാങ്ങള വന്നു തന്റെ മുന്നില്‍, ഒരേ ഒരു വാക്ക്, മകനെ കാണിച്ചു തരാം, പകരം വിവാഹത്തിനു സമ്മതിക്കണം..........ഇല്ലെങ്കില്‍ ഗാന്ധാര രാജ്യം ഭീഷ്മര്‍ ആക്രമിക്കും...
മകന്‍ എന്ന വാക്കില്‍ ഉരുകിപ്പോയ് മാനസം... മറ്റൊന്നും ആലോചിച്ചില്ലാ....... എന്തുമാകാം എനിക്ക് എന്റെ മകനെ കാണണം.. തിരിച്ചു നടന്ന ശകുനിയോട് ഒരുവാക്കു കൂടിപ്പറഞ്ഞു....

'പൊന്നാങ്ങള കേള്‍ക്കണം. വിവാഹം,വിവാഹം എന്ന ചടങ്ങു മാത്രം അതിനപ്പുറത്തേക്ക് ഒരാളും ഒന്നുമാകില്ലാ.....!....
നടന്നു പോകുന്ന ആങ്ങളയുടെ കാലുകള്‍ ഇടറുന്ന ശബ്ദം താന്‍ കേട്ടു... ! മനസ്സില്‍ കനല്‍ക്കട്ടകള്‍ വാരിയിടാന്‍ എങ്ങനെയാണീ ഗാന്ധാരിയെന്ന പാവം പെണ്‍കുട്ടി പഠിച്ചത്?

നൂറ്റൊന്നു തോഴിമാരെ ഓരോ ദിവസം ധൃതരാഷ്ടരുടെ അടുത്തേക്കു പറഞ്ഞു വിട്ട ബുദ്ധി. ശകുനിക്ക് എന്നും തന്ത്രങ്ങള്‍ പിഴക്കാറില്ലല്ലോ..പുറത്തു പരന്ന കഥ, താനൊരു മാംസ പിണ്ഡത്തെ പ്രസവിച്ചു. അതൊരു ചാപിള്ളയെന്ന്,വ്യാസനെന്ന മഹാഡോക്ടര്‍ ക്ലോണിങ്ങ് നടത്തി നൂറ് ആണ്മക്കളെയും ഒരു പെണ്‍കുഞ്ഞിനെയും സൃഷ്ടിച്ചുവെന്ന്. ഒരിക്കല്‍ പോലും ധൃതരാഷ്ടരുടെ അടുത്തേക്ക് പോകാതെ , ഒന്നും കാണാതെ കണ്ണുമൂടിക്കെട്ടി താന്‍ അന്തഃപുരത്തില്‍‍ കഴിഞ്ഞു. രാജധാനിയില്‍ മാത്രം നൂറ്റവരുടെ അമ്മയായ്, ധൃതരാഷ്ടരുടെ ഭാര്യയായ്, അമ്മ മഹാറാണിയായ് വാണു... ഗാന്ധാരീ മഹാറാണി വാഴക എന്ന പ്രജകളുടെ അട്ടഹാസങ്ങളൊന്നും മനസ്സിനെ ചലിപ്പിച്ചില്ലാ... മകനു വേണ്ടി കേഴുന്നൊരു അമ്മയായ് എന്നും കഴിയാനായിരുന്നല്ലോ തന്റെ വിധി.

ശകുനിയാങ്ങളയില്‍ നിന്നും മകനെക്കുറിച്ചറിഞ്ഞപ്പോള്‍, അമ്മ മനസ്സ് തേങ്ങിപ്പോയില്ലേ, മകനേ ഈ അമ്മയോട് നീ ഒരിക്കലും സഹിക്കില്ലാ. അത്രക്കു കൊടിയ ദുരിതത്തിലേക്കല്ലേ നിന്നെ തള്ളിയിട്ടത്..അതിരഥന്റെ വളര്‍ത്തുപുത്രനായ് നീ ......! എന്തെന്തു ദുരിതങ്ങളാണു നീ സഹിച്ചത്, എന്നാലും മകനെ നിനക്കായ് മാത്രം ചുരന്നൊരു മുലയോടെ നിന്നെ കാത്തിരുന്നവളാണീ അമ്മ. നിനക്കായ് മാത്രം നെഞ്ചില്‍ ചൂടു സൂക്ഷിച്ചവളാണീ അമ്മ..

നിനക്കായ് എല്ലാം ഒരുക്കിത്തരാന്‍, എന്നും ശകുനിയാങ്ങളയെ മുള്‍മുനയില്‍ നിര്‍ത്തി ഈ അമ്മ. അര്‍ജ്ജുനനെയും തോല്പിക്കുന്ന അസ്ത്രവിദ്യ നിന്നെ പരിശീലിപ്പിച്ചില്ലേ, പരശുരാമന്‍.ഒടുവില്‍ , രാജകുമാരന്മാരുടെ അരങ്ങേറ്റവേദിയിലേക്ക് നിന്നെ എത്തിച്ചതും ശകുനിയാങ്ങളയുടെ വിരുത്.നീ അവിടെ ജ്വലിച്ചു നിന്നപ്പോള്‍, ഞാന്‍ നിന്റെ അച്ഛനെക്കുറിച്ചോര്‍ത്തൂ... നീ സൂര്യ ബിംബം പോലെ ഭൂമിയില്‍ തിളങ്ങിയെന്നറിഞ്ഞപ്പോള്‍, മകനേ, ഞാന്‍ നിന്റെ അച്ഛനെ മനസ്സില്‍ നിറക്കുകയായിരുന്നു...എന്നാല്‍ ഒടുവില്‍, നിന്റെ കുലവും തൊഴിലും ചോദിച്ച്, അപഹാസ്യനാക്കിയപ്പോള്‍, തളര്‍ന്നുപോയി ഈ അമ്മ.. നിന്റെ അഛനോട് ഈ അമ്മ മനസ്സില്‍ ഒരായിരം മാപ്പിരന്നു...

എന്തിനായിരുന്നു കുന്തിയപ്പോള്‍ തളര്‍ന്നു വീണത്?
സ്വന്തം മക്കളെക്കാള്‍ ഉജ്ജ്വലനായൊരുവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍... എന്നാല്‍ പിന്നീട് കുന്തിയുടെ മൂത്തപുത്രനാണു നീ എന്നു തോഴിമാര്‍ രഹസ്യം പറഞ്ഞപ്പോള്‍, മകനേ, എന്റെ നെഞ്ചുരുകിയതു അറിഞ്ഞുവോ നീ.......?
ഈ അമ്മ എത്രക്കു ദുര്‍ബ്ബലയായി..! എനിക്കതില്‍ പരാതിയില്ലാ, മാന്യമായൊരു സ്ഥാനം കുന്തി നിനക്ക് നല്‍കിയാല്‍, അപമാന ഭീതിയില്‍ നിന്നും നീ രക്ഷപ്പെട്ടാലോ എന്നു ഞാന്‍ സമാധാനിച്ചു.
എന്നാല്‍ കുന്തി, എന്നും തന്ത്രങ്ങളുടെ രാജകുമാരിയായിരുന്നല്ലോ..!. ഈ അമ്മക്ക് പ്രസവിക്കാനേ കഴിഞ്ഞുള്ളൂ.. പ്രണയിക്കാനേ കഴിഞ്ഞുള്ളൂ.... പിടിച്ചു വാങ്ങാന്‍ അറിയില്ലായിരുന്നു മകനേ കര്‍ണ്ണാ... ന്റെ പൊന്നു മോനേ..!.
മിഴികള്‍ കെട്ടിയിരുന്ന കറുത്ത ചേല കണ്ണീരില്‍കുതിര്‍ന്നു ഗാന്ധാരിക്ക് കണ്ണുകളില്‍ കുളിരു വ്യപിച്ചു..

Tuesday, December 30, 2008

കൃഷ്ണന്റെ കനവിലെ കിനാവ്...

അഭിമന്യു മരിച്ച അന്നു രാത്രി കൃഷ്ണനു ഉറക്കം വന്നില്ലാ, ഒരു ഗ്ലാസ് ജീരക വെള്ളം മടു മടാ കുടിച്ച്, തന്റെ ഓടക്കുഴലിലൂടെ അല്പം സമയം ദുഃഖഗാനം ആലപിച്ചു. കണ്ണൊന്നടച്ചാല്‍, കളിച്ചു ചിരിച്ച് 'അമ്മാവാ' എന്നും വിളിച്ച് ഓടിവരുന്ന അനന്തിരവന്റെ ചന്ദ്രശോഭയാര്‍ന്ന മുഖം..കൃഷ്ണന്‍ ഓര്‍ത്തൂ..

എന്തിനായിരുന്നു ഇങ്ങനെ ഒരു ജീവിതം ?

ചെറുപ്പത്തിലെ മുതല്‍ പ്രശ്ന സങ്കീര്‍ണ്ണം. ജനിക്കുന്നതിനും മുന്നെ അമ്മാവന്‍ കംസന്റെ കോപത്തിനു ഹേതുവായ്, ഏതോ വിവരം കെട്ട വാരഫലക്കാരന്‍ പറഞ്ഞതു കേട്ട്, അമ്മാവന്‍ തന്റെ ശത്രുവായ്, ജനിക്കുന്നതിനു മുന്നെ പൂശിക്കളയാന്‍ അങ്ങേര്‍, ഓഡറിട്ടു. അമ്മയേയും അഛനെയും കാരാഗൃഹത്തില്‍ അടച്ചു പൂട്ടി. ഗോതമ്പുണ്ട തീറ്റിച്ചു. അന്ന് 'അബോര്‍ഷന്‍' എന്ന പരിപാടി അമ്മാവനു അത്രക്കു നിശ്ചയമില്ലായിരുന്നതിനാല്‍ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ സുഖിച്ചു കഴിയാന്‍ പറ്റി. ജനിച്ച അന്നു രാത്രി, തുള്ളിക്കൊരു കുടം എന്ന രീതിയില്‍ ആകാശം പൊട്ടിയൊലിച്ചു. നല്ലൊരു കുടകിട്ടാത്തതിനാലും കനത്ത തണുപ്പും കാരണം അമ്മാവന്‍ ആനമയക്കി അടിച്ച്, അമ്മായിയുടെ അടുത്തിരുന്നത് , തന്റെ ഭാഗ്യമായ്...

ഏതോ കള്ളന്റെ സഹായത്തോടെ അച്ഛന്‍ തടവറയുടെ പൂട്ടു തകര്‍ത്തൂ.. കള്ളന്റെ പേരു അഛന്‍ മറന്നു പോയതുകൊണ്ട് ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ നടന്നില്ലാ. എങ്കിലും അമ്മയുടെ കഴുത്തില്‍ കിടന്ന പത്തു പവന്റെ കുന്നിക്കുരുമാല കണാതെ പോയതില്‍ നിന്നും ജോലിക്ക് കൂലി പിടിച്ചു വാങ്ങുന്ന ഏതോ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരിക്കാം കള്ളന്‍. അതോ കള്ളന്‍ കപ്പലില്‍ തന്നെയോ..?

ജയിലറയില്‍ നിന്നും രക്ഷപ്പെട്ടിട്ടും അമ്മാവന്‍ തന്നെ കൊല്ലാനായ് ചാവേറിനെ വിട്ടിരുന്നു. പൂതന എന്നൊരു എല്‍.റ്റി.റ്റി. ക്കാരിയെ വാടകക്കെടുത്ത് തന്നെ തട്ടാന്‍ അയച്ചതും , അവള്‍ മുലക്കണ്ണില്‍ പൊട്ടാസ്യം സൈനയിഡ് പുരട്ടി വന്നതും... ഹോ ! ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.. തന്റെ ഭംഗിയുള്ള മുഖം കണ്ട് ആ തമിഴച്ചി, തമിഴ് പൊണ്ണ്, പെണ്‍കൊടിക്ക് മനസ്താപം ഉണ്ടാവുകയും. 'ഇന്ത ഇളം കൊളന്തയെ ഞാന്‍ തര്‍ക്കൊല പണ്ണമാട്ടേ' എന്നു പറഞ്ഞ് , അവള്‍ സൈനെയിഡ് ഗുളിക കടിച്ചു പൊട്ടിച്ച് ആത്മഹത്യ ചെയ്യ്‌തതും ഓര്‍ത്തപ്പോള്‍ കണ്ണന്റെ കണ്ണു നനഞ്ഞു.

യശോദാമ്മയുടെ മകനായുള്ള ജീവിതം. യമുനയിലെ കുളിരുള്ള വെള്ളത്തില്‍ ചാടിമറിഞ്ഞുള്ള കുളീ. ഗോപ സ്ത്രീകളുടെ ചേലകള്‍ അടിച്ചുമാറ്റിയത്, വെള്ളത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നു കയറി വരുന്ന ഗോപസ്ത്രീകള്‍ക്ക് ഒരു ചാണകത്തിന്റെ നാറ്റമായിരുന്നു. അവര്‍ ഭംഗിയായ് കുളിക്കാനും വൃത്തിയുള്ളവരായ് മാറാനും താന്‍ ചെയ്യ്‌ത പണി തനിക്കു തന്നെ പാരയായ്. വെണ്ണതിന്നു, വെണ്ണമണവും രുചിയുമായിത്തീര്‍ന്ന തന്നെ ഈ മുശുക്കു മണമുള്ള ഗോപസ്ത്രീകള്‍, കാണുന്നവര്‍ കാണുന്നവര്‍ കെട്ടിപ്പിടിച്ചുമ്മ വെച്ചു പീഡിപ്പിച്ചതിനെ അപലപിക്കാന്‍ ഒരു പുരുഷ സംഘടനയും അന്നുണ്ടായിരുന്നില്ല. തന്റെ പ്രായമുള്ള ചെറിയ ഗോപാലന്മാരെല്ലാം തന്നെ അസൂയയോടെ നോക്കി. ചുവരിലെല്ലാം കരിക്കട്ടകൊണ്ട് ' രാധ + കൃഷ്ണന്‍' എന്നു എഴുതിവെച്ചു. തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവും തലതെറിച്ചവന്മാര്‍ക്കില്ലായിരുന്നു..(കാലങ്ങള്‍ക്കു ശേഷം അഷ്ടപദി എന്നൊരു ശൃംഗാര കാവ്യമും ജയദേവന്‍ എന്നൊരു കശമലന്‍ ചമച്ചു വെക്കും. 'ധീരസമീരേ യമുനാ തീരെ...' എന്ന വരികളുടെ കാവ്യ ഭംഗി കൊണ്ടു മാത്രം ലവനെ താന്‍ വിട്ടുകള്യും അല്ലായിരുന്നെങ്കില്‍, അവന്റെ പൊണ്ടാട്ടിയെക്കൊണ്ട് ഞാന്‍ അവനെ തൂത്തു വാരിക്കുമായിരുന്നു.)

പാവം പിടിച്ചൊരു കുചേലന്‍ മാത്രമാണു തന്നോട് കൂട്ടുകൂടിയത്, അതാണു അവന്റെ ദുരിതകാലത്ത് ഒരു ഏ.ഡി.ബി ലോണ്‍ അവനു പാസാക്കിക്കൊടുത്തത്, അവന്‍ ഇപ്പോള്‍ അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യ്‌തോ എന്തോ..?
എല്ലാം മായ...!

പെണ്‍കുട്ടികളെ കൂട്ടു പിടിക്കുന്നതൊട്ടും നല്ല കാര്യമല്ല. അവളുമാര്‍ എപ്പോഴും നമ്മളെ കുരുക്കിലാക്കാനുള്ള വഴികള്‍ നോക്കി കണ്ടു പിടിക്കും.. കാളിന്ദിയില്‍ ചുമ്മാ വാഴക്കാ വരയനെയും വട്ടോന്‍ മീനെയും തിന്ന് കഴിഞ്ഞിരുന്നൊരു പാവം പെരുമ്പാമ്പ്, അത് അവരെ ശല്യപ്പെടുത്തുന്നുവെന്നും പറഞ്ഞ്, അവര്‍ എന്നെ കുരുക്കിയില്ലെ... അന്ന് അതിന്റെ പുറത്ത് വീഴാതെ നിന്ന് ചാടിത്തുള്ളിയതും അവളുമാരു പാഞ്ഞു പോയി, 'കൃഷ്ണന്‍ പാമ്പിനെ കൊന്നേ' എന്നും പറഞ്ഞ്... കാളിയന്‍ എന്ന അവന്റെ വായില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്നു തനിക്കേ അറിയൂ..... ദേഹമാസകലം വെളുത്തുള്ളി തേക്കേണ്ടി വന്നതിന്റെ പുകച്ചില്‍ ഹോ! ഭയങ്കരം..!

ഇവളുമാരുടെ അടുത്ത് ജീവിച്ചുപോകണമെങ്കില്‍, മന്ത്രവാദം പഠിച്ചേ പറ്റൂ എന്നു മനസ്സിലാക്കിയ താന്‍, കാട്ടില്‍ പോയ് ആദിവാസിമൂപ്പനില്‍ നിന്നും കുറച്ചൊക്കെ പഠിച്ചതും പിന്നെ തന്റെ കഴിവിലൂടെ പുതിയ ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിച്ചതിനാലും മന്ദര പര്‍‌വ്വതത്തെ ഉയര്‍ത്തിക്കാണിക്കുന്നതായ് തോന്നിപ്പിക്കാന്‍ പറ്റി. അല്ലാരുന്നെങ്കില്‍ അന്നേ, ഇവളുമാര്‍ എന്നെ വിട്ട് പോകില്ലായിരുന്നോ ? തന്റെ പുല്ലാംങ്കുഴലില്‍ നിന്നും ഗാനം മാത്രമല്ലാ പൊഴിയുക, അതൊരു മാന്ത്രിക വടിയായും താന്‍ ഉപയോഗിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ കൃഷ്ണന്‍ ഒന്നു ചിരിച്ചു..... കള്ളച്ചിരി...!. കള്ളനോട്ടത്തിന്റെയും പേറ്റന്റ് അങ്ങേര്‍ക്കു തന്നെ.

ജരാസന്ധന്‍ എന്നൊരു സുമോ ഗുസ്തിക്കാരനെ ശുട്ടുപോടാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ താന്‍ പാണ്ഡവരുടെ പക്ഷത്തു നില്‍ക്കുമായിരുന്നോ? കൗരവര്‍ എല്ലാവിധ ജാഡയോടും കൂടി നാടു ഭരിക്കുമ്പോള്‍, കാട്ടില്‍ തെണ്ടി നടക്കുന്ന പാണ്ഡവരെ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടി വന്നു. കൃഷ്ണന്‍ ആപല്‍ ബാന്ധവനാണെന്ന പേരു നില നിര്‍ത്താന്‍. അത് ആ പാഞ്ചലിയെന്ന സൂത്രക്കാരി, പൂങ്കണ്ണീരു കാണിച്ച്, അസലായ് വിനിയോഗിക്കുകയും ചെയ്യ്‌തു.

യുദ്ധത്തിനു സന്ധിപോകാന്‍ തന്നെ യുധിഷ്ടിരന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍, ഇവന്മാര്‍ സ്വന്തം കാര്യം നോക്കികളാണെന്നു മനസ്സിലായതാണു. കൗരവര്‍, പാമ്പിന്‍ കൂട്ടിലേക്കു ചെല്ലുന്നതിനെക്കാള്‍ പേടിക്കണം.. ശകുനി, കര്‍ണ്ണന്‍, ദുര്യോദനന്‍, ദുശ്ശാസനന്‍... ഇങ്ങനെ ഒരുപാടെണ്ണം... അതില്‍ കര്‍ണ്ണനെ സോപ്പിടാം അവന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞ് സെന്റിയടിക്കാം , എന്നാല്‍ മറ്റു രാജവെമ്പാലകള്‍.. !

ദുര്യോന്റ്റെ കാലു പിടിക്കാവുന്നതിന്റെ മാക്സിമം പിടിച്ചു. പാണ്ഡവരെന്ന കശ്മലന്മാര്‍ക്കു വേണ്ടി താഴാവുന്നതിന്റെ അങ്ങേയറ്റം. ഒടുവില്‍ ഹിന്ദി നടന്മാരെ വെല്ലുന്ന രീതിയില്‍ , ദുര്യോദനന്‍ പ്രഖ്യാപിച്ചു. 'കൃഷ്ണാ, സൂചി കുത്താന്‍ സ്ഥലം തരില്ലാ. അവനൊക്കെ ഒട്ടകത്തിന്റെ സ്വഭാവമാ.. പിന്നെ വന്നതല്ലേ, ഊണൂപുരയില്‍ ചെന്ന് പര്‍പ്പടവും കഞ്ഞിയും ചമ്മന്തിയും നാരങ്ങാ അച്ചാറും കൂട്ടി കഞ്ഞി കുടിച്ച് സ്ഥലം വിട്ടോ.'.!

ഇത്രയുമായപ്പോള്‍, തനിക്ക് സഹിച്ചില്ലാ.. മാജിക്ക് തുടങ്ങി. ( മാന്‍ഡ്റേക്ക് എന്ന ഒരുത്തന്‍ ഇതിലെ പല വിദ്യകളും പിന്നീട് കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ മലയാള നാട്ടില്‍ ഒരു വിദ്വാന്‍ മുതുകാട്, തീയില്‍ ചാടി രക്ഷപ്പെടല്‍, തീവണ്ടി മായിച്ചു കളയല്‍, ഇത്യാതി നമ്പര്‍ കാണിച്ച് കാശുവാങ്ങുന്നത് നോം അറിയുന്നു.. അതിന്റെയൊക്കെ പേറ്റന്റ് എനിക്കാണു, മര്യാദക്കല്ലെങ്കില്‍ ഞാന്‍ ലോക കോടതിയില്‍ കേസു കൊടുക്കും..) ശംഖുവാളുഗദാചക്രധാരിയായ്, ശൂലമുസൂലപരിചകള്‍ തോളീല്‍ തൂക്കിയിട്ടവനായ്... വിഷ്ണൂബ്രഹ്മശിവനായ്, ഓം കാരമായ്, ഉജ്ജ്വലിച്ചു... എല്ലാ പഹയന്മാരുടേയും കണ്ണുകെട്ടി, ദുര്യോദനനെ മാത്രം കണ്ണുകെട്ടാതെ ഫ്രീയാക്കി.. എല്ലാരും സിംഹാസനത്തില്‍ നിന്നും ചാടി എണീറ്റ്, തൊഴുതു നിന്നു, ചിലര്‍ നിലവിളിച്ചു, ചിലര്‍ ബോധം കെട്ടുവീണൂ.....

വിശ്വരൂപം പിന്‍‌വലിച്ച്, താന്‍ സാധാ കൃഷ്ണനായ്, തന്നെ പിടിച്ചുകെട്ടിയിരുന്നെങ്കില്‍, തനിക്ക് ഹൗഡിനി 'റ്റെക്ക്നിക്ക്' ഒന്നു പരിക്ഷിക്കാമായിരുന്നു. അതു മാത്രം നടന്നില്ലാ...

ദൂത് പരാജയപ്പെട്ട്, വിദുരരുടെ വീട്ടില്‍ നിന്നും കഞ്ഞിയും കുടിച്ച്, കുന്തിയുടെ കുശുകുശുപ്പും കുന്നായ്മയും കേട്ട്, അത് പൊണ്ണന്മാര്‍ മക്കളോട് പറയാമെന്നു പ്രോമിസ് ചെയ്യ്‌ത് തന്റെ അവസാന അടവിനായി കര്‍ണ്ണന്റെ വീട്ടിലെക്കു നടന്നു...

'നീ, ഈ പാണ്ഡവരുടെ മുത്ത സഹോദരനാണു, കര്‍ണ്ണാ, നീ ഒരു തിരുത്തല്‍ വാദിയായല്‍ നിനക്ക് രാജ്യം ഭരിക്കാം, അഞ്ചു അനിയന്മാര്‍ നീ പറയുന്നതു മാത്രം കേട്ട് നില്‍ക്കും.. പാഞ്ചാലിയെ നിനക്കും കൂടെ ഷെയര്‍ ചെയ്യാം.......'

ഇത്തവണ കര്‍ണ്ണന്‍, കൃഷ്ണനെ നോക്കിയതേതു ഭാവത്തിലെന്നു കൃഷ്ണനു മനസ്സിലായില്ലാ....'പ്രഭോ, അങ്ങ പറഞ്ഞ കണ്ടീഷനൊന്നും ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ലാ, എനിക്ക് ഒന്നുമില്ലാതിരുന്ന സമയത്ത് എല്ലാം ആയവനാണു ദുര്യോദനന്‍, അവനെ ഞാന്‍ കൈവെടിയില്ലാ. ഏതു സമ്പത്തിനെക്കാള്‍ എനിക്ക് എന്റെ വാക്കും സൗഹൃദവുമാണു പ്രധാനം...... അനിയന്മാര്‍ ഒരു ബെടക്കൂസനെയും ഞാന്‍ തട്ടാന്‍ പോകുന്നില്ലാ.. അവന്മാര്‍ക്ക് എന്റെ കൈയില്‍ നിന്നും മരിക്കാനുള്ള ഒരു യോഗ്യതയും ഇല്ലാ...'

എല്ലാം മായ...... തേരീ മായ ..! അനന്തരം, കര്‍ണ്ണന്‍ കോട്ടുവായിട്ടു.

ആദ്യമായ് ഒരു ധീരന്റെ ശബ്ദം കേട്ടതില്‍ ആഹ്ലാദിച്ച് കൃഷ്ണന്‍ പുറത്തിറങ്ങി. അപ്പോള്‍ കര്‍ണ്ണന്‍, കൃഷ്ണനെ സ്നേഹപൂര്‌വ്വം നോക്കി നില്‍ക്കുകയായിരുന്നു..... അത് അറിഞ്ഞ കൃഷ്ണനില്‍ ഒരു ചിരി വിരിഞ്ഞു.......!

ഏറ്റവും സമ്മോഹനമായത്, ഒരുമിച്ച് നോക്കി മന്ദഹസിക്കാറില്ലേ...?

Sunday, December 28, 2008

ദ്രോണവധം ആട്ടക്കഥ മൂന്നാം ദിവസം..!

ഭീഷ്മ പിതാമഹന്‍ ചെരിഞ്ഞപ്പോള്‍, പുതിയ ക്യപ്ടാനായി , തങ്ങളുടെ കളരിയാശാനെ ദുര്യോദനന്‍ അവരോധിച്ചു. തങ്ങള്‍ക്കൊതുക്കാന്‍ പറ്റാത്ത ഈ മാരണത്തെ,മരത്തലയന്മാര്‍ പാണ്ഡവര്‍ കൊന്നു തന്നാല്‍, കടല്‍ക്കിഴവന്മാരില്ലാത്തൊരു രാജ്യം അന്തസായി ഭരിക്കാമല്ലോ എന്ന് ദുര്യോദനന്‍ മനസ്സില്‍ കൊതിച്ചിരുന്നു.
ക്യാപ്റ്റസി ഏറ്റെടുക്കുന്ന സമയത്ത് ചുറ്റും നിന്ന പടയാളികള്‍ കുരവയിട്ടു.. പാണ്ഡവ പക്ഷത്തെ പടയാളികള്‍ കൂവി വിളിച്ചു. ദ്രോണര്‍ക്ക്, അതൊന്നും പുത്തരിയല്ലായിരുന്നു. സ്ഥിരം ആട്ടും തുപ്പും സഹിച്ച് അങ്ങേരുടെ തോലിനു കാട്ടുപോത്തിന്റെ കലിപ്പും ഉറപ്പും വന്നിരുന്നു..

ക്യാപ്റ്റന്റെ കുപ്പായം മാത്രം ധരിക്കാന്‍ അദ്ദേഹം തയ്യാറായില്ലാ. താന്‍ ഒരു ബ്രാഹ്മണനാണെന്നും, യുദ്ധക്കളം തനിക്ക് പൂജക്കളമാണെന്നു..ശത്രുക്കളുടെ തല തനിക്ക് പൂജിക്കാനായ് ഇറുത്തെടുക്കാനുള്ള പൂക്കളാണെന്നും അദ്ദേഹം പത്രക്കാരോട് പറഞ്ഞു... അസ്ത്ര ബ്രൂഫ് (പടച്ചട്ട) തനിക്ക് ഹറാമായതനാല്‍, താറും പാച്ചിയേ താന്‍ യുദ്ധം നടത്തുകയുള്ളുവെന്നും അദ്ദേഹം ലണ്ടന്‍ റ്റൈമിസിന്റെ ലേഖകനോട് മാത്രം പറഞ്ഞു. (മണ്ടനായതിനാല്‍ എന്തും എഴുതിക്കോളും എന്ന് ബ്രാഹ്മണന്റെ ചാണക്യ ബുദ്ധി പ്രവര്‍ത്തിച്ചു.)ബ്രാഹ്മണര്‍ക്ക്, പൂജയോ അല്ലെങ്കില്‍ ഹോട്ടല്‍ ബിസിനസോ മാത്രമാണു പറഞ്ഞിരിക്കുന്നതെന്നു.. യുധിഷ്ടിരന്‍, മനോരമ പത്രത്തിനു കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കി.. ദ്രോണരെ പേടിച്ചിട്ടല്ലേ ഈ പ്രസ്ഥാവനയെന്നു ചോദിച്ച ലേഖകനോട്, ദ്രോണരുടെ അപ്പനെപ്പോലും തനിക്ക് പേടിയില്ലെന്നും, അതൊരു ശുദ്ധബ്രാഹ്മണനായിരുന്നെന്നും യുധിഷ്ടിരന്‍ ഞെളീഞ്ഞിരുന്നു പറഞ്ഞു( ചന്തിക്കൊരു മൂട്ട കടിച്ചപ്പോഴാണു ഞെളിഞ്ഞതെന്നു.. അന്തഃപ്പുര രഹസ്യം)

ദ്രോണര്‍ തന്റെ ഫീല്‍ഡിങ്ങ് പൊസിഷന്‍ ആകെ മാറ്റി. പുതിയൊരു രീതിയിലാണു വിദ്വാന്‍ ഫീല്‍ഡ് സജീകരിച്ചത്, (ധോണീ എന്നൊരുത്തന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പല തന്ത്രങ്ങളുമാണു പയറ്റുന്നത്) സ്ലിപ്പില്‍ മൂന്നു വില്ലാളീകള്‍, ഗള്ളിയില്‍ ആനപ്പുറത്തൊരു കുന്തക്കാരന്‍, മിഡോഫിലും മിഡോണിലും തേരില്‍ കുറച്ച് പടയാളികള്‍.. ഒരു തേര്‍ഡ് മാനെ വെറുതെ കുന്തവും കൊടുത്ത് കീപ്പര്‍ക്കും പിന്നില്‍.. ഈ രീതിക്ക് ചക്രവ്യൂഹം എന്നൊരു പേരും നല്‍കി. ചിലന്തി വല എന്നൊരു 'ഗ്രാമ്യ നെയിമും' ഇതിനു പറയാം...

അനന്തരം മുപ്പതു വാര പിന്നില്‍ നിന്നും പാഞ്ഞു വന്ന് അങ്ങേര്‍ ബോള്‍ ചെയ്യാന്‍ തുടങ്ങി. പാണ്ഡവ പക്ഷത്തെ പ്രധാന ബാറ്റ്സ്മാന്‍മാരുടെ സ്റ്റെമ്പുകള്‍ തുരു തുരാ തെറിച്ചു.. ഒരു ഹാറ്റ്ട്രിക്ക് നേടി കളരിയാശാന്‍ അല്പം സംഭാരം കുടിച്ചു.. സംഭാരത്തിനു ഉപ്പു കൂടിപ്പോയെന്നു പറഞ്ഞ് അടുക്കളക്കാരെനെ ശുദ്ധ സംസ്കൃതത്തില്‍ ശകാരിച്ചു ( ച്ചാല്‍, തന്തക്കു വിളിച്ചൂന്ന് പച്ച മലയാളം).

പാണ്ഡവ പക്ഷം കളി ബഹിഷ്ക്കരിച്ച്, പവലിയനില്‍ കേറി,ധര്‍മ്മ പുത്രന്‍ കൃഷ്ണനെയും അര്‍ജ്ജുനനെയും ആവോളം ചീത്തവിളിച്ചു. യുദ്ധം ചെയ്യാതെ കാട്ടില്‍ തെണ്ടി നടന്നപ്പോള്‍ എന്തൊരു സുഖമായീരുന്നെന്നു നെഞ്ചത്തിടിച്ചു കൊണ്ടു വിളിച്ചു പറഞ്ഞു.. ആ സമയത്ത് കൃഷ്ണനും അര്‍ജ്ജുനനും അല്പം മിനുങ്ങാന്‍ യുദ്ധക്കളത്തില്‍ നിന്നും ഒന്നു മുങ്ങിയിരുന്നു.. തന്റെ അമ്മാവനെയും അച്ഛനെയും വല്ല്യച്ഛന്‍ തെറിവിളിക്കുന്നതു കേട്ടു സഹിക്കാന്‍ കാഴിയാതെ അഭിമന്യു ഇടപെട്ടു,
'വല്യച്ഛാ, അടങ്ങൂ ശാന്തനാകൂ... എന്തിനാ ഇങ്ങനെ അവരെ തെറി വിളിക്കുന്നത്.......?'
'എന്താടാ വിളിച്ചാല്‍? ചുമ്മാ മുച്ചീട്ടും കളിച്ചിരുന്ന എന്നെ നിന്റെ അച്ഛനും അമ്മാച്ചനും കൂടെയാ ഈ പണിക്ക് വിളിച്ചോണ്ടു വന്നത്.. എന്നിട്ടിപ്പോ രണ്ടും മുങ്ങീല്ലേ.?..ചെറ്റകള്‍..!
വീണ്ടും തന്റെ അച്ഛനെ തെറിയില്‍ കുളിപ്പിക്കാനുള്ള പരിപാടിയാണെന്നു മനസ്സിലാക്കിയ അഭിമന്യൂ ഉള്ള അഭിമാനം വെച്ചു പറഞ്ഞു..
'വല്യച്ചാ എനിക്കീ ചക്രവ്യൂഹത്തില്‍ ബാറ്റ് ചെയ്യാന്‍ അറിയാം റണ്‍സ് എടുക്കാന്‍ ഓടാന്‍ റണ്ണറായി നിന്നോളണം..'.
ഗതികെട്ട യുധിഷ്ടിരന്‍ അതിനു സമ്മതിച്ചു..(പുലി പുല്ലും തിന്നും എന്ന പഴം ചൊല്ല് ഇവിടെ പിറവി കൊള്ളുന്നു.)പിന്നീട് യുദ്ധക്കളം ഒരു വെടിക്കെട്ടു ബാറ്റിങ്ങ് കണ്ടു. സിക്സര് അമ്പുകള്‍, ബൗണ്ടറി അമ്പുകള്‍, (ഒരു അസ്ത്രം കൊണ്ട് ആറ് തലകള്‍ എടുക്കുന്ന വിദ്യ സിക്സര്‍, നാല് എടുക്കുന്നത് ബൗണ്ടറി.. കളി നിയമങ്ങള്‍ അറിയാത്ത ഇന്ത്യയിലെ പാവം കാണീകള്‍ക്കു വേണ്ടി ദ് ഹിന്ദു, എഴുതിയ ലേഖനത്തില്‍ നിന്നു.) അങ്ങനെ ഏറ്റവും വേഗമേറിയ സെഞ്ചൊറി പയ്യന്‍ നേടി. ചക്രവ്യൂഹം തകര്‍ത്തു തരിപ്പണമാക്കി അഭിമന്യൂ മുന്നേറിയപ്പോള്‍, കളരിയാശാന്‍, തുരു തുരാ ബൗണ്‍സറുകള്‍ എറിഞ്ഞു. കളി നിയമത്തില്‍ ഇത്രയും ബൗണ്‍സറുകള്‍ എറിയാന്‍ പാടില്ലെന്നു പറഞ്ഞ 'അമ്പയറെ' കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും എന്നു ഭയപ്പെടുത്തി നിശ്ശബ്ദനാക്കി. തന്റെ ഒടിഞ്ഞ ബാറ്റ് മാറാന്‍ ഒരു അവസരം ചോദിച്ച അഭിമന്യുവിനോട്, 'പൊട്ട ബാറ്റൂമായാണോടാ ഇന്‍ര് നാഷണല്‍ വാറിനു വരിക?' എന്ന് പുലഭ്യം പറഞ്ഞു..!
പിന്നീട് ജയദ്രഥന്‍ എന്ന സ്പിന്നറെക്കൊണ്ട് 'ദൂസര' എന്ന ബോള്‍ എറിയിച്ചു. കാലിലേക്ക് ഉന്നം നോക്കി സ്റ്റെമ്പിനെറിയുന്ന വിദ്യ.. അതു ഫലിച്ചു......!
ആ യുദ്ധ വീരന്‍ മരിച്ചു.....! അഭിമന്യുവെന്ന യുവ ധീരന്‍ മരിച്ചു വീണൂ..! അന്തരീക്ഷത്തിലെ പൊടി പടലങ്ങള്‍ മാറിയപ്പോള്‍, മണ്ണില്‍ പുതച്ച്, ധീരമായൊരു ചിരിയോടെ ആ അഭിമാനം മരിച്ചു കിടന്നു.!
തന്റെ അഴിഞ്ഞ ഉടുമുണ്ടു പോലും എടുക്കാതെ യുധിഷ്ടിരന്‍ യുദ്ധക്കളത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു!
ദ്രോണരെ ഇങ്ങനെ വിട്ടാല്‍ അയാള്‍ പാണ്ഡവകുലത്തിന്റെ ചാറെടുത്ത് ചപ്പാത്തി കഴിക്കുമെന്നു മനസ്സിലാക്കിയ ഗൂഡാലോചന സംഘം രാത്രി, മുഴുവന്‍ പട്ട അടിച്ചിരുന്നു ആലോചിച്ചു. ഭീമന്‍ ഒരു വീപ്പ മണവാട്ടിയടിച്ച് നൂറ്റൊന്നു പുഴുങ്ങിയ മുട്ടയും തിന്ന് ഏമ്പക്കം വിട്ട് ഗൂഡാലോചനയില്‍ തനിക്കാവുന്ന പങ്ക് അഗാധമായ് നിര്‍‌വ്വഹിച്ചു. അവസാനം കൃഷ്ണന്‍ തന്നെ പുതിയൊരു നമ്പരിട്ടു. കാര്യം ദ്രോണര്‍ അവരുടെ ക്യാപ്റ്റനാണെങ്കിലും മറ്റെല്ലാം സ്കൂള്‍ മാഷുന്മാരെപ്പോലെയും തന്റെ മകന്‍ അശ്വത്ഥാമാവിനോട് കൂറ് ഏറെയാണു. അവന്‍ തട്ടിപ്പോയെങ്കില്‍ മാത്രമേ കളരിയാശാന്‍ അല്പമെങ്കിലും തളരുകയുള്ളൂ.. അശ്വത്ഥാമാവാണെങ്കില്‍, പെറോട്ടാ മാവിനെക്കാള്‍ ഭയങ്കരനും.. ഒരുമാതിരി ആള്‍ക്കാര്‍ക്കൊന്നും കുഴച്ചെടുക്കാനാവാത്ത വിധം കടുപ്പം.. അതിനാല്‍ ഒരു ആനക്ക് അശ്വത്ഥാമാവെന്നു പേരിട്ട് അതിനെ ഭീമന്‍ കൊല്ലുക. സത്യസന്ധന്‍ എന്ന കളര്‍കുപ്പായവുമിട്ടു നടക്കുന്ന ധര്‍മ്മ പുതര്‍ അതു ദ്രോണരൊട് പറയുക.

.ഐഡിയ എല്ലാര്‍ക്കും ഇഷ്ടമായ്. ഒരു കുപ്പി ആനമയക്കിയുടെ കോര്‍ക്ക് കടിച്ചു തുറന്ന് വലിച്ചുകുടിച്ച് അര്‍ജ്ജുനന്‍ ആശ്വസിച്ചു. അപ്പോള്‍ ധര്‍മ്മപുത്രന്‍ പറഞ്ഞു, 'എനിക്കീ നുണപറയാനൊന്നും പറ്റില്ലാ, ഞാന്‍ സത്യ സന്ധനാണു.' അതു വരെ മിണ്ടാതിരുന്ന ഭീമന്‍ കൃഷ്ണന്റെ ചെവിയില്‍ പറഞ്ഞു.
'മര്യാദക്ക് പറഞ്ഞില്ലെങ്കില്‍ അങ്ങേരുടെ മര്‍മ്മം ഞാന്‍ ഇടിച്ചു കലക്കും എന്നു പറ'കൃഷ്ണന്‍ , അതു ധര്‍മ്മപുത്രനോടു പറഞ്ഞപ്പോള്‍, ആള്‍ ഒന്നും മിണ്ടാതെ തലകുലുക്കി സമ്മതിച്ചു. ഭാരത പുരാണം അനുസരിച്ച്, ചേട്ടന്മാരോട് അനിയന്മാര്‍ തറുതല പറയാന്‍ പാടില്ലെന്ന നിയമം അന്നുമുതല്‍ ഇങ്ങനെ നിലവില്‍ വന്നു.!

യുദ്ധക്കളത്തില്‍, ചോരയില്‍ കുളിച്ച്, മദോന്മത്തനായ് യുദ്ധം ചെയ്യ്‌തു പ്രസാദിച്ചു നിന്ന ദ്രോണര്‍ , അശ്വത്ഥാമാവു മരിച്ചുവെന്ന വാര്‍ത്തകേട്ട് ഞെട്ടി. അഴിഞ്ഞ താറ് ഒന്നു മുറുക്കിയുടുത്ത്, ധര്‍മ്മ പുത്രന്റെ അടുത്തെത്തി,
ചോദിച്ചു: മകാനേ ഞാന്‍ കേട്ട വാര്‍ത്ത ശരിയാണോ'?
അത്യധികം ദുഃഖം അനുഭവിക്കുന്നതുപോലെ അഭിനയിച്ച് (ഈ അഭിനയത്തിനു പിന്നീട് ഓസ്ക്കാര്‍ അവാര്‍ഡ് കിട്ടുകയുണ്ടായി) അശ്വത്മാവ് എന്ന ആന ചത്തു. എന്ന് ആള്‍ അറിയിച്ചു..( ചെരിഞ്ഞൂ എന്ന വാക്കിനു പകരം ചത്തു എന്ന വാക്കാണു യുധിഷ്ടിരന്‍, വ്യാകരണ നിയമം തെറ്റിച്ചു പറഞ്ഞത്.)
യുദ്ധത്തില്‍ കൗരവരെയും പാണ്ഡവരെയും തകര്‍ത്തു മുടിച്ചിട്ട് തനിക്കും തന്റെ മകനും കൂടി രാജ്യം വാഴാമെന്ന മോഹം പൊലിഞ്ഞതോര്‍ത്തപ്പോള്‍, കളരിയാശാന്റെ വായൂ കോപിച്ചു. ഉഗ്രമായ വയറിനു വേദന, വയറും പൊത്തിപ്പിടിച്ച്, ആശാന്‍ തേരില്‍ കുത്തിയിരുന്നു. പിന്നീട് ഈ കുത്തിയിരിക്കല്‍ യോഗയില്‍ ഒരു ആസനമായ് തീര്‍ന്നു.. വായൂ കോപാസനം..!

കിട്ടിയ തക്കത്തിനു പണ്ട് തന്റെ അഛന്‍, ദ്രുപതനെ, നാണം കെടുത്തിയ കളരിയാശാനിട്ട് ഒരു പണികൊടുക്കാന്‍ കാത്തു കാത്തിരുന്ന ധൃഷ്ടദ്യമനന്‍ ( ഇവന്റെ പേരുവിളിച്ച് ആ നാട്ടിലെ ഒരുപാട് ആള്‍ക്കാരുടെ നാവ് ഉളുക്കിയിട്ടുണ്ട്..) തന്റെ വാളുമായി ചാടിയിറങ്ങി, ദ്രോണരുടെ തേരില്‍ ചാടിക്കയറി, പറന്നു വെട്ടി....... കഴുത്തില്‍ നിന്നും വേര്‍പ്പെട്ട ശിരസ്, വായുവിലൂടെ നിലത്തു വീണുരുണ്ടു.. !

ദ്രോണരെ കൊന്ന് അന്നത്തെ വാര്‍ത്തയില്‍ താരമാകാനിരുന്ന അര്‍ജ്ജുനനു ഇതു സഹിച്ചില്ലാ.....
'കശ്മലാ!നീ എന്റെ ഗുരുവിനെ കൊന്നോ ? സാമദ്രോഹീം ഇന്നു നിന്നെ ഞാന്‍ പൂശിക്കളയും'!എന്ന് ഗര്‍ജ്ജിച്ച് തേരില്‍ നിന്നും ഞൊണ്ടി ഞോണ്ടി ഇറങ്ങി.
ഇത്തവണ ധൃഷ്ടദ്യുമനന്‍, തിരിഞ്ഞു നിന്ന് അങ്ങാടിപ്പാട്ടു പാടി.
'നിന്നെയൊക്കെ സഹായിക്കാന്‍ വന്ന എന്നെ തൊട്ടാല്‍, നിന്നെയൊക്കെ നിലം തൊടാതെ ശുട്ടുപോടിടുവേന്‍' എന്ന് അലറി...
' തമിഴ് പറയുന്നവരോട് എനിക്ക് ദേഷ്യമില്ലെന്നു' പറഞ്ഞ്, അര്‍ജ്ജുനന്‍ വന്നപോലെ തേരിലേക്ക്, കൃഷ്ണന്റെ പിന്നിലേക്ക്,തിരിച്ചോടി...
കൃഷ്ണന്‍ രണ്ടുപേരെയും ശാന്തരാക്കാന്‍, നല്ല നാടന്‍ കള്‍സ് ഒഴിച്ചു കൊടുത്തു...
കള്‍സ് കുടിച്ച് ചിറി തുടച്ച്, ധൃഷ്ടദ്യുമനന്‍ ചോദിച്ചൂ.....
റ്റച്ചിങ്ങ്സ് ഒന്നും ഇല്ലേടെയോ...?

Saturday, December 27, 2008

മഹാപാരതം... യുദ്ധ ക്വാണ്ടം തിയറി.......

യുദ്ധം തുടങ്ങുന്നതിനു മുന്നെ മുട്ടു വിറച്ചുതുടങ്ങിയ യുധിഷ്ഠിരന്‍ തലേന്ന് രാത്രി ഉറങ്ങാതിരുന്ന് സ്വരക്ഷയെക്കുറിച്ചാലോചിച്ചു.പിറ്റേന്ന്,അതി രാവിലെ എണീറ്റ്, പടച്ചട്ടയും വാളും ധരിച്ചു.,കുളിക്കാന്‍ മറന്നു..ശൌചം ചെയ്യാനും.ചുറ്റും നിന്ന പടയാളികള്‍ മൂക്കു പൊത്തിയപ്പോള്‍ കക്ഷിക്ക് കാര്യം പിടികിട്ടിയെങ്കിലും, അതൊന്നും കാര്യമാക്കാതെ പടക്കളത്തിലേക്ക് പാഞ്ഞു.യുധിഷ്ടിരന്റെ ഈ പരക്കം പാച്ചില്‍ കണ്ട്...മറ്റ് യോദ്ധാക്കള്‍ രാജാവ് കഴിഞ്ഞ ദിവസം അടിച്ച ആനമയക്കിയുടെ ധൈര്യം കാണിക്കുന്നതാണെന്ന് വിശ്വസിച്ച് പിന്നാലെ പാഞ്ഞു..!പതിനെട്ടക്ഷൌഹിണികള്‍ ഒരു വശത്തു നിന്നും പാണ്ഡവരെ നോക്കി പല്ലിളിച്ചപ്പോള്‍, മറുവശത്തു നിന്ന പതിനൊന്നക്ഷൌഹിണിപ്പടയാളികള്‍ പേടിച്ച് മുഖം കോട്ടി.
യുദ്ധം തുടങ്ങാന്‍ കാഹളം മുഴങ്ങവേ യുധിഷ്ഠിരന്‍ തേരില്‍ നിന്നിറങ്ങി,തൊഴു കൈയ്യോടെ വിറച്ച് വിറച്ച് കൌരവപക്ഷത്തേക്ക് നീങ്ങി.കൌരവര് കൂക്കുവിളിയോടെയും “പേടിത്തൊണ്ടന്‍ മൂര്ദ്ദാബാദ്" വിളികളോടെയും ആര്‍ത്തട്ടഹസിച്ചു.യുധിഷ്ഠിരന്‍ അതൊന്നും കാര്യമാക്കാതെ ഭീഷ്മപിതാമഹന്റെ അടുത്തെത്തി.പിന്നീട് രണ്ടുകാലില്‍ നില്ക്കാന്‍ കെല്പില്ലാതിരുന്നതിനാല്‍ മുട്ടുകുത്തി നിലത്തിരുന്നു.
യുധിഷ്ഠിരന്‍ തെണ്ടാനിറങ്ങിയതാണെന്നു മനസ്സിലാക്കിയ ഭീഷ്മര്‍[ഈ കാര്‍ന്നോര്‍ക്ക് ഇതു പോലത്തെ അബദ്ധം പലപ്പോഴും പറ്റിയിട്ടുണ്ട്--മുക്കുവത്തിയുടെ ഫാദര്‍ പണ്ട് ഇയാളെ ഒന്നു പിഴിഞ്ഞപ്പൊള്‍ രാജാധികാരം വേണ്ടെന്ന വിവരദോഷം വിളിച്ച് പറഞ്ഞ് ദേവന്മാരുടെ കൈയ്യടി നേടി.അങ്ങേര്‍ക്ക് പിള്ളേരുണ്ടായാലോ? എന്നു ചോദിച്ച മുക്കുവനോട് ,എന്നാല്‍ ഭൂമിമലയാളത്തില്‍ ഒരു പെണ്ണിനെയും ലൈനാക്കാനോ അവരെ പീഡിപ്പിക്കാനോ അങ്ങേരില്ലാ എന്നു വിളിച്ചു പറഞ്ഞു.ദേവന്മാര്‍ ആകാശത്തു നിന്നും പുഷ്പവൃഷ്ടി നടത്തി.കൊതിക്കെറുവുള്ള ചില ദേവന്മാര്‍, ചൊറിയണത്തിന്റെ ഇല പറിച്ചും എറിഞ്ഞു.പിന്നെ മൂന്നു ദിവസം മാന്തിയിട്ടാണ് ചൊറിച്ചില്‍ തീര്‍ത്തത്!.പീഡനക്കേസില്‍ നിന്നും രക്ഷപ്പെട്ടവനെന്ന പേരില് “സ്വച്ഛന്ദമൃത്യു”അങ്ങേര്ക്ക് ദേവന്മാര്‍ ഓഫര്‍ ചെയ്തു! 'ഒരു പീഡനം പോലും നടത്താതെ എന്തിനാടെയ് മുടിഞ്ഞ ആയുസ്സ്'? എന്ന് നാരദന്‍ മാത്രം ചോദിച്ചു.]യുധിഷ്ഠിരന്‍ മുന്നില്‍ നിന്നും മാറില്ലന്നും, ഈ പഹയനെ ഓടിക്കാന്‍ അനുഗ്രഹത്തിന്റെ കാടിവെള്ളം കൊടുത്തു കളയാമെന്നും വിചാരിച്ചു. 'സര്‍വ്വ ഐശ്വര്യങ്ങളും നിനക്കുണ്ടാവട്ടെയെന്ന്!' വിളിച്ചു പറഞ്ഞു. എന്നിട്ട് മുകളിലേക്കു നോക്കി കണ്ണടച്ചു കാണിച്ചു.
അല്പം വിറയല്‍ അവസാനിച്ച് യുധിഷ്ഠിരന്‍ പതിയെ കാര്‍ന്നോരുടെ ചെവിയില്‍ ചെന്നു ചോദിച്ചു "കാര്ന്നോരേ.നിങ്ങളെ തട്ടാനുള്ള സൂത്രം കൂടി പറഞ്ഞു തരാവൊ.?"ഇത്തവണ കാര്‍ന്നോര്‍ യുധിഷ്ഠിരനെ നോക്കിയ നോട്ടത്തില്‍ യുധിഷ്ഠിരന്‍ മൂന്നു ലിറ്റര്‍ മൂത്രമൊഴിച്ചു! മൂത്രത്തിന്റെ നാറ്റം സഹിക്കാന്‍ പറ്റാതെയും,ഇനിയും ഇവനെ നോക്കിപേടിപ്പിച്ചാല്‍ ഇവന്‍ അപ്പിയിട്ട് യുദ്ധക്കളം കുളമാക്കുമെന്നും, പതിനെട്ടക്ഷൌഹിണിപ്പടയും മൂക്കും പൊത്തി ഓടെണ്ടിവരുമെന്നും, യുദ്ധം ജയിച്ചുവെന്ന ഖ്യാതീ ഇവനൊറ്റക്കു നേടുമെന്നും വിചാരിച്ച് കാര്‍ന്നോര്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല വെച്ചു. ആണായും പെണ്ണായും പിറന്നൊരുത്തനും എന്നെ തട്ടാന്‍ പിറന്നിട്ടില്ല.പിന്നെ വല്ല ആണും പെണ്ണും കെട്ടവനുണ്ടെങ്കില്‍ കൊണ്ടു വാ.
യുധിഷ്ടിരനു സന്തോഷമായ്. ആര്‍ക്കും പറ്റിയില്ലെങ്കില്‍ ഈ കൃത്യം സ്വയം ഏറ്റെടുക്കാമെന്ന് വിചാരിച്ച് ഉശിരു നേടി ആള്‍ തിരിഞ്ഞ് നടക്കേ കൌരവപ്പടയെ നോക്കി വിളിച്ചു കൂവി..വല്ലവര്‍ക്കും ഈ പാവങ്ങളെ സഹായിക്കണമെന്നുണ്ടെങ്കില്‍ താറും പാച്ചി വലതു വശത്തേക്കോടിവായോ...ഇതു കേട്ട് യുയുത്സു ഒറ്റപ്പാച്ചില്..ദുര്യോധനന്‍ കഴിഞ്ഞ ദിവസം വിളമ്പിയ ചോറില്‍ കല്ലു കടിച്ചുവെന്ന പരാതിയും വിളിച്ചു പറഞ്ഞു.
യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോള്‍ കാര്‍ന്നോരുടെ സ്വഭാവം മാറി. കണ്ണില്‍ കണ്ട പാണവ സഖാക്കളെ മുഴുവന്‍ അങ്ങേരു കാലപുരിക്കയച്ചു. ദിവസവും ബോണ്‍ വിറ്റ കുടിക്കുന്നതാണു അങ്ങേരുടെ ഊര്‍ജ്ജത്തിന്റെ രഹസ്യം എന്ന് കമ്പനി പരസ്യം ഇറക്കി.. 'ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഒഫ് മൈ എനര്‍ജി' എന്നതിനു പകരം.. ബൂസ്റ്റസ്യ ഡ്രിങ്കസ്യ ഊര്‍ജ്ജ്വായ നമഹ ഹഃ! ഹോ...! എന്ന പരസ്യം നാട്ടില്‍ പാട്ടായ്, കൗരവപ്പട യുദ്ധത്തിന്റെ റ്റീ ബ്രേക്കില്‍ കൊക്കകോളയും പെപ്സിയും കൊടുത്തപ്പോള്‍, പാണ്ടവര്‍ പച്ചവെള്ളം കുടിച്ചു.. അവരെ സ്പോണ്‍സര്‍ ചെയ്യാന്‍ ഒരു മള്‍ട്ടീ നാഷണല്‍ കമ്പനികളും തയ്യാറായില്ലാ... എല്ലാ സൂപ്പര്‍ പ്ലെയേഴ്സും കൗരവ റ്റീമില്‍ അണിനിരന്നതിനാല്‍ പാണ്‍ഡവപ്പടക്ക് ഒരു വിജയ സാധ്യതയും ആരും നല്‍കിയില്ലാ.. ഭീമനെപ്പോലുള്ള ഗുണ്ടൂസുകളെ ഭക്ഷണക്കാര്യത്തില്‍ സ്പോണ്‍സര്‍ ചെയ്യ്‌താല്‍ കെന്റക്കി ചിക്കന്‍ പോലും മൂന്നു ദിവസം കൊണ്ടു പൂട്ടിപ്പോകും എന്ന് കമ്പനി പത്രക്കുറിപ്പും ഇറക്കി.പച്ചവെള്ളം കുടിച്ച്, ചിക്കന്‍ ഗുനിയ പിടിച്ച് ചത്ത പടയാളികളുടെ പെമ്പ്രന്നോത്തികള്‍,'മുടിഞ്ഞു പോകത്തെയുള്ളൂ നീയൊക്കെ'.എന്നു.. പാണ്ഡവരെ പ്രാകി...
അവസാനം പാണ്ഡവര്‍ക്കു മനസ്സിലായ്, ഭീഷ്മരെ ബൗള്‍ഡ് ആക്കിയില്ലെങ്കില്‍, കാര്‍ന്നോര്‍ ത്രിബിള്‍ സെഞ്ച്വറിയടിച്ച് മല്‍സരം ജയിപ്പിച്ച്, മാന്‍ ഓഫ് ദ് മാച്ച് ആവുമെന്ന്. കാര്‍ന്നോര്‍ക്കെതിരെ ബൗള്‍ ചെയ്യുന്നവന്റെയെല്ലാം ബോള്‍സ് കാര്‍ന്നോര്‍ സിക്സര്‍, ബൗണ്ട്റി പറത്തി ഒരരുക്കാക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ബോള്‍ ചെയ്യാന്‍ ഒടുവില്‍ പാണ്ഡവ പക്ഷത്തെ എല്ലാ പന്തേറുകാരും വിസമ്മതിച്ചു...അപ്പോഴാണു തനിക്ക് കിട്ടിയ വരം യുര്യോധനന്‍ പറഞ്ഞത്. നേരത്തെ ഈ വിവരം പറയാതിരുന്നതിനു ഭീമന്‍ കള്ളുകുടിച്ചു വന്ന് ചേട്ടനെ നല്ല തെറി വിളിച്ചു... താന്‍ എന്തൊരു കോപ്പിലെ രാജാവാടോ എന്ന ഡയലോഗ്ഗ് അങ്ങനെ വിശ്വ പ്രശ്തമായ്.. ഇതിനു പ്രതികാരമായ് യുധിഷ്ടിരന്‍ ഭീമനെ കോക്രി പിടിച്ചു കാണിച്ചു.. കൃഷ്ണന്റെ നേതൃത്ത്വത്തില്‍ നടന്ന ഔദ്ദ്യോഗിക ഗൂഡാലോചന ഒരു തീരുമാനം നടപ്പിലാക്കി.......ബോംബെയില്‍ നിന്നും വന്ന പ്രോഫഷണല്‍ കില്ലറെ ഇറക്കാന്‍....... ശിഖണ്ടി......! . ഒറ്റക്ക് ഒരു ചേരിയെ നിയന്ത്രിക്കുന്ന അണ്ടര്‍ വേള്‍ഡ് ഹിജിഡ നേതാവ്......!കൈയടിച്ചും കാലടിച്ചും കള്‍സടിച്ചും എല്ലാവരും തീരുമാനത്തെ പിന്താങ്ങി...
അങ്ങനെ ശിഖണ്ടി രാവിലെ അണീഞ്ഞൊരുങ്ങി യുദ്ധക്കളത്തിലെത്തി. ചൂണ്ട് ചോപ്പിച്ചിരുന്നു. കണ്ണെഴുതിയിരുന്നു. നല്ല കാഞ്ചീ പുരം ചെല ശേലില്‍ ചുറ്റിയിരുന്നു... അര്‍ജ്ജുനന്ന്റ്റെ തേരിന്റെ മുന്നില്‍ ശിഖണ്ടി അമ്പു വില്ലും സെന്റും പൂശി നിന്നു...! തന്റെ നേരേ യുദ്ധം ചെയ്യാന്‍ വരുന്ന ശിഖണ്ടിയെ കണ്ട് ഭീഷ്മര്‍ക്ക് കാര്യം മനസ്സിലായ്, ഇത്രയും വൃത്തികെട്ടൊരു പണി തനിക്കിട്ട് യുധിഷ്ടിരന്‍ പണിതല്ലോ എന്നോര്‍ത്ത് കാര്‍ന്നോര്‍ നാലു കോള ഒറ്റ ശ്വാസത്തില്‍ കുടിച്ചു തീര്‍ത്തു..... തേരില്‍ പാഞ്ഞു വന്ന ശിഖണ്ടി. കാര്‍ന്നോര്‍ക്ക് ഒരു ഫ്ലയിങ്ങ് ക്വിസ് അടിച്ചു.. ഏത് അസത്രം കൊള്ളുന്നതിനെക്കാള്‍ ഭയങ്കരമായ് അത് കാര്‍ന്നോരുടെ നെഞ്ചു തുളച്ചു.പിന്നെ അതിലും ഭയങ്കരമയൊരു ബ്രഹ്മാസ്ത്രം ശിഖണ്ടി പ്രയോഗിച്ചു... നാടന്‍ ഭാഷയിലെ സൈറ്റ് അടി! ആ പ്രയോഗത്തീന്റെ അതി തീവ്രതയില്‍ കാര്‍ന്നോര്‍ ഇതി കര്‍ത്യവ്യതാ മൂഡനായ് നിന്നു പോയപ്പോള്‍..ശിഖണ്ടിക്കു മറഞ്ഞിരുന്ന അര്‍ജുനന്റെ ചന്തിക്ക് കൃഷ്ണ ഒരു നുള്ളുകൊടുത്ത് പറ്റിയ സമയമാ കീച്ചിക്കോ....'കാമമോഹിതനായ കിളവനെ കൊന്നാല്‍ പുണ്യം'എന്നൊരു ഉപനിഷ്ത് വചനവും ചൊല്ലി.!
ശിഖണ്ഡിയുടെ പിന്നില് നിന്ന് അര്ജ്ജുനന്‍ പായിച്ച അമ്പുകള്‍ ഏറ്റുവാങ്ങി ഭീഷ്മര്‍ ചെരിഞ്ഞു.!ദേഹമാസകലം അമ്പുതറച്ച ആ ധീരന്‍ വീണപ്പോള്‍ ആനകള്‍ യുദ്ധക്കളത്തില്‍ പിണ്ഡമിട്ടു ചിന്നംമുഴക്കി അലറിഓടി..(ആന അലറലോടലറല്‍ എന്ന പ്രയോഗം അന്നാണുണ്ടായത്)കുതിരകള്‍ വാലും പൊക്കി ചാടി,പുറത്തിരുന്ന പടയാളികള്‍ തെറിച്ച് വീണു.അന്തരീക്ഷം പുകപടലങ്ങളാല്‍ മൂടി.ആകാശത്തു ദേവേന്ദ്രന്‍ കതിന പൊട്ടിച്ചു..ദേവന്മാര്‍ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.!പിന്നീടൊരു നിമിഷം ഒരു ഇല വീണാല് കേള്‍ക്കുന്ന ഭീകരമായ നിശ്ശബ്ദ്ദത.പിന്‍ ഡോപ് സൈലന്‍സ്. അര്‍ജ്ജുനനും ശിഖണ്ഡിക്കും വിശ്വസിക്കാനായില്ല.കൌരവര്‍ നിലവിളിച്ച് ഭീഷ്മരുടെ അടുത്തേക്ക് ഓടി വരുന്നതിനു മുമ്പേ ഉള്ളി കണ്ണില്‍ തേച്ച്,കരഞ്ഞ് വിളിച്ച് നെഞ്ചത്തടിച്ച് പാണ്ഡവപുത്രന്‍ അര്ജ്ജുനന്‍ തേരില്‍ നിന്നും ചാടീയിറങ്ങി ഓടി.എല്ലാവരും തനിക്കു ചുറ്റും വന്നു നിന്നപ്പോള്‍ മൂപ്പിലാന്‍ തന്റെ തല ഉയര്ത്തിവെക്കാന്‍ ആവശ്യപ്പെട്ടു.നല്ല ഒന്നാന്തരം ഡണ്‍ലപ്പ് കിടക്കയും തലയിണയും മൂപ്പിലാന് ദുര്യോധനന് ഓഫര്‍ ചെയ്തു. പക്ഷേ ഭീഷ്മര്‍ ഒരു 'മസോക്കിസ്റ്റാ'യി മാറി അത് നിരസിച്ചു
ഇനി കൂര്‍ത്ത അസ്ത്രത്തില്‍ മലര്‍ന്നു കിടന്ന് യുദ്ധം കണ്ട് രസിക്കാന്‍ പോകുന്നുവെന്ന് വീമ്പിളക്കി.മൂന്നമ്പുകള്‍ കൊണ്ട് അര്ജ്ജുനന്‍ അങ്ങേരുടെ തല ഉയര്‍ത്തിവെച്ചു.തലച്ചോറുവരെ കിഴിഞ്ഞു കയറി അമ്പുകള്... !ഇനി എന്തു വന്നാലും കാര്ന്നോര്‍ എണീറ്റുവരില്ലെന്ന് ഉറപ്പായപ്പോള്‍ അര്ജ്ജുനന്‍ കൂടുതല്‍ സന്തോഷാശ്രു പൊഴിച്ചു.അതു കരച്ചിലായി എല്ലാവരും തെറ്റിദ്ധരിച്ചു.ഭീമന്‍ ആരും കാണാതെ ഒരുകുപ്പി റം വിഴുങ്ങി, ചിരിതുടച്ചു.. യുധിഷ്ടിനന്‍ കുനിഞ്ഞിരുന്ന് മടു മടാ ചിരിച്ചു മണ്ണുകപ്പി..!ഇനി എനിക്ക് കുടിക്കാന്‍ നല്ല ഒരു കുപ്പി വെള്ളം വേണമെന്ന് ഭീഷ്മര് പറഞ്ഞു.ഏറ്റവും നല്ല മിനറല്‍ വാട്ടര്‍ എടുക്കാനോടി കൌരവപക്ഷം. പേരമക്കള്‍ ഇത്രയും വെള്ളം കുടിപ്പിച്ചിട്ടും ഇപ്പൊഴും ദാഹമോ എന്ന് ദുശാസനന്‍ സംശയിച്ചു.
അര്ജ്ജുനന്‍ യുദ്ധസ്ഥലത്തിന്റെ മാപ്പ് നല്ലവണ്ണം പഠിച്ചിരുന്നതിനാല്‍ പി.ഡബ്ല്യൂ.ഡിക്കാര് അതിലെ മണ്ണിനടിയിലൂടെ ഇട്ടിരുന്ന പൈപ്പിലേക്ക് അസ്ത്രം പായിച്ചു.
അപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു!!!!!!!!അതില് നിന്നും വെള്ളം ചീറ്റി തെറിച്ചു!!
അതൊരു ചരിത്രസംഭവമായി .

Thursday, November 6, 2008

പാഞ്ചാലിയുടെ അക്ഷയ പാത്രം..

രാത്രി പന്ത്രണ്‍ടുമണിക്ക് അക്ഷയ പാത്രത്തില്‍ മിച്ചം വന്ന ചോറും മീന്‍ ചമ്മന്തിയും തിന്ന് ഏമ്പക്കം വിട്ടപ്പോള്‍ പാഞ്ചാലിക്ക് കലശലായ ദേഷ്യം തോന്നി.
പണ്ട് കെട്ടിയോന്മാര്‍ നായാടി കൊണ്ടുവരുന്ന മുയല്‍, കാട്ടുപന്നി, കൊളക്കോഴി,പന്നിയെലി മുതലായവയെ ചുട്ട്, കാലിന്റെ ഭാഗം തിന്നിട്ട് , കെട്ടിയോന്മാര്‍ക്ക് കുടല്‍, തല ഇത്യാതി പോഷക സാധനങ്ങള്‍ കൊടുത്ത്, സുഖിച്ചു ജീവിച്ചിരുന്ന തന്റെ അവസ്ഥയോര്‍ത്ത് പാഞ്ചാലി കണ്ണീര്‍ വാര്‍ത്തു.
അക്ഷയ പാത്രം കിട്ടിയതോടെ കെട്ടിയവന്മാര്‍ നായാട്ടിനേ പോകാതായി, രാവിലെ മുതല്‍ തീറ്റയില്‍ ഉല്ലസ്സിക്കാന്‍ തുടങ്ങി. ചിക്കന്‍ റ്റിക്ക, ചുക്ക, ഫിഷ് മോളീ, ആമിന, ഇങ്ങനെ ഒരുപാട് ഐറ്റംസ് കഴിച്ച് എല്ലാത്തിനും കുടവയറും ഉടുക്കത്തെ അധോവായുവും തുടങ്ങി.
പോരാഞ്ഞ് കാട്ടിലൂടെ തെണ്ടി നടന്ന് കണ്ട കാട്ടുകിഴങ്ങും കാട്ടു 'ഫ്രൂഡ്സും'കഴിച്ചിരുന്ന ഉണക്ക സന്യാസിമാര്‍ വരെ വന്ന് ചൈനീസ് ഫുഡ് അടിച്ചു മത്തു പിടിച്ച് പാണ്ഡവര്‍ക്കു ജയ് വിളിച്ച്, കൗരവരെ തെറിവിളിച്ച് മടങ്ങുന്നു.
തനിക്കുമാത്രം 'ബ്രേക്ക് ഫാസ്റ്റ്' നട്ടുച്ചക്ക്, 'ലഞ്ച്' ഈവനിങ്ങ് ആറുമണിക്ക്, 'ബ്രെഞ്ച്' എന്ന ഒരു സാധനം കൂടെ മൂരാച്ചി കെട്ടിയവന്മാര്‍ തിന്നുന്നു. ഡിന്നര്‍.......ഹോ! എല്ലാനും തിന്ന് ഏമ്പക്കവും വിട്ട് ഒരുറക്കം കഴിയുമ്പോള്‍.
പുളിശ്ശേരി, സാമ്പാര്, തൈരു സാധം, അച്ചാര്‍ എല്ലാം കൂട്ടി കൊടവയറന്മാര്‍ 'ഹസ്ബന്റ്സ്' തട്ടിവിടുമ്പോള്‍ വായില്‍ തുപ്പലൊലിപ്പിച്ച് എല്ലാത്തിനും മൂക്കുമുട്ടെ വിളമ്പിക്കൊടുക്കുന്ന തന്റെ അവസ്ഥ.
ചായ കുടിക്കണമെങ്കില്‍ പോലും എല്ലാ മുടിഞ്ഞവന്മാരും അമറാന്തിച്ചു തിന്നതിനു ശേഷം,അതിനു മുന്നെ വല്ലതും രുചിക്കാനെടുത്താല്‍ അപ്പോള്‍ പാത്രം കാലിയാകും.......
"അയ്യയ്യോ അയ്യോ അയ്യോ ".. പാഞ്ചാലി തലക്കിടിച്ച് , സൂര്യനെ പ്രാകി, "പണ്‍ടാരക്കാലാ സൂര്യാ നീ മുടിഞ്ഞു പോകത്തേ ഉള്ളൂ..."
ഇതേ സമയം തന്റെ ഉറക്കം കഴിഞ്ഞ്, കടലില്‍ ചാടി അസലായൊരു കുളിയും കഴിഞ്ഞ്, മുഖത്ത് ഫേര്‍ ആന്റ് ലൗലി പൂശി ബ്രൂട്ടിന്റെ സെന്റും പൂശി മോണിങ്ങ് വാക്കിനിറങ്ങിയ സൂര്യനു ചിരിയോടു ചിരി...
"എടീ പാഞ്ചാലീ, കശമലക്കും കശമലേ.... ശൃംഗാരീച്ചീ, നുണച്ചിപ്പാറൂ നീ എന്തുവാ വിചാരിച്ചേ ? നിന്നെ തിന്നു സുഖിപ്പിക്കാനാ എന്റെ പിച്ച ചട്ടി നിനക്കു തന്നതെന്നു വിചാരിച്ചോ.......എന്റെ മോന്‍ , കര്‍ണ്ണേശ്വരന്‍ ,സൂര്യപുത്രന്‍.........! ലവനെ നീ എന്തുവാടീ വിളിച്ചേ ? സൂതപുത്രന്‍ എന്നോ...?അനുഭവിച്ചോടീ അനുഭവിച്ചോ......... ബുഹ ഹ ഹ"

Friday, July 11, 2008

മഹാഭാരതം .......

അവസാനം ഭീംജിയുടെ ഗദയുടെ ഉഗ്രന്‍ കള്ളയടിയില്‍ ഇരിക്കണ പാര്‍ട്ട്‌സ് തകര്‍ന്നു കമിഴ്ന്നു കിടന്ന് ഭരണിപ്പാട്ടു പാടിയിരുന്ന ദുര്യോദനന്‍ അവസാനത്തെ യുദ്ധ്ത്തിനു തന്റെ തമിഴ് കരിമ്പുലികളെ ഇറക്കി..
അശ്വത്ഥാമാവായിരുന്നു അതില്‍ പ്രധാനി. ഈ മാവു വെച്ചു പെറോട്ടയുണ്ടാക്കിക്കഴിച്ചാല്‍ വിശപ്പ് ചിരംജ്ജീവിയാകും.
അന്നു രാത്രി ഇവിടുത്തെ കള്‍സിനെക്കാള്‍ നല്ല സ്വയമ്പന്‍ സാധനം തരാക്കിത്തരാം എന്ന ഉറപ്പില്‍ കൃഷ്ണന്‍ പാണ്ഡവരുമായ് പടകുടീരത്തില്‍ നിന്നും മുങ്ങി . ചാവേര്‍ ആക്രമണം നടക്കും എന്നു അങ്ങേര്‍ക്കു ചാരന്മാര്‍ വിവരം കൊടുത്തിരുന്നു.ഇയാള്‍ പലപ്പോഴും ഇതുപോലത്തെ പരിപാടികാണിച്ചിട്ട് 'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കഥാ ചനാ ' ( അമറാന്തിച്ചു ജോലി ചെയ്യടേ, കൂലിചോദിച്ചാല്‍ നിന്നെ പൂശും എന്നു പറയുന്ന ബൂര്ഷാ സ്റ്റൈയില്‍)എന്ന് ഉപദേശിക്കും (പാവം ഘടോല്‍ക്കചനാദിവാസിയും ഇങ്ങേരുടെ കെണിയില്‍ പെട്ടു പോയി)
പാണ്ഡവന്‍സിനു വേണ്ടി യുദ്ധം ചെയ്യ്‌തു ക്ഷീണിച്ച മറ്റുള്ളവര്‍ കള്‍സും അടിച്ചു പിന്‍പിരിആയിക്കിടന്നു. അന്നു രാത്രി പാണ്ഡവരുടെ കുടീരത്തില്‍ കയറി എല്ലാത്തിനെയും മൂവര്‍ സംഘം കാലപുരിക്കു ബസ് കയറ്റി. പുലര്‍ച്ചേ ദുര്യോദനനോടുവന്നു സുവിശേഷവും അറിയിച്ചു....നല്ല വാര്‍ത്ത കേട്ട സന്തോഷത്തോടെ ലവന്‍ ക്ലോസ്... അപ്പ്........ക്ലിയര്‍ ചിരിക്ക് !

Wednesday, July 9, 2008

ബൈസിക്കിള്‍ തീഫ്സ്../ റാഷമോണ്‍, സിനിമയില്‍ വിരിഞ്ഞ പനി നീര്‍പ്പുക്കള്‍

-
സ്വന്തമായ് ഒരു സൈക്കിള്‍ ഉണ്‍ട് എന്ന് സമ്മതിച്ചതിന്റെ പേരില്‍ ഒരു ജോലി കിട്ടിയ അന്റോണിയോ റിക്കി, പണയം വെച്ചിരുന്ന തന്റെ സൈക്കിള്‍ പുതപ്പുവിറ്റകാശുകൊണ്ട് തിരിച്ചെടുത്തു. ഒരു ദിവസം ജോലിക്കിടയില്‍ ആ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. തന്റെ പ്രിയ പുത്രന്‍ ബ്രൂണോയുമായ് സൈക്കിള്‍ തിരഞ്ഞു നടന്ന് അവസാനം കള്ളനെന്നു സംശയിക്കുന്നവനെ കണ്ടു പിടിച്ചിട്ടും അതു വീണ്ടെടുക്കാനാവാതെ ആള്‍ ഒരു സൈക്കീള്‍ മോഷ്ടിക്കുന്നു എന്നാല്‍ റിക്കി പിടിക്കപ്പെടുകയും ക്രൂരമായ് മര്‍ദ്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ അഛന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരയുന്ന ബ്രൂണൊയില്‍ അലിവു തോന്നി അവര്‍ വിട്ടയക്കുന്നു...ആള്‍ക്കാരുടെ ചീത്തവിളികല്‍ക്കിടയില്‍ നിന്നും അഛനും മകനും തെരുവിലൂടെ അകലേക്കു നടന്നു...ബ്രൂണോ തന്റെ തൊപ്പിയൂരി അഛനു കൊടുക്കുന്നു. റിക്കി അതു ധരിക്കുന്നു, അയാള്‍ക്കു കരച്ചില്‍ വരുന്നു. ബ്രൂണൊയുടെ കൈകള്‍ റിക്കിയുടെ കൈകളില്‍ അമരുന്നു, അവ അയാള്‍ പിടിച്ചു ഞെരിക്കുകയോ തഴുകുകയോ ചെയ്യുന്നു.ലോക ക്ലാസിക്കുകളില്‍ ഈ ഫിലിം, എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു.ആര്‍ദ്രമായ ഒരു കഥ, മികച്ച കൈയടക്കത്തോടേ ലോകത്തിനു നല്‍കിയത് ( വിറ്റോറിയാ ഡി സീക്ക)
-------------------------------------------------------------------------------------------

റാഷോമോണ്‍...അകിരാ കുറോസോവ, റിയുനോസുകി അകുതഗാവയുടെ,എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ലോകത്തെ കാണിച്ചു തരുന്ന രണ്ടു ചെറുകഥകള്‍ കൂട്ടിയിണക്കി നിര്‍മ്മിച്ച ചലചിത്ര ഇതിഹാസം. റിയുനോസുകി മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ആതമഹത്യ ചെയ്തു. ജീര്‍ണ്ണിച്ചു തുടങ്ങിയ 'റാഷോമോണ്‍; എന്ന നഗര കവാടത്തില്‍ എത്തിച്ചെരുന്ന നാലു പേര്‍ ഒരു കൊലയേയും ഒരു ബലാല്‍ സംഘത്തെയും വിവരിക്കുന്വൊള്‍ നാലു മുഖങ്ങള്‍ ഉണ്ടാവുന്നു...തജോമാരു എന്ന കൊള്ളക്കാരന്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്വോള്‍ അതു വഴി വന്ന സാമുറായിയുടെ ഭാര്യയുടെ മുഖാവരണം ഒരു നിമിഷം കാറ്റുവന്നു തെന്നി മാറ്റുന്വൊള്‍ അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുന്ന കൊള്ളക്കാരന്‍,സമുറായിയെ കാടിനുള്ളിലേക്കു പ്രലൊഭിപ്പിച്ചു കൊണ്ടുപോയ് അയാളെ അവിടെ കെട്ടിയിട്ട് ഭാര്യയെ ആക്രമിക്കുന്നു..അവസ്സാനം സമുറായിയെ ഒരു പോരില്‍ ഏര്‍പ്പെട്ടു അയാളെ കൊല്ലുകയും ചെയ്യുന്നു.. ഇതു നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പൊള്‍.. അതു മനസ്സില്‍ നൊന്വരവും കനത്ത നിറചാര്‍ത്തും തീര്‍ക്കുന്നു. സിനിമാ ലോകത്തിലെ പൊന്മുത്തായ് ആ സിനിമയും... കുറോസോവയും..

വിശ്രമത്തിന്റെ പ്രാധ്യാന്യം

ആന്‍റപ്പന്‍ ചേട്ടന്‍ തന്റെ കള്‍സ് ടീമുമായ് റബ്ബര്‍ എസ്റ്റേറ്റില്‍ എത്തി. രാത്രിമുഴുക്കെ മുടിഞ്ഞ കള്‍സ് കുടി, ദിവാകരന്‍, സ രി ഗ മ ....'പത' എന്നു വിളിക്കുന്ന ഭൂലോക പത. കാഷായമില്ലാത്ത സന്ന്യാസം പോലെ കൂടെ കൂടിയിരുന്നു. കള്‍സ് ഒഴിച്ചു കൊടുക്കാനും ആന്‍റപ്പന്‍ ചേട്ടന്‍റെ അപദാനങ്ങള്‍ പാടാനും ഒപ്പം ഇഷ്ടം പോലെ കള്‍സ് ചെലുത്താനും ഇഷ്ടന്‍ മറന്നില്ലാ.ചുട്ട കാട്ടുപോത്തിന്റെ ഇറച്ചി കറുമുറാ കടിച്ചു ചവച്ചും, നല്ല എരിവുള്ള കുടം പുളി ഇട്ടുവെച്ച മീന്‍ ചാര്‍ ഞമ്മ് ഞമ്മ് ന്ന് തൊട്ടുനക്കിയും, പുഴുങ്ങിയ മുട്ടകള്‍ ഉപ്പിലും കുരുമുളകുപൊടിയിലും മുക്കി ഗിളു ഗിളാ വിഴുങ്ങിയും; മടുമടാ കള്‍സ് കുപ്പികള്‍ കാലിയാക്കി സംഘം മുന്നേറി. ഇടക്ക് നല്ലൊന്നാന്തരം മുട്ടന്‍ തെറിവിളികള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. അട്ടഹാസങ്ങള്‍ മാലപ്പടക്കങ്ങളായ്. പുലരാറായപ്പൊള്‍ കിട്ടിയ സ്ഥലത്തൊക്കെ സംഘം വീണുറങ്ങി. അപ്പോഴാണു ആന്റപ്പന്‍ ചേട്ടനു അല്പം വാറ്റ് പൂശാന്‍ മോഹം തോന്നിയേ.ദിവാകരന്റെ പിന്നില്‍ ഒരു തൊഴികൊടുത്ത് ആന്‍റപ്പന്‍ മുതലാളി അലറി
" ഡാ ദിവാകരാ വാടാ എനിക്കിത്തിരി വാറ്റടിക്കണം"
തിരിഞ്ഞു കിടന്നു ദിവാകരന്‍ പുലമ്പി:
" ഇനി അല്പം വിശ്രമമാണു വേണ്ടതു മൊതലാളീ"

റിയാലിറ്റീ സ്വാഹാഃ

സാ...രീ... ഗ....മ.....പ...ത...നീ...
.സാരീ..........ഗമ......പത......നീ...
"എന്തുവാടെ പോത്തലറുന്നപോലെ രാവിലെ മുതല്‍?"
"മാമാ ഞാന്‍ സംഗീതം പ്രാക്ടീസ് ചെയ്യുവാ.. ?"
"എടേ മനുഷ്യനെ കിടത്തിയുറക്കത്തില്ലേടാ കുഞ്ഞായീ നീ..?"
"മാമന് വിവരമില്ലാത്തതിനു ഞാന്‍ എന്തോ ചെയ്യാനാ?. മാമാ, റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ എന്തുവാ സമ്മാനം എന്നു അറിയ്യോ...? കാറ് വീട് ബൈക്ക് ...പേര് ഫേമസ്...ഹോ ..സാരീ ഗമ...പത..."
"എടാ ചെക്കാ അതിനൊക്കെ നന്നായ് സംഗീതം പടിക്കേണ്ടയോ..നിനക്കതിനു സംഗീതത്തിന്റെ ബേസിക്ക് പോലും അറിയില്ലല്ലോ....?"
"എന്റെ പൊന്നു പൊട്ടന്‍ മാമാ, ഒരു ആറ് മാസം കൊണ്ട് ഞാന്‍ കുറച്ച് പഠിക്കും പിന്നെ എല്ലാം ജാഡയല്ലിയോ... മാമന്‍ കുറച്ചു പൈസ ഇറക്കാവോ? എല്ലാം ഞാന്‍ ശരിയാക്കാം"
"എടാ എനിക്ക് എന്തുവാ അതിന്റെ ഗുണം?"
"അതോ, മാമന്‍ ഓള് ഓള് ന്ന് നടക്കുമ്പോള്‍ ആള്‍ക്കാരുപറയില്ലേ..ദേ പോണൂ സ്റ്റാര്‍ സിംഗര്‍ കുഞ്ഞായീടെ മാമന്‍ ന്ന്..."

മണഗൊണഞ്ചന്‍ രക്ഷിതാക്കള്‍

" എത്ര ഓമനിച്ചാ ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തിയത്, അവര്‍ക്ക് ഒരു കഷ്ടപ്പാടും വരരുതെന്നു കരുതി ഞാന്‍ അവരെ ഇതു വരെ എന്റെ ഒരു ദുരിതവും അറിയിച്ചിട്ടില്ലാ. എന്നിട്ടാ അവര്‍ എന്നോടിങ്ങനെ ....?" എനിക്ക് കേട്ടപ്പോള്‍ ഒട്ടും ദയ തോന്നിയില്ലാ പകരം എന്റെ ചുണ്ടില്‍ നിര്‍ദ്ദയമായ ചിരി സൂക്ഷിക്കാനും ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ക്കു തോന്നിയപോലെ കുട്ടികളെ വളര്‍ത്തിയിട്ട് എന്റെ അടുത്തു വന്ന് എന്റെ സ്വകാര്യതയിലെ കട്ടുറുന്‍പാകുന്ന അയാളോട് എനിക്ക് ദേഷ്യവും തോന്നി.
കേരളത്തിലെ ഒരുപാട് കാര്‍ന്നോന്മാര്‍ പൊട്ടന്മാരാണു. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ചിട്ട്, രണ്ടുകുട്ടികള്‍ക്കുവേണ്ടി പത്തുകുട്ടികള്‍ക്കാവശ്യമായതെല്ലാം ഒരുക്കിക്കൊടുത്ത് അവരെ സ്വാര്‍ത്ഥന്മാരായും കഴിവുകെട്ടവരായും വളര്‍ത്തി അവസാനം ആ പാവം കുട്ടികളെ ചീത്തവിളിച്ചു നടക്കുന്ന സാമൂഹ്യദ്രോഹികള്‍....!
"മാമാ നീയാ സാമൂഹ്യദ്രോഹി, എന്റ അഛനോടെങ്ങാനും മാമന്‍ ഇങ്ങനെ പറഞ്ഞുകൊടുത്താ മാമന്റെ കള്ളിന്‍ കുപ്പിയില്‍ ഞാന്‍ ഉപ്പുകലക്കും..!!

ഷാപ്പുകള്‍ ഷാപ്പുകള്‍ വിശ്വമഹത്വത്തിന്‍ നാരായ വേരുകള്‍

ഷാപ്പിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ തന്നെ കള്‍സിന്റെയും എരിവുള്ള കറിയുടേയും സുഗന്ധം മനസ്സു നിറക്കും. വയറും പൊട്ടും വരെ കുടിച്ചു മരിക്കും എന്ന പ്രതിജ്ഞയോടേ ഷാപ്പിലേക്ക് ചുവടുവെക്കമ്പോള്‍ കാല്‍ക്കീഴില്‍ 'കിരു കിരാ' ഞെരിഞ്ഞമരുന്ന മണല്‍ത്തരികള്‍ .
ചവിട്ടിക്കുതിച്ച് നല്ലൊരു ബെഞ്ചിലിരിക്കുന്വോള്‍; ഒരു ചോദ്യം
' തെങ്ങോ പനയോ, നല്ല മൂത്ത തെങ്ങുണ്ട് എടുക്കട്ടേ".
കാമുകിയെ പ്രണയപൂര്‍‌വ്വം കടാക്ഷിക്കുന്നതിനെക്കാള്‍ മധുരമായ് ഷാപ്പുകാരനെ നോക്കി
"ന്നാല്‍ മൂത്തതാവട്ടേ..". ന്നു മൊഴിഞ്ഞ്, സഹ കുടിയന്‍മാരേ നോക്കുമ്പോള്‍, പല പരുവത്തില്‍ അവര്‍, ചിലര്‍ പതിയെ തുടങ്ങിയവര്‍, ചിലര്‍ ആലസ്യം വിട്ടുണര്‍ന്നവര്‍,ചിലര്‍ ചിന്തയില്‍ ലയിച്ച സോക്രട്ടീസ്. 'ഇവിടാമാണീശ്വര സന്നിധാനം എന്ന പാട്ട് പാടടേ' എന്നൊരു കുടിയന്‍.
അരികിലെത്തിയ കള്‍സ്, കാമുകിയെ ചുംബിക്കുന്നതിനെക്കാള്‍ തീവ്രമായ് മടുമടാ കുടിച്ച് രസിക്കുമ്പോള്‍ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജ്ന്മം എന്ന പാട്ട്.
കാവ്യം സുഖേയം
കഥ കുടിയന്‍സിന്റെ
കര്‍ത്താവു ഷാപ്പിലെ സ്ഥിരം
പറ്റുകാരന്‍ചൊല്ലുന്നതോ
കൊയകൊയ സ്വരത്തില്‍;
ആനന്ദവല്ലിക്കിനിയെന്തു വേണം??

ഷാപ്പുകള്‍ കുടിയന്മാരുടെ ദേവാലയം

നടക്കലെത്തുമ്പോഴേ മനസ് ധ്യാനത്തില്‍ അലിയും... പൂജാരിയെപ്പോലെ കുടിയന്മാര്‍ ആരാധിക്കുന്ന ഷാപ്പുകാരന്‍ തോമാചേട്ടന്‍ പുണ്യാഹം നിറച്ച കുപ്പികള്‍ മേശമേല്‍ നിരത്തും...
ചന്ദന അലിവോടെ സ്വയമ്പന്‍ കറികല്‍ പ്ലേറ്റില്‍ നിറയും...
പുണ്യാഹം ഗ്ലാസ്സില്‍ നിറച്ച് ഭക്തിയോടെ കുടിക്കുക എന്ന കര്‍മ്മം അനുഷ്ടിച്ചു കഴിഞ്ഞാല്‍ പ്ലേറ്റില്‍ നിന്നും ചാര്‍ തൊട്ടു നാവില്‍ വെച്ച് അലിയിക്കാം. മൂന്നാമത്തെ കുപ്പിയോടേ കുടിയന്‍ ഭക്തിയില്‍ അലിയും..
സര്‍‌വ്വം മായ, മഹാ മായ.!
കുടിയന്മാരുടെ ചിരിയൊച്ചകള്‍ മണി നാദമാകുന്നു...അവരുടെ നിലവിളി ശംഖുനാദം പോലെ കാതുകളില്‍ അമൃതം പൊഴിക്കുന്നു... കുഴഞ്ഞശബ്ദത്തിലുള്ള പാട്ടുകളും ചിത്ത വിളികളും മന്ത്രോച്ചാരണങ്ങളാവുന്നു. അനവദ്യ സുന്ദരമായ ആനന്ദത്തില്‍ ആറാടി കുടിയന്മാര്‍ സ്വര്‍ഗ്ഗിയത നുണയും....
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ പടിതൊട്ട് തലയില്‍ വെക്കുന്ന കാണാം ചിലര്‍ ദണ്ഡനമസ്ക്കരം ചേയ്യുന്ന കാഴച നയനാനന്ദകരമാണ്‍...
ഓം കള്‍സായ നമഃ ഹ....
@@@@@@@@@@@@@@@@@@@@@@@@@@( സ്പോണ്‍സേര്‍ഡ് ബൈ കുടിയന്‍സ്)

കവികള്‍.......

" ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...." മാമൂസേ എന്തൊരു അടിപൊളി ഭാവനയാ അല്ലേ.. എങ്ങിനാ മാമാ ഈ കവികള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ.. ?എനിക്കിതൊക്കെ കണ്‍ടിട്ട് എന്തൊരു അതിശയമാണെന്നോ...? ഞാന്‍ രാവിലെ മുതല്‍ പേനയും കടലാസുമായിരുന്ന് ആന്‍‌മേരിക്ക് കൊടുക്കാനൊരു കവിതയെഴുതാന്‍‍ നോക്കീട്ട് ഒറ്റവാക്കുപോലും വന്നില്ല മാമാ.."എടാ കുട്ടാ, കവികള്‍ക്ക് ഒരു സിക്‌ത് സെന്‍സ് ഉണ്ട്. അവര്‍ നമ്മള്‍ കാണുന്നതു പോലെയല്ലാ ലോകത്തെ കാണുന്നത്. അവര്‍ക്ക് ദൈവീകമായൊരു കാഴ്ചയുണ്ട്. ദൈവത്തിന്റെ വരദാനം. ഈ ലോകത്തില്‍ ഇതൊക്കെ സൃഷ്ടിക്കപ്പെട്ടപ്പോള്‍ പ്രപഞ്ച ശക്തിക്കൊരു തോന്നല്‍ ഇതൊക്കെ മനുഷ്യനു മനസ്സിലാക്കിക്കൊടുക്കണം എന്ന്..അതിനുവേണ്ടി ദൈവം മനുഷ്യരില്‍ ചിലര്‍ക്ക് ദൈവീക മനസ്സുകൊടുത്തു..." പ്രപഞ്ച സൃഷ്ടിയുടെ അടിക്കുറിപ്പാണു കവികള്‍....!"മനസ്സിലാകുന്ന ഭാഷയില്‍ പറയൂ മാമാ...നിനക്ക് ആന്‍‌മേരിയോടുള്ള പ്രണയത്തിന്റെ അടിക്കുറിപ്പാണു കവിത എന്നു പറഞ്ഞാലോ... പൊട്ടത്തരമാണെങ്കിലും കേള്‍ക്കാന്‍ ഒരു രസമുണ്ട്...!!!

ചില ഉല്‍സവ ചിന്തകള്‍...........

ചെറുപ്പത്തിലെ ഉല്‍സവം. ഇന്നും മനസ്സില്‍ നിറച്ചാര്‍ത്താണു. ഗ്രാമത്തിലേക്ക് എത്തുന്ന വെച്ചുവാണിക്കാര്‍, ദിവസങ്ങല്‍ക്കുമുന്നേ അവരുടെ കടകളുടെ പണി തുടങ്ങിയിരിക്കും.വലിയ നോട്ടീസ് പച്ച,മഞ്ഞ, റോസ് നിറത്തില്‍.എല്ലാ ദിവസത്തെയും വിശദമായ കാര്യപരിപാടികളോടേ. കഥകളി, ഓട്ടന്‍ തുള്ളല്‍, ബാലെ, ഗാനമേള അങ്ങനെ ഒട്ടനവധി കലാരൂപങ്ങള്‍, ബാലെയില്‍ പുണ്യപുരാണ കഥകള്‍, രാജാവും മന്ത്രിയും രാജകുമാരിയും ഉള്ള അല്‍ഭുതലോകം. സാംബശിവന്റെ അനീസ്യ എന്ന കഥാപ്രസംഗം. നാലുദിവസത്തെ കഥകളി. നളനും ദമയന്തിയും സ്റ്റേജില്‍ ആടിത്തകര്‍ക്കമ്പോള്‍, ഉല്‍സവപ്പമ്പിലൂടെ അലഞ്ഞു നടപ്പ്. ആനപ്പിണ്ടത്തിന്റെ മണം. സുഗന്ധമുറുക്കാന്റെ രുചി. ചോന്ന ചുണ്ടും നാവും. കരിപ്പെട്ടിക്കാപ്പിയുടെ ഉണര്‍‌വ്വ്. വെച്ചുവാണിക്കാരുടെ കടക്കു മുന്നില്‍ സുന്ദരിക്കുട്ടികള്‍ കൈ നീട്ടി നില്‍ക്കുന്നു. അവരുടെ കൈകളില്‍ മഴവില്ലു വിരിയിക്കാന്‍ എന്നപോലെ. വള്ളിയില്‍ കോര്‍ത്ത ഉഴുന്നാടകള്‍ കൈയില്‍ തൂക്കി അതില്‍ നിന്നും പൊട്ടിച്ചു തിന്ന്..... അങ്ങനെ നടക്കണ ചെക്കന്മാരു...
ഉല്‍സവ ലഹരിയില്‍ മുങ്ങി, കൂട്ടുകാരോടൊപ്പം. നാട്ടിലെ അലമ്പന്മാരു പോരാതെ കോളേജില്‍ നിന്നും അലമ്പുസെറ്റിനെ ഇറക്കുമതി ചെയ്തിരുന്നു. കൈ നോട്ടക്കാരിയുടെ അടുത്തിരുന്ന് ആരെങ്കിലും പ്രണയിക്കുന്നുവോ എന്നു ചൊദിക്കുകയും നിന്നെയൊക്കെ ഏതവളു പ്രണയിക്കാനാടാ കുരങ്ങാ എന്നവള്‍ മനസ്സില്‍ പറഞ്ഞു:
' നല്ലൊരു ചെല്ലക്കുട്ടി ഉന്നെ കാതലിക്കറുത്' എന്നു കേട്ട് ,
ഹോ അതു സൂസിയാവും എന്നു മനസ്സില്‍ വിചാരിച്ച് കൂട്ടുകാരെ നോക്കുമ്പോള്‍ ഈ അലവലാതിയെ പ്രണയിക്കാനും ഒരു പെണ്ണൊ എന്ന് "ആക്കി"ച്ചിരിക്കുന്നവന്മാരെ അതിലും പിഴച്ചൊരു ചിരിയിലൊതുക്കി.. ഉല്‍സവത്തില്‍ നിറയുക, നിറചിരിയോടെ സൂസി മനസ്സിലും. ഷൈനോട് 'ഉനക്കു കാതലേ ഇരിക്കാതെ അയ്യാ' എന്നു ചൊല്ലിയ കാക്കാലത്തി പെണ്ണമ്മയോട്.. എന്നാ നീ എന്നെ കാതിലിക്കടീ.. എന്നു പറഞ്ഞതിനു അവള്‍ തമിഴില്‍ വിളിച്ച ചീത്ത കാതു തകര്‍ക്കുന്നതായിരുന്നു. ഇന്നും അവന്റെ കാതിന്റെ ഡയഫ്രം ശരിയായിട്ടില്ലാ ...

വിശ്വാസം........

അവന്‍ നാലപതു വെള്ളിക്കാശുകൊടുത്ത് ഒരു ശിഷ്യനെ സിനിമകാണാന്‍ വിട്ടിട്ട്, അവന്റെ പിന്നാലെ നടന്നു.. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ പത്രോസിനു കൊടുത്തപ്പോള്‍ അവനു ഒട്ടും അസൂയ തോന്നിയില്ലാ,
അവസാനം അവനെ കുരിശില്‍ തറച്ചപ്പോള്‍ അവന്‍ എല്ലാരെയും പോലെ അവനെ ഉപേഷിച്ചു പോയില്ലാ, കാത്തിരുന്നു..കൊടുങ്കാറ്റുകള്‍ക്ക് അവനെ പിന്തിരിപ്പിക്കാന്‍ പറ്റിയില്ലാ.. മൂന്നാം നാള്‍ അവന്‍ ഉയര്ത്തെണീറ്റപ്പോള്‍, അവന്‍ തൊഴുകൈകളോടെ നില്‍ക്കുന്നു...
"പ്രിയനേ നിനക്ക് എന്തു വരമാ ഞാന്‍ തരിക..". മഞ്ഞുപോലെ ആര്‍ദ്രമായ് അവനെ ആ വാക്കുകള്‍ പൊതിഞ്ഞു............."എനിക്ക് കാനായിലെ മന്ത്രം ഒന്നു പറഞ്ഞു തരുമോ..."?

എന്റെ ബൈബിള്‍..............

ആദിയില്‍ വചനമുണ്ടായ്.............. ബിഗ്ബാങ്ങ്, ദൈവം അമീബയെ സൃഷ്ടിച്ചു.. എന്നിട്ടു പറഞ്ഞു മോനേ അമീബേ, നമ്മുടെ ജാലി തീര്‍ന്നു.. ഇനി വേണേല്‍ നീ പരിണമിച്ചു ഏതു കോലം വേണമെങ്കിലും കെട്ടിക്കോ... അമീബ അതു കേട്ടു ദുഖിച്ചു, ആ ദുഖം അവനെ പിളര്‍ത്തി, വീണ്ടും ദുഖിച്ചു..... അങ്ങനെ ആദ്യത്തെ ജ്യോമട്രിക്ക് പ്രോഗ്രഷന്‍ ആരംഭിക്കുന്നു.....അനന്തരം ദൈവം പറഞ്ഞൂ... മകാനേ, നിനക്ക് കാലാകാലങ്ങളില്‍ വിവരം വെപ്പിക്കാന്‍ ഞാന്‍ ഓരോ പ്രവാചകന്മാരെ കീച്ചുന്നുണ്ട്...സോക്രട്ടീസ്സ് പുണ്യാളച്ചന്‍, ഗലീലിയോ, തുണിയില്ലാതോടുന്ന മഹാവീരന്‍- ആര്‍ക്കമിഡീസ്, തലയില്‍ വല്ലതും വീണാല്‍ മാത്രം ബോധം വരുന്ന ന്യൂട്ടണ്‍... ഒരുത്തനെ ചുട്ടുകരിക്കാന്‍ തരുന്നുണ്ട്.. ഓന്‍ വിവരക്കേടിന്റെ ആശാനാ, പരന്നിരിക്കുന്ന ഭൂമി ഉരുണ്ടതാന്നു ഓന്‍ പറയും പിടിച്ചു ചുട്ടുതിന്നോണം പഹയനെ...അവസാനം മനുഷ്യനെക്കൊണ്ട് പൊറുതി മുട്ടുമ്പോള്‍ ഒരു വിദ്വാനെ ഞാന്‍ അയക്കും... അവന്‍ അറ്റം എന്ന ബോണ്ടാ പിളര്‍ന്ന് അതില്‍ നിന്നും തീയുണ്ടാക്കി നിന്നെയൊക്കെ ചുട്ടുകരിക്കാന്‍ ആയുധം ഉണ്ടാക്കും ..!അന്തരം ദൈവം ചായ കുടിക്കാന്‍ പോയ്...

തലയും വാച്ചും........ കീച്ചും...!

എല്ലാത്തിനും കാരണം ആ പാഞ്ചാലിയാണു. ലവള്‍ ചുമ്മാ വൈകിട്ട് മരങ്ങള്‍ക്കിടയില്‍ ഈവനിങ്ങ് വാക്ക് നടത്തവേ അതു കണ്ടു മോഹിച്ച ജയദ്രഥന്‍ ,എന്തോ ഒരു ചിന്ന കമന്റ് ചൊല്ലിയാച്ച്, കണ്മണിയാള്‍ക്ക് അതു കൊഞ്ചം കൂടെ പുടിച്ചില്ലാ.... പാവം ജയദ്രഥനെ കെട്ടിയോനെ വിട്ട് പിടിപ്പിച്ച് തല മൊട്ടയടിച്ച് വിട്ടു.

ഇവന്മാരെന്താ ഇംഗ്ലീഷ് സ്കൂള്‍ നടത്തിയിരുന്നോ...........?
തിരിച്ചു ചെന്നാല്‍ ദുര്യോദനന്‍ അളിയന്‍ ഭക്ഷണം തരില്ലാന്നു കരുതി മുടി കിളിര്‍ക്കുന്നതു വരെ തപസ്സു നടത്തി വരം നേടാമെന്നു ജയദ്രഥന്‍ മൊട്ട വിചാരിച്ചു.
വരം കിട്ടി, യുദ്ധത്തില്‍ ഒരുത്തനെ പൂശാന്‍..!ചക്രവ്യൂഹത്തില്‍ പെടുത്തി അഭിമന്യൂവിനെ കൊന്ന്, ജയദ്രഥനും കൂട്ടരും പട്ടയടിക്കാന്‍ പോയ്..
"ഡാഡി'എന്നു വിളിക്കാന്‍ ഇനി മകന്‍ ഇല്ലല്ലോ എന്നോര്‍ത്ത് വിഷാദിച്ച അര്‍ജ്ജുനന്‍ മൂന്നു കുപ്പി കള്‍സ് നീറ്റായ് അകത്താക്കി, കലി മൂത്ത് സത്യപ്രതിഞാ ചടങ്ങ് സംഘടിപ്പിച്ചു.മകനെ തട്ടിയവനെ സൂര്യന്‍ അസ്തമിക്കുന്നതിനു മുന്നേ പൂശിക്കളയും, അല്ലങ്കില്‍ അങ്ങേര്‍ 'സൂയിസയിഡ്'ചെയ്യുമെന്നൊരു വിഡ്ഡിത്തം...ചങ്കിനിട്ടിടിയും നിലവിളിയുമായ് പ്രഖ്യാപിച്ചു.( കൗരവന്മാര്‍ പൂശിക്കളയുന്നതിനു മുന്നേ, ആത്മഹത്യചെയ്യ്‌തു മാനം രക്ഷിക്കാം എന്നൊരു കള്ളക്കണ്ണൂം അര്‍ജുനനു ഉണ്ടെന്ന് കൃഷ്ണനു മനസ്സിലായ്)

പിറ്റേന്ന് ജയദ്രഥനെ പൂഴ്ത്തിവെച്ച് യുദ്ധം ചെയ്യ്‌ത കൗരവര്‍ ...പാണ്ഡവരെ നാണം കെടുത്തി.
പാവം കൃഷ്ണന്‍ സൂര്യനെ മറക്കാന്‍ സുദര്‍ശന ചക്രം പായിച്ചു. പിന്നെ എല്ലാരുടേയും കണ്ണുകെട്ടി മാജിക്ക് കാണിച്ച് സൂര്യനെ മറച്ചു.........
ഇനി അര്‍ജ്ജുനന്‍ ആത്മഹത്യ ചെയ്യണം എന്ന ആവശ്യവുമായ് ജയദ്രഥന്‍ പുറത്തു വന്നപ്പോള്‍ കൃഷ്ണന്‍ എല്ലാരുടേയും കെട്ടഴിച്ചൂ.. സൂര്യന്‍ യാതൊരു കൂസലുമില്ലാതെ ഉച്ചിയില്‍ കത്തി നില്‍ക്കുന്നു.......!
.അന്നാദ്യമായ് വാച്ചുകെട്ടാതെ യുദ്ധം ചെയ്യാന്‍ വന്ന ജയദ്രഥന്‍, അതിന്റെ വിലകൊടുത്തൂ.... സ്വന്തം തല...!

ഏറ്റവും വലിയ പഞ്ചാരയടി............

വായില്‍ പല്ലില്ലാത്ത കുറെ അപ്പൂപ്പന്മാരും കുറേ വായില്‍ നോക്കികളും പിന്നെ ഒരു സൊയമ്പന്‍ ചാന്തു പൊട്ടും(ലവനെ നമുക്ക് വരന്‍ എന്നു വിളിക്കാം തല്‍ക്കാലം) സ്വീകരണ മുറിയില്‍ കൊത്തിപ്പറിക്കാന്‍ കാത്തിരിക്കേ, അവള്‍ ഈ മഹാന്മാര്‍ക്ക് ചായയും ചുണ്ടില്‍ ലിപ്റ്റിക്കിന്‍ ചിരിയും പരത്തി വരുന്നു. കഴുകന്‍ കണ്ണുകള്‍ ആര്‍ത്തിയോടെ അവളെ ആക്രമിക്കുന്നു.ഇര ഓരോ കൊത്തും നന്നായ് അറിയുന്നു, അതില്‍ പിടയുന്നു എന്നാലും അവള്‍ ചിരിച്ചു നിന്നെ പറ്റൂ, മുന്നില്‍ ഭാവി വരനാണു, അവനെ സുഖിപ്പിച്ചേ പറ്റൂ, ഇല്ലെങ്കില്‍ കിളവന്മാര്‍ പറയും "അടക്കമൊതുക്കമില്ലാത്തവള്‍, കുടുംബത്തിനു പറ്റാത്തവള്‍, ലവളെ നമുക്കു വേണ്ടടേ" ന്ന്.എന്തേ ഈ നീച കൃത്യം ആരും അപലപിക്കാത്തത്...........? വിവരമുള്ള പെങ്കൊച്ചുങ്ങള്‍, നിങ്ങളുടെ എല്ലാ വല്യമ്മമാരുമായ് ചെറുക്കന്റെ വീട്ടിലെത്തി ആ പഹയനെ വിരട്ടണം.............:) ലവന്‍ മാത്രം അങ്ങനെ ഷൈന്‍ ചെയ്താല്‍ പോരല്ലോ.......!പെണ്ണൂകാണല്‍ എന്ന ഈ കൊത്തിപ്പറിക്കലിനെതിരെ ആരെങ്കിലും കേസ് കൊടുക്കുമോ? അഭിമാന ബോധമുള്ള പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ടോ ആവോ?

പ്ലാവില.

മഞ്ഞ നിറത്തില്‍ നിലത്തുവീണുകിടക്കുന്ന പ്ലാവിലകള്‍, മരത്തിന്റെ കണ്ണീരിലകള്‍!പച്ചിലകള്‍ അവയെ നോക്കിച്ചിരിക്കുമ്പോള്‍ കുട്ടികള്‍ ആ പഴുത്ത പ്ലാവിലകള്‍ പെറുക്കിയെടുത്ത് തൊപ്പിയും അരപ്പട്ടയും ഉണ്ടാക്കി പോലീസാകും. കള്ളന്മാര്‍ക്ക് കള്ളത്തരമല്ലാതെ പ്രത്യേക അലങ്കാരങ്ങളൊന്നും അവശ്യമില്ലാത്തതിനാല്‍ എന്നെപ്പോലെയുള്ള തെമ്മാടികള്‍ ' ഇന്നാ പിടിച്ചോടാ പോലീസേ 'എന്ന മട്ടില്‍ ആ പോലീസിന്റെ മുന്നില്‍ക്കൂടി ഓടി നടക്കും.നല്ല കുത്തരിയുടെ കഞ്ഞിയും കണ്ണീമാങ്ങാ അച്ചാറും പര്‍പ്പടം ചുട്ടതും -ബൂര്‍ഷകള്‍ക്ക് ഒരു പയര്‍ തോരനും-കൂട്ടി കഞ്ഞികുടിക്കാനിരിക്കുമ്പോള്‍, ലവന്‍ അതാ ചുണ്ടും കോട്ടി മുന്നില്‍ ഇരിക്കുന്നു. അവന്റെ മുഖം ഒരു ഈര്‍ക്കിലി കൊണ്ട് കൂട്ടിക്കുത്തി വാല്‍ ഫ്രീയാക്കിയിട്ടാല്‍ നല്ലൊന്നാരം പ്രകൃതിയുടെ സ്പൂണായ്. കഞ്ഞി കോരിക്കുടിക്കുമ്പോള്‍ ഇലയില്‍ കടിച്ചാല്‍ പച്ച ചുവക്കാം:)ഹോ !ആശാ റാണി കയ്യില്‍ മയിലാഞ്ചിയിട്ടാല്‍ എന്താ ഭംഗി!എന്നു സിന്ധുവിന് അസൂയ, ഒരു പ്യാരിമുഠായ് കൊടുത്തപ്പോള്‍ ആ റാണി പറയാ,'മയിലാഞ്ചി അരക്കുമ്പോള്‍ പ്ലാവിലയുടെ ഞെട്ടും കൂട്ടി അരച്ചോന്നു.' ശോ' ഇതിനാണൊ ഒരു മുട്ടായി കളഞ്ഞതെന്നു ദീപയുടെ വിഷാദിക്കല്‍..:)

കാള വണ്ടി.

കഴുത്തില്‍ മണികെട്ടിയ രണ്ടു കാളകള്‍ , അവക്കു വെളുത്ത നിറവും മുഴുത്ത കൊമ്പും ഉണ്ടായിരുന്നു. കുന്നും പുറത്തേക്കുള്ള ചെമ്മണ്‍ പാതയിലൂടെ അവ വണ്ടിയും വലിച്ചുകൊണ്ട് താളാത്ത്മകമായ് കുതിക്കും. ഞങ്ങള്‍ കുട്ടികള്‍ സ്കൂളില്‍ നിന്നും വരുന്ന വഴി, കുന്നു കയറുന്ന കാളവണ്ടി തള്ളിക്കൊടുക്കും.. ചില വിരുതന്മാര്‍ പിന്നില്‍ ഞാന്നു കിടന്ന് യാത്ര ചെയ്യും... . എന്തൊരു വലിപ്പമാണു അതിന്റെ ചക്രത്തിനു?, ആ വീലിനു ചുറ്റും ഇരുമ്പു ചട്ട പതിച്ചിരിക്കും. അശോക ചക്രമാണു അതു കാണൂമ്പോള്‍ ആ ചെക്കനു തോന്നിയിരുന്നത്.റ്റാറിട്ട റോഡിലൂടെ കാളവണ്ടി ഓടുമ്പോള്‍, 'ടക് ടക്' എന്ന് കാതില്‍ വീഴുന്ന ശബ്ദം , അതു കേള്‍ക്കാന്‍ അവന്‍ കാളവണ്ടിക്കു പിന്നാലെ വേഗത്തില്‍ നടന്നിട്ടുണ്ട്. ഇടക്ക് ചാട്ടവാര്‍ കാറ്റില്‍ പുളയുന്ന നീറ്റല്‍, വേഗം കൂട്ടുന്ന കാളകള്‍..ഒരു ദിവസം അവന്‍ കണ്ടു കാളകളെ കാലു കെട്ടിയിട്ട് ലാടം തറക്കുന്നത്.... ആ ജീവികള്‍ക്ക് എന്തു മാത്രം വേദനിച്ചിരിക്കും......? കാലം മാറി ഇന്ന് മേഘങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോഴും അയാള്‍ മനസ്സില്‍ സൂക്ഷിച്ചത്.... കാള വണ്ടിക്കു പിന്നില്‍ തൂങ്ങിയ ആ യാത്രയായിരുന്നു.......:)