Saturday, September 8, 2007

മഹാഭാരതം ഒരു കഥ ഒരു നുണക്കഥ.

കുന്തിയുടെ മന്ത്രം
-------------------
ഉമിക്കരിയും നാക്കുവടിക്കാന്‍ ഈര്‍ക്കിലിയും ശൗചം ചെയ്യാന്‍ വെള്ളവും കൊണ്ടെക്കൊടുത്തു കുന്തി , ദുര്‍വ്വാസാവിനെ പ്രസാദിപ്പിച്ചു. ഏതു വന്വനെയും ലൈനാക്കാന്‍ ഒരു മന്ത്രവും അങ്ങേരു പറഞ്ഞു കൊടുത്തു.
ജ്വലിച്ചു നിന്ന സൂര്യനെ നോക്കി ലിറ്റ്മസ് റ്റെസ്റ്റ് നടത്തി കുന്തി. ലോകം മുഴുവന്‍ പവര്‍കട്ടു പ്രഖ്യപിച്ചു സൂര്യന്‍ താഴെവന്നു. പരീക്ഷണം സക്സസ് ..കര്‍ണ്ണന്‍ പൂജാതനായ് .സൂര്യതേജസി!
ലവനെ കുന്തി ഒരു ഇന്‍സ്റ്റ്റമെന്റ് ബോക്സിലാക്കി ആറ്റിലൊഴുക്കി, ക്രുത്യം അഥിരഥന്‍ എന്ന സൂതന്‍ കുളിക്കാന്‍ ചെന്നപ്പോ കിട്ടീ പെട്ടി....പെട്ടി പെട്ടീ ശിങ്കാരിപെട്ടി..പെട്ടിപൊട്ടിച്ചപ്പോ കര്‍ണ്ണനെ കിട്ടി.ലവന്‍ ചുമ്മാ അന്വും വില്ലും പയറ്റി കേമനായ്.....
അന്ന് അര്‍‍ജുനനെ അന്വരപ്പിക്കുന്ന ജ്വാലവിദ്യകാട്ടി ജ്വലിച്ചു നിന്നപ്പോ.."നിന്റെ കുലമേതു എന്നു ഭീമന്റെ ചോദ്യം."അന്നു കര്‍ണ്ണന്‍ സൂര്യനെ ഒരു നോട്ടം നോക്കി..താഴെ വന്നാ പഹയാ നിന്നെ പൂശിക്കളയും എന്ന മട്ടില്‍...
എന്തരണ്ണാ...നമ്മുടെ അഥിരഥന്‍ ഒരു പുലി തന്നാ അല്ലിയോ..?..(ത്രിശൂരൂന്നു തിരോന്തോരത്തു വന്ന ഒരാള്‍..)തന്നെടേ..ലവള്‍ തമിഴ് പുലിച്ചി തന്നെടേ.പാവം സൂര്യന്‍ ഇന്നും മെണുഗൂസ്യാ ഉദിക്കണു.!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
ഗുരുവെന്ന കുരു
---------------------
ഇംഗ്ലീഷ് സ്ക്കൂളില്‍ ദ്രോണര്‍ എന്ന 'ഡ്രില്‍ മാസ്റ്ററു'ടെ നേത്രുത്ത്വത്തില്‍ ഗുസ്തി, കരണം മറിച്ചില്‍, കൂകി വിളി, അന്വെയ്ത്ത്, ഗദാ യുദ്ധം, കൂട്ട നിലവിളി ഇവയൊക്കെ പടിച്ച അഹങ്കാരത്തില്‍ നഗരത്തില്‍ കൂത്തു കാണിക്കാനിറങ്ങിയ കൗരവ പാണ്ഡവര്‍, നൂണ്‍ ഷോയും കണ്ട്, ഐസ് ക്രീം നുണഞ്ഞ് അല്പം കള്‍സടിക്കാന്‍ തോട്ടു വക്കിലെ ഷാപ്പിലെത്തിയപ്പോള്‍, അവിടെ ഒരു ചാവാളിചെക്കന്‍ നില്‍ക്കണു,,,അവനെ നല്ല മത്തിയുടെ നാറ്റം, രാജകുമാരസിന്റെ പോമറേനിയന്‍ കുരച്ചുകൊണ്ട് അവന്റെ നേരേ ഒരു ചാട്ടം!പയ്യന്‍ ഏഴു ശരങ്ങള്‍ ഒറ്റയെത്തിനു പട്ടിയുടെ വായിലാക്കി..
കണ്ടുനിന്ന അര്‍ജുനന്‍ ഞെട്ടിവിറച്ചു..അതുകണ്ട് ദുര്യോദനാദികള്‍ കൈയടിച്ചും കൂകിവിളിച്ചും പയ്യന്‍സിനെ പ്രോല്‍സാഹിപ്പിച്ചു.
അനന്തരം അവന്റെ പേരു ചോദിക്കപ്പെട്ടു...ഏകലവ്യന്‍ എന്നവന്‍ ഉവാചഃ.
വിവരം അറിഞ്ഞ ദ്രോണന്‍ അവിടെക്കു കുതിച്ചു..'.ആരാടാ പയ്യാ നീ, നിന്‍ ഗുരുവാരെന്നുരക്ക?..
"ദ്രോണരാണെന്‍ ഗുരു, ഡി.പി.ഇ.പി യാണെന്‍ സിലബസ്."
'നിനക്കൊരു സമ്മാനം തരാം നീട്ടുക കൈകള്‍ നീ."
കൈ നീട്ടിക്കണ്ണടച്ചു നിന്ന ആ പയ്യന്റെ പെരുവിരന്‍ തന്റെ പിശാത്തിക്കു വെട്ടിയെടുത്തൂ.....
കുരു.. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
പിച്ച
-----
അവസാനം അര്‍ജുനന്‍ ദ്രൗപതിയെ വില്ലു കുലച്ചു സ്വന്തമാക്കി, വെള്ളമിറക്കി കൊതിവിട്ടു നിന്ന മറ്റു രാശാക്കന്‍ മാരെല്ലാം കൂടി പാണ്ഡവരെ കശാപ്പു ചെയ്യാന്‍ ഒരുങ്ങിയപ്പോ തടിയന്‍ ഭീമന്‍ ഒരു തൂണു പിഴുതു "എന്നാ വാടാ മണുക്കൂസൂകളെ "എന്നലറി! (പേടി കൊണ്ട് ഭീം ജീ മിക്കവാറും ഇങ്ങനെ നിലവിളിക്കാറുണ്ട്) അതു കേട്ട് മറ്റു പാണ്ഡവരും നിലവിളിച്ചപ്പോ എതിരാളി പ്പോരാളികള്‍ പേടിച്ചു സഥലം കാലിയാക്കി.
വീട്ടിലേക്കു പോകുന്ന പോക്കില്‍ ദ്രൗപതി ചേച്ചിയെ ലൈന്‍ ആക്കാന്‍ നകുലനും സഹദേവനും ഉല്‍സാഹിച്ചു...അര്‍ജുനന്‍ കണ്ണുരുട്ടിയപ്പോള്‍ രണ്ടും ചുപ്.
"അമ്മേ........അമ്മേ...ഞങ്ങള്‍ തെണ്ടിക്കൊണ്ടുവന്ന പിച്ച കണ്ടോ.?"...
വിശന്നു നിലവിളിക്കുന്ന മക്കളോടു കുന്തി ഇങ്ങനെ മൊഴിഞ്ഞൂ.".എല്ലാരൂടെ പൊരിച്ചു തിന്നോടാ മക്കളേ "
അഞ്ചു പേരും ആര്‍ത്തു വിളിച്ചു ഭീമന്‍ കുട്ടിക്കരണം മറിഞ്ഞു..അര്‍ജുനനു മാത്രം വായു കോപിച്ചു..
നമ്രമുഖിയായി നിന്ന ദ്രൗപതി ആന്റി നിലത്തു അഞ്ചു വട്ടം വരച്ചു...
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
വസ്ത്രാക്ഷേപം **********
=========
ചൂതുകളിയില്‍ നീറ്റായ് തോറ്റ് തലയും കുനിച്ചിരുന്ന യുധിഷ്ടിരനോട് പാഞ്ചാലിയെക്കൂടി പണയം വെച്ചു കളിക്കാനുള്ള ഐഡിയ കൗരവര്‍ പറഞ്ഞുകൊടുത്തു.
ആ കളിയും കോന്തന്‍ അസ്സലായ് തോറ്റപ്പോള്‍ ദുശ്ശാസനന്‍ പാഞ്ചാലിയെ സഭയിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു വസ്ത്രാക്ഷേപം തുടങ്ങിയപ്പോ കൂടി നിന്ന ചെറുപ്പക്കാര്‍ കൗരവര്‍ക്കു സിന്ദാബാദ് വിളിച്ചു..
ദ്രപതി നോക്കിയപ്പോള്‍ കോന്തന്മാരഞ്ചും തലയും താഴ്ത്തി കുന്വസാരിച്ചു നില്‍ക്കുന്നു.. ഇനി ഈ മണുക്കുസുകളെക്കോണ്ടുകാര്യമില്ലാന്നു നിനച്ചു ഒറ്റ വീളീ.
" ന്റെ ക്രഷ്ണാ."
.കാട്ടില്‍ ഓടക്കുഴലൂതി നടന്ന ക്രഷ്ണന്‍ നടുങ്ങിപ്പോയ് പെണ്ണൂപിള്ളയുടെ നിലവിളി അത്രക്കു ശകതമായിരുന്നു.!
റ്റെലിപ്പതിയിലൂടെ കാര്യമറിഞ്ഞ കാരവര്‍ണ്ണന്‍ താന്‍ പണ്ടു ഗോപ സ്ത്രീകളില്‍ നിന്നും പൊക്കിയ സാരികള്‍ രാജസദസ്സിലേക്കെത്തിച്ചു കൊടുത്തു....ദ്രൗപതിയുടെ മാനം പെയ്യാതെ വീണ്ടും മൂടിക്കെട്ടി നിന്നു.
ഒടുവില്‍ എല്ലാം അവസ്സാനിച്ചപ്പോ മുടി കെട്ടിവെക്കാന്‍ തുടങ്ങിയ പാഞ്ചാലിയൊട് ഭീമന്‍ അലറി
"അരുതു മോളൂസേ......എനിക്കൊരു ശപഥം ചെയ്യണം.."
അന്തരം ഭീം ജീ ഇങ്ങനെ അലറി.".ഡേയ് ദുശാസ്സനാ നിന്റെ നെഞ്ചിലെ ചോരകൊണ്ട് പാഞ്ചാലിക്കു ഞാന്‍ ഷാന്വൂ ഉണ്ടാക്കുമടാ."... ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
വാനപ്രസ്ഥം
-------------
.രാജ്യഭാരം കിട്ടി കം പ്ലീറ്റ് ജനങ്ങളെയും ഭരിച്ചു മുടിച്ചു ത്രുപ്തിയായപ്പോള്‍ ധര്‍മ്മ(പിച്ച)പുത്രന്റെ മനസ്സു മടുത്തു..അനിയന്മാരെയും പാഞ്ചാലിയേയും വിളിച്ചു വരുത്തി അങ്ങേരു പറഞ്ഞൂ:
" മക്കളേ, വെക്കാവുന്ന പാരയൊക്കെ ജനങ്ങള്‍ക്കിട്ടു കൊടുത്തു കഴിഞ്ഞു ഇനിയും പണികൊടുക്കാന്‍ നിന്നാല്‍ അവന്മാരു നമ്മളെ പണി പടിപ്പിക്കും അതു കൊണ്ട് നമുക്കു ശരണം വിളിച്ചു മല കയറാന്‍ പോകാം" മണ്ടന്‍ മാര്‍ നാലു പേരും മൗനം പൂണ്ടു നിന്നു .
" ധിം ..ധിം....ങ്ങീ ,,ങ്ങീ...".തറ്റെ പെരുത്തമാറില്‍ നോവാതെ രണ്ട് ഇടി പൂശി പഞ്ചാലി നിലവിളിച്ചു..
"എടാ കെട്ടിയോന്മാരേ...പല പരിപാടികളും നടത്തി ഒരു പാടെണ്ണത്തിനെ നിലം പരിശാക്കി രാജ്യം ഭരിക്കാന്‍ തുടങ്ങിയപ്പോ പറയണ കൂത്തു കണ്ടില്ലേ...നീയൊക്കെക്കൂടെ പോയാല്‍ മതി ഞാനും ഭീമനണ്ണനും കൂടെ രാജ്യം ഭരിച്ചോളാം"
എന്നിട്ട് മന്ദനെ നോക്കി കണ്ണീറുക്കിക്കാട്ടി..രാവിലെ തിന്ന തീറ്റയുടെ മന്ദിപ്പില്‍ ഭീം ജീ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നു.
ദ്രൗപതിയെ അപ്പൊഴും മനസ്സില്‍ ചൊമന്നു നടക്കുന്ന സഹദേവന്‍ ഒരു കീച്ച്...യേച്ചിയേ...ജനാധിപത്യം വരണതിനു മുന്വേ വിടുന്നതാ നല്ലതു....!!!
അഞ്ചിലൊന്നും നില്‍ക്കില്ലേ .......

**********************************