Sunday, December 16, 2007

ശാകുന്തളം.......................

"ചാച്ചിയേ...ശകുന്തളേച്ചിയേ... എന്തര് ഇരിപ്പാ, നേരം വെളുത്തിട്ടിതുവരെ ആട്ടിന്‍ കുട്ടി ദീര്‍ഘാപാംഗനു കാടിവെള്ളം കൊടുത്തിട്ടില്ലാ... ഓര്‍ക്കിഡ് വനജ്യോസ്നക്കു വെള്ളമൊഴിച്ചില്ലാ...ഒരു ചാന്വിലയും പിടിച്ച ങ്ങള് കുത്തിരുന്നോ..കണ്ണപ്പന്‍ കള്‍സ് അടിച്ചു വന്നു പറയണ ചീത്തയെല്ലാം കേട്ടോണം..."'പ്രണയ ലേഖനം എങ്ങനെ എഴുതണം വെറും ഡി.പി.യീ.പീയല്ലോ ഞാന്‍...' "ചാച്ചിയോടു ഞാന്‍ പറഞ്ഞതാ ആവശ്യമില്ലാത്ത അധിനിവേശത്തിനൊന്നും പോണ്ടാന്നു..ഇതേ ഇപ്പൊ 'ഇം പീരിയലിസം' ഇറക്കുമതി ചെയ്തേക്കണു.""എന്റെ പൊന്നു അനസൂയക്കുട്ടീ എനിക്കൊരു തെറ്റു പറ്റിപ്പോയാച്ചു. ഇന്നലെ ലവന്‍ ബൈക്കില്‍ രണ്ടുകൈയ്യും വിട്ടു പറത്തുന്ന കണ്ട്പ്പോ തൊടങ്ങിയ പൂതിയ!"."അതോണ്ടല്ലേ 'ഹൈഹീലിന്റെ' വള്ളിപൊട്ടി എന്നും പറഞ്ഞു ചേച്ചി അയാളെ തിരിഞ്ഞു തിരിഞ്ഞു ലൈന്‍ ആക്കിയേ.?" "..കൊച്ചു ഗള്ളീ നീ കൊള്ളാല്ലാ...!"അതോണ്‍ടല്ലേ എന്നെ പ്രിയം‌വദ എന്നു നാട്ടുകാരെകൊണ്ടു പറയിക്കുന്നെ....‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---

Saturday, September 8, 2007

മഹാഭാരതം ഒരു കഥ ഒരു നുണക്കഥ.

കുന്തിയുടെ മന്ത്രം
-------------------
ഉമിക്കരിയും നാക്കുവടിക്കാന്‍ ഈര്‍ക്കിലിയും ശൗചം ചെയ്യാന്‍ വെള്ളവും കൊണ്ടെക്കൊടുത്തു കുന്തി , ദുര്‍വ്വാസാവിനെ പ്രസാദിപ്പിച്ചു. ഏതു വന്വനെയും ലൈനാക്കാന്‍ ഒരു മന്ത്രവും അങ്ങേരു പറഞ്ഞു കൊടുത്തു.
ജ്വലിച്ചു നിന്ന സൂര്യനെ നോക്കി ലിറ്റ്മസ് റ്റെസ്റ്റ് നടത്തി കുന്തി. ലോകം മുഴുവന്‍ പവര്‍കട്ടു പ്രഖ്യപിച്ചു സൂര്യന്‍ താഴെവന്നു. പരീക്ഷണം സക്സസ് ..കര്‍ണ്ണന്‍ പൂജാതനായ് .സൂര്യതേജസി!
ലവനെ കുന്തി ഒരു ഇന്‍സ്റ്റ്റമെന്റ് ബോക്സിലാക്കി ആറ്റിലൊഴുക്കി, ക്രുത്യം അഥിരഥന്‍ എന്ന സൂതന്‍ കുളിക്കാന്‍ ചെന്നപ്പോ കിട്ടീ പെട്ടി....പെട്ടി പെട്ടീ ശിങ്കാരിപെട്ടി..പെട്ടിപൊട്ടിച്ചപ്പോ കര്‍ണ്ണനെ കിട്ടി.ലവന്‍ ചുമ്മാ അന്വും വില്ലും പയറ്റി കേമനായ്.....
അന്ന് അര്‍‍ജുനനെ അന്വരപ്പിക്കുന്ന ജ്വാലവിദ്യകാട്ടി ജ്വലിച്ചു നിന്നപ്പോ.."നിന്റെ കുലമേതു എന്നു ഭീമന്റെ ചോദ്യം."അന്നു കര്‍ണ്ണന്‍ സൂര്യനെ ഒരു നോട്ടം നോക്കി..താഴെ വന്നാ പഹയാ നിന്നെ പൂശിക്കളയും എന്ന മട്ടില്‍...
എന്തരണ്ണാ...നമ്മുടെ അഥിരഥന്‍ ഒരു പുലി തന്നാ അല്ലിയോ..?..(ത്രിശൂരൂന്നു തിരോന്തോരത്തു വന്ന ഒരാള്‍..)തന്നെടേ..ലവള്‍ തമിഴ് പുലിച്ചി തന്നെടേ.പാവം സൂര്യന്‍ ഇന്നും മെണുഗൂസ്യാ ഉദിക്കണു.!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
ഗുരുവെന്ന കുരു
---------------------
ഇംഗ്ലീഷ് സ്ക്കൂളില്‍ ദ്രോണര്‍ എന്ന 'ഡ്രില്‍ മാസ്റ്ററു'ടെ നേത്രുത്ത്വത്തില്‍ ഗുസ്തി, കരണം മറിച്ചില്‍, കൂകി വിളി, അന്വെയ്ത്ത്, ഗദാ യുദ്ധം, കൂട്ട നിലവിളി ഇവയൊക്കെ പടിച്ച അഹങ്കാരത്തില്‍ നഗരത്തില്‍ കൂത്തു കാണിക്കാനിറങ്ങിയ കൗരവ പാണ്ഡവര്‍, നൂണ്‍ ഷോയും കണ്ട്, ഐസ് ക്രീം നുണഞ്ഞ് അല്പം കള്‍സടിക്കാന്‍ തോട്ടു വക്കിലെ ഷാപ്പിലെത്തിയപ്പോള്‍, അവിടെ ഒരു ചാവാളിചെക്കന്‍ നില്‍ക്കണു,,,അവനെ നല്ല മത്തിയുടെ നാറ്റം, രാജകുമാരസിന്റെ പോമറേനിയന്‍ കുരച്ചുകൊണ്ട് അവന്റെ നേരേ ഒരു ചാട്ടം!പയ്യന്‍ ഏഴു ശരങ്ങള്‍ ഒറ്റയെത്തിനു പട്ടിയുടെ വായിലാക്കി..
കണ്ടുനിന്ന അര്‍ജുനന്‍ ഞെട്ടിവിറച്ചു..അതുകണ്ട് ദുര്യോദനാദികള്‍ കൈയടിച്ചും കൂകിവിളിച്ചും പയ്യന്‍സിനെ പ്രോല്‍സാഹിപ്പിച്ചു.
അനന്തരം അവന്റെ പേരു ചോദിക്കപ്പെട്ടു...ഏകലവ്യന്‍ എന്നവന്‍ ഉവാചഃ.
വിവരം അറിഞ്ഞ ദ്രോണന്‍ അവിടെക്കു കുതിച്ചു..'.ആരാടാ പയ്യാ നീ, നിന്‍ ഗുരുവാരെന്നുരക്ക?..
"ദ്രോണരാണെന്‍ ഗുരു, ഡി.പി.ഇ.പി യാണെന്‍ സിലബസ്."
'നിനക്കൊരു സമ്മാനം തരാം നീട്ടുക കൈകള്‍ നീ."
കൈ നീട്ടിക്കണ്ണടച്ചു നിന്ന ആ പയ്യന്റെ പെരുവിരന്‍ തന്റെ പിശാത്തിക്കു വെട്ടിയെടുത്തൂ.....
കുരു.. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
പിച്ച
-----
അവസാനം അര്‍ജുനന്‍ ദ്രൗപതിയെ വില്ലു കുലച്ചു സ്വന്തമാക്കി, വെള്ളമിറക്കി കൊതിവിട്ടു നിന്ന മറ്റു രാശാക്കന്‍ മാരെല്ലാം കൂടി പാണ്ഡവരെ കശാപ്പു ചെയ്യാന്‍ ഒരുങ്ങിയപ്പോ തടിയന്‍ ഭീമന്‍ ഒരു തൂണു പിഴുതു "എന്നാ വാടാ മണുക്കൂസൂകളെ "എന്നലറി! (പേടി കൊണ്ട് ഭീം ജീ മിക്കവാറും ഇങ്ങനെ നിലവിളിക്കാറുണ്ട്) അതു കേട്ട് മറ്റു പാണ്ഡവരും നിലവിളിച്ചപ്പോ എതിരാളി പ്പോരാളികള്‍ പേടിച്ചു സഥലം കാലിയാക്കി.
വീട്ടിലേക്കു പോകുന്ന പോക്കില്‍ ദ്രൗപതി ചേച്ചിയെ ലൈന്‍ ആക്കാന്‍ നകുലനും സഹദേവനും ഉല്‍സാഹിച്ചു...അര്‍ജുനന്‍ കണ്ണുരുട്ടിയപ്പോള്‍ രണ്ടും ചുപ്.
"അമ്മേ........അമ്മേ...ഞങ്ങള്‍ തെണ്ടിക്കൊണ്ടുവന്ന പിച്ച കണ്ടോ.?"...
വിശന്നു നിലവിളിക്കുന്ന മക്കളോടു കുന്തി ഇങ്ങനെ മൊഴിഞ്ഞൂ.".എല്ലാരൂടെ പൊരിച്ചു തിന്നോടാ മക്കളേ "
അഞ്ചു പേരും ആര്‍ത്തു വിളിച്ചു ഭീമന്‍ കുട്ടിക്കരണം മറിഞ്ഞു..അര്‍ജുനനു മാത്രം വായു കോപിച്ചു..
നമ്രമുഖിയായി നിന്ന ദ്രൗപതി ആന്റി നിലത്തു അഞ്ചു വട്ടം വരച്ചു...
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
വസ്ത്രാക്ഷേപം **********
=========
ചൂതുകളിയില്‍ നീറ്റായ് തോറ്റ് തലയും കുനിച്ചിരുന്ന യുധിഷ്ടിരനോട് പാഞ്ചാലിയെക്കൂടി പണയം വെച്ചു കളിക്കാനുള്ള ഐഡിയ കൗരവര്‍ പറഞ്ഞുകൊടുത്തു.
ആ കളിയും കോന്തന്‍ അസ്സലായ് തോറ്റപ്പോള്‍ ദുശ്ശാസനന്‍ പാഞ്ചാലിയെ സഭയിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു വസ്ത്രാക്ഷേപം തുടങ്ങിയപ്പോ കൂടി നിന്ന ചെറുപ്പക്കാര്‍ കൗരവര്‍ക്കു സിന്ദാബാദ് വിളിച്ചു..
ദ്രപതി നോക്കിയപ്പോള്‍ കോന്തന്മാരഞ്ചും തലയും താഴ്ത്തി കുന്വസാരിച്ചു നില്‍ക്കുന്നു.. ഇനി ഈ മണുക്കുസുകളെക്കോണ്ടുകാര്യമില്ലാന്നു നിനച്ചു ഒറ്റ വീളീ.
" ന്റെ ക്രഷ്ണാ."
.കാട്ടില്‍ ഓടക്കുഴലൂതി നടന്ന ക്രഷ്ണന്‍ നടുങ്ങിപ്പോയ് പെണ്ണൂപിള്ളയുടെ നിലവിളി അത്രക്കു ശകതമായിരുന്നു.!
റ്റെലിപ്പതിയിലൂടെ കാര്യമറിഞ്ഞ കാരവര്‍ണ്ണന്‍ താന്‍ പണ്ടു ഗോപ സ്ത്രീകളില്‍ നിന്നും പൊക്കിയ സാരികള്‍ രാജസദസ്സിലേക്കെത്തിച്ചു കൊടുത്തു....ദ്രൗപതിയുടെ മാനം പെയ്യാതെ വീണ്ടും മൂടിക്കെട്ടി നിന്നു.
ഒടുവില്‍ എല്ലാം അവസ്സാനിച്ചപ്പോ മുടി കെട്ടിവെക്കാന്‍ തുടങ്ങിയ പാഞ്ചാലിയൊട് ഭീമന്‍ അലറി
"അരുതു മോളൂസേ......എനിക്കൊരു ശപഥം ചെയ്യണം.."
അന്തരം ഭീം ജീ ഇങ്ങനെ അലറി.".ഡേയ് ദുശാസ്സനാ നിന്റെ നെഞ്ചിലെ ചോരകൊണ്ട് പാഞ്ചാലിക്കു ഞാന്‍ ഷാന്വൂ ഉണ്ടാക്കുമടാ."... ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
വാനപ്രസ്ഥം
-------------
.രാജ്യഭാരം കിട്ടി കം പ്ലീറ്റ് ജനങ്ങളെയും ഭരിച്ചു മുടിച്ചു ത്രുപ്തിയായപ്പോള്‍ ധര്‍മ്മ(പിച്ച)പുത്രന്റെ മനസ്സു മടുത്തു..അനിയന്മാരെയും പാഞ്ചാലിയേയും വിളിച്ചു വരുത്തി അങ്ങേരു പറഞ്ഞൂ:
" മക്കളേ, വെക്കാവുന്ന പാരയൊക്കെ ജനങ്ങള്‍ക്കിട്ടു കൊടുത്തു കഴിഞ്ഞു ഇനിയും പണികൊടുക്കാന്‍ നിന്നാല്‍ അവന്മാരു നമ്മളെ പണി പടിപ്പിക്കും അതു കൊണ്ട് നമുക്കു ശരണം വിളിച്ചു മല കയറാന്‍ പോകാം" മണ്ടന്‍ മാര്‍ നാലു പേരും മൗനം പൂണ്ടു നിന്നു .
" ധിം ..ധിം....ങ്ങീ ,,ങ്ങീ...".തറ്റെ പെരുത്തമാറില്‍ നോവാതെ രണ്ട് ഇടി പൂശി പഞ്ചാലി നിലവിളിച്ചു..
"എടാ കെട്ടിയോന്മാരേ...പല പരിപാടികളും നടത്തി ഒരു പാടെണ്ണത്തിനെ നിലം പരിശാക്കി രാജ്യം ഭരിക്കാന്‍ തുടങ്ങിയപ്പോ പറയണ കൂത്തു കണ്ടില്ലേ...നീയൊക്കെക്കൂടെ പോയാല്‍ മതി ഞാനും ഭീമനണ്ണനും കൂടെ രാജ്യം ഭരിച്ചോളാം"
എന്നിട്ട് മന്ദനെ നോക്കി കണ്ണീറുക്കിക്കാട്ടി..രാവിലെ തിന്ന തീറ്റയുടെ മന്ദിപ്പില്‍ ഭീം ജീ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നു.
ദ്രൗപതിയെ അപ്പൊഴും മനസ്സില്‍ ചൊമന്നു നടക്കുന്ന സഹദേവന്‍ ഒരു കീച്ച്...യേച്ചിയേ...ജനാധിപത്യം വരണതിനു മുന്വേ വിടുന്നതാ നല്ലതു....!!!
അഞ്ചിലൊന്നും നില്‍ക്കില്ലേ .......

**********************************

Friday, August 17, 2007

പിയാനോ റ്റീച്ചര്‍..........(എല്‍ ഫ്രഡ് യല് നക്ക്..)

"മാമാ റ്റിച്ചറിന്റെ കഥ പറഞ്ഞുതാ...?"
"അതെന്തുവാടാ...?"
"ഈ പിയാനോ റ്റീച്ചറിന്റെ കഥ ...മാമാ...ആരാ എഴുതിയെ...?
"എല്‍ ഫ്രഡ് യല്നക്ക് എന്ന പെണ്ണുന്വീള്ളയാ...ആശാത്തിക്ക് നോബല്‍ സമ്മാനവും കിട്ടിയിട്ടുണ്ട്.

അമ്മയുടെ ശിഷണത്തില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടി. എറിക്കാകൊഹൂട്ട് എന്ന അവള്‍ ഒരു പിയാനോറ്റീച്ചര്‍ ആയിരുന്നു..അവളെ തനെറ്റെ വരുതിക്കു നിര്‍ത്താന്‍ അമ്മ പതിവായി പറയുന്ന ഒരു സ്തുതി വചനം ഉണ്ട്. 'എറീക്കയാണു ലോകത്തിള്‍ക്കും വെച്ചു ഏറ്റവും വലിയ സംഗീതജ്ഞ' എന്നു.
എറിക്കയുടെ ജീവിതത്തിലേക്കു കടന്നു വരുന്ന ഒരു വിദ്യാര്‍ത്ഥിയാണ് വാള്‍ട്ടര്‍ ക്ലെമര്‍. അവനു മായുള്ള അവളുടെ ബന്ധത്തെ ക്കുറിച്ചും ഒരു പ്രത്യേക സാഹചര്യത്തില്‍ വളര്‍ത്തപ്പെടുന്നെ എറീക്കയുടെ മാനസ്സിക വ്യവഹാരങ്ങളും അത്രക്കൂം ഉദാത്തമായ രീതിയില്‍ വരച്ചിടുന്നു. എഴുത്തുകാരി...
"കുഞ്ഞായീ മോനേ ഉറങ്ങിയോടാ നീ,,,,,? അവന്‍ ഉറങ്ങട്ടേ അതാ നല്ലത്..,!"നിങ്ങളൊടു പറയാം ബാക്കി...."

തന്നെ എങ്ങനെ പ്രണയിക്കണം എന്ന് എറീക്കാ ക്ലെമറിനു ഒരു കത്തെഴുതുന്നു...എന്നെ നീ കെട്ടിയിടുക, ചീത്തവിളിക്കുക അശ്ലീലത്തെ ഇതില്‍ അതെ പടി തന്നെ എഴുതി ചേര്‍ത്തിരിക്കുന്നു,
എന്നാലും വാക്കുകളുടെ നിയതമായ ഭാവലംഘനം നടത്തുന്വോഴും എഴുത്തിലെ മാജിക് റിയലിസ്സവും ഇവര്‍ ഉപയോഗിക്കുന്ന കാണാം പ്രത്യേകിച്ചു അവസ്സാന ഭാഗത്തു തെരുവിലൂടെ ോരു ചെറിയ ഉടുപ്പുമാത്രം ധരിച്ചു നടന്നു നീങ്ങുന്ന എറീക്ക; അവളെ തന്നെ പ്രദര്‍ശ്ശിപ്പിച്ചു നഗരത്തെ ഞെട്ടിക്കുന്നു!
കൈയില്‍ കരുതിയ കത്തികൊണ്ട് തോളില്‍ തീര്‍ത്ത മുറിവില്‍ നിന്നും ചോരയും ഒലിപ്പിച്ചു നീങ്ങുന്ന എറീക്കാ മനസ്സില്‍ ഒരു നീറ്റലായ് പടരും...
ഞാന്‍ കുഞ്ഞായിയെ കൊണ്‍ടെ കിടത്തട്ടേ..എന്നിട്ട് രണ്ടെണ്ണം പൂശട്ടേ.....

Thursday, August 16, 2007

മലയാളത്തിലെ ശാലീന കാവ്യം......ഗൗരി

"നല്ല സുഖം മാമന്റെ മടിയില്‍ കിടന്നു കഥ വായിക്കുന്ന കേള്‍ക്കാന്‍......!"

'ഞാന്‍ ഒരു കഥ പറഞ്ഞുതരട്ടെ ? പറയണമെന്നു പലപ്പോഴും വിചാരിച്ചതാണ്. പക്ഷേ, കഴിഞ്ഞില്ല. ഇപ്പോള്‍...'
ഗൗരി ശാന്തമായി പറഞ്ഞു :
'എനിക്കു ഒരു കഥയും ഇതുവരെ പറഞ്ഞുതന്നിരുന്നില്ലല്ലോ! ഞാനോട്ടു ചോദിച്ചിരുന്നുമില്ല. എങ്കിലും എനിക്കാഗ്രഹമുണ്ട്. പറയൂ.'................

പൊട്ടിയ വളത്തുണ്ടുളെടുത്ത് കൈയില്‍ പിടിച്ച്, അപരാധ ബോധത്തോടെ ചെറുപ്പക്കാരന്‍ പറഞ്ഞു:'ഞാന്‍ വേറെ വാങ്ങിത്തരാം....'
അയാളെ ജിവിതം മുഴുവന്‍ പിന്തുടരുന്ന ഒരു നോട്ടം ആ പെണ്‍കുട്ടി അപ്പോള്‍ നോക്കി.
അവള്‍ പറഞ്ഞു:
'വേറെ വാങ്ങിത്തരേണ്ട; ഇതു എപ്പോഴും ഓര്‍മ്മയുണ്ടായാല്‍ മതി!..'
"മാമാ എന്തൊരു അടിപൊളി....ആരാ മാമാ ടി. പതമനാഭന്‍...?"
"മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരന്‍; അദ്ദേഹത്തിന്റെ ഗൗരി എന്ന കഥ നമ്മളില്‍ ആര്‍ദ്ര ഭാവങ്ങളുണര്‍ത്തും.....".
"ഫാത്തിമായോട് വായിക്കാന്‍ പറയണം...എന്നിട്ടു വേണം എനിക്ക് ആ കുപ്പിവളകള്‍ പൊട്ടിക്കാന്‍...അപ്പോ അവളും എന്നോട് അങ്ങനെ പറയേം നോക്കേം ചെയ്യൂലേ മാമാ...?."
"എടാ..കൊച്ചുതെമ്മാടീ.......
"ജീവിതത്തിലെ ഒറ്റപ്പെടലില്‍ മനസ്സറിഞ്ഞൊരു കൂട്ടല്ലെ എന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നത്..അതാവാം ഇന്നും ഒറ്റക്കുതന്നെ.....ഗൗരി എന്ന കഥയില്‍ എന്റെ ഉള്ളു ചേര്ത്തുവെച്ചതുപോലൊരുതോന്നല്‍...
"മാമാ ഇന്നാ സുലൈമാനി ബാക്കി കൂടെ വായിച്ചെ..കേള്‍ക്കട്ടേ..."
"മോനൂസ്, പിന്നെയാവട്ടടാ....മാമന്‍ ഒന്നു മയങ്ങട്ടേ...."
കണ്ണുകള്‍ അടച്ചപ്പോള്‍...വാക്കുകള്‍ ചുറ്റും സ്വപനങ്ങളാവുന്നു....

'അയാള്‍ അവരെ വാചകം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മാറോട് ചേര്‍ത്തു നിര്‍ത്തി. അയാള്‍ക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു.അവരുടെ നിറുകയില്‍ ആര്‍ദ്രമായി ചുംബിച്ചുകൊണ്ട് അയാള്‍ പറഞ്ഞുഅങ്ങനെയോന്നും പറയല്ലേ! എനിക്കു സഹിക്കാന്‍ കഴിയില്ല....'

കുഞ്ഞായി വായിക്കാന്‍ തുടങ്ങീ...........

കുഞ്ഞായി വായിക്കാന്‍ തുടങ്ങീ...........‌‌‌‌‌‌‌‌‌‌‌‌

കോളേജെല്ലാം കുന്നിന്മ്മേല്‍ / കുട്ടികളെല്ലാം കൂനിന്മേല്‍....ഹ് ഹ് ഹ്..അസ്സല്‍.....
വിശപ്പില്ലാത്തവന്‍ ശപ്പന്‍.....മാമനെ കാണിക്കണം..വയറ്റില്‍ എന്താടാ കോഴിക്കുഞ്ഞാനൊടാന്നല്ലേ ചോദ്യം.
അന്തിക്കിരിക്കുവാന്‍ ചന്തി മാത്രം/ സ്വന്തം ചന്തി മാത്രം....ഹൂഊ അടി പൊളീ...
ജീവിതം കാ കൂ കൈ ക: ....കൊള്ളാം...പിരിപ്പന്‍ സാധനം തന്നെ...
പലരും നരച്ചീടും / ചിലരേ നന്നായീടൂ....

എന്റെ മാമനെ കണ്ടിട്ടാവും ഇതു എഴുതിയെ.....കുഞ്ഞുണ്ണി മാഷ് കീ..ജേയ്......

സ്വാതന്ത്യം ചില കറുത്തചിന്തകള്‍.....‌)-----‌‌‌‌‌‌‌‌‌‌‌‌‌‌‌

"എന്താ മാമാ ആകെ ഡള്ളാണല്ലോ...ഒരു പെഗ്ഗ് ഒഴിക്കട്ടേ....സ്വാതന്ത്ര്യ ദിനം അല്ലേ മാമാ..?"
"മോനൂ....വെളുത്ത സായ്പ്പില്‍ നിന്നും കറുത്ത സായ്പ്പിലേക്ക് കൈ മാറപ്പെട്ട ഭരണ സം വിധാനം....!ജിന്ന പ്രധാനമന്ത്രിയാവട്ടെ കോണ്‍ഗ്രസ് പിരിച്ചു വിടുക , അവര്‍ ദേശ സേവകരാവട്ടേയെന്ന വാക്കുകളെ ധിക്കരിച്ചു.!ഇന്‍ഡ്യ എന്തെന്നറിയാത്ത അഭിനവ സായ്പ്പിന്റെ ഭരണം...എങ്ങനാ നമുക്കു ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനാവുക!.യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരം അടിയന്തിരാവസ്ഥക്കെതിരെ ജനങ്ങള്‍ നടത്തിയ സമരം ആണു....""മാമാ..ഈ കുപ്പി മുഴുക്കെ അടിച്ചോ മാമനെപ്പോലുള്ളവര്‍ ഫുള്‍ ഫിറ്റാവുന്നതാ നല്ലതു...."

കള്‍സ് അടിയെ സജീവമാക്കാന്‍.......

ഷാപ്പില്‍ പോകുന്വോള്‍ അറിയാവുന്നവരും മന്‍സ്സിനിണങ്ങിയവരും മാത്രം..അരസ്സികന്മാരെയും കള്‍സ് തലക്കു പിടിച്ചാല്‍ സ്വന്തം കാര്യം മാത്രം മോങ്ങുന്നവനമാരെയും ഒരേ കാര്യം ആവര്‍ത്തിച്ചുപറയുന്ന വങ്കന്മാരെയും ചെവിക്കു പിടിച്ച് പുറത്താക്കുക.നല്ല അടിപൊളി റ്റ്ച്ചിങ്ങ്സ് ഉണ്ടെങ്കില്‍ വളരെ നല്ലതു..( നല്ല അച്ചാര്‍, കൊടം പുളി ഇട്ടു വെച്ച മീന്‍ ചാര്‍, മുളക് കൊന്‍ണ്ടാട്ടം, താമര വള്ളി ചെരുങനൈ അരിഞ്ഞ് അതില്‍ ലേശം മഞ്ഞള്‍ പൊടിയും, തേങ്ങാചിരവിയതും ഇട്ട് വഴറ്റിയത്, .. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം.)ഷാപ്പില്‍ ആണെങ്കില്‍ എറ്റവും കാറ്റ് കിട്ടുന്ന ബെഞ്ച് നോക്കി ഇരിക്കണം..കിളാസ്സില്‍ കള്‍സ് കൊണ്ടുവന്നാല്‍ ഷാപ്പു കാരനെ ചീത്തവിളിച്ച് നല്ല മണ്‍കുടത്തില്‍ കൊണ്ടുവരീക്കണം,മണ്‍ ചട്ടി എടുത്ത് സ്നെഹപൂവ്വം ദൈവത്തിനു നന്ദി പറഞ്ഞു കുടുകുടാ വീശുകാ‌എന്നിട്ട് ചിറി തുടച്ച് ചൂണ്ടു വിരലാല്‍ മീന്‍ ചാര്‍ തൊട്ടു നക്കുക.എന്നിട്ട് ബീഡി വലിക്കുമെങ്കില്‍ അഞ്ഞു ഒരു പുക വലിക്കുക.ഒരു മഴയുടെ താളത്തില്‍ പതിയെ സംസാരിച്ചു തുടങ്ങുക..മറ്റുള്ളവരുടെ വാക്കുകളേ സ്നെഹത്തോടെ വലിച്ചെടുക്കുക.കാഫ്കയും. ഖലീല്‍ ജിബ്രാനും റുസ്സോയും.എല്ലാം നിങ്ങളുടെ നാവിന്‍ തുന്വിലും തലച്ചോറിലും അനുരണനങ്ങള്‍ ഉണര്‍ത്തും.

Wednesday, August 15, 2007

ഹേയ് വെറും പൂസാ മാഷേ....

ബക്കാര്‍ഡി കൊണ്ടുവന്നവ....

സ്വന്തം ചോരകൊന്‍ണ്ട് എഴുതുന്വോള്‍ മത്രമാണു ഉത്ക്രിഷ്ടമായ ഒരു കവിത നാന്വു വിരിയിക്കുക,ആനുഭവങ്ങളുടെ തീ ച്ചൂളയില്‍ ഉരുകി വാക്കുകള്‍ രൂപം കൊള്ളുമ്പൊള്‍, അവയുടെ കാന്തി ഉജ്ജ്വലം ആയിരിക്കും.....പലരും അവരുടെ അരുവികള്‍ കലക്കുന്നു....ആഴമുണ്‍ടെന്നു തോന്നിപ്പിക്കാന്‍..വയനക്കാരന്‍ അ കരയില്‍ ഇരുന്നു ചൂണ്ട ഇടുന്നു വെളുക്കുവോളം.....ഒരു "വാഴക്കാവരയനെ" പോലും കിട്ടുന്നുമില്ല.....അവന്‍ വേറെ അരുവികള്‍ തേടി പ്പൊകും......മലയാളകവിത മരിച്ചു എന്നു പറഞ്ഞു തെറി വിളിച്ചിച്ചു നടക്കുന്നവര്‍ക്കെതിരെ കേസ് എടുത്ത് ശിക്ഷിക്കണം......മലയാള കവിതയെ കൊന്നതിനു!!!!!!......
__________________________________________________________________
രാമന്റെ ലീലാവിലാസം.....................

ഞാന്‍ ഒരു കാറ്റായ് ഓരോ മരത്തൊടും പൂവിനോടും വര്‍ത്തമാനം പരഞ്ഞും ചില്ലകളില്‍ ഊഞ്ഞാല്‍ ആടിയും നടന്നപ്പോള്‍, കാട്ടില്‍ കടന്വിന്റെ ചോട്ടില്‍ നിന്നൊരു പുല്ലാങ്കുഴല്‍ നാദം! ആ പാട്ടു ഞാന്‍ മോഷ്ടിച്ച് എന്റെ ചുണ്ടില്‍ വെച്ചു..ഓര്‍ക്കുത്തില്‍ വന്നപ്പൊ ആ പാട്ടിനൊരുപാട് പേര്‍ വില പറഞ്ഞു.....ആര്‍ക്കും കൊടുത്തില്ല ഞാന്‍, എന്നാല്‍ നിനക്കു തരുന്നു ഞാന്‍ ആ ഗാനം......കാരണം നീ ആ കറുന്വനെ ഒരുപാടു സ്നെഹിക്കുന്നു......ഇന്നലെ കാട്ടില്‍ വെച്ചു കണ്‍ടപ്പൊ ആ രാധപ്പെണ്ണ് എന്നൊടു ചോദിച്ചു,,,,എവിടെ കൊണ്‍ടെ കളഞ്ഞു നീ ആ വേണു ഗാനം?....ഞാന്‍ ഒന്നും പറയാതെ പാഞ്ഞു പോകെ, പിന്നിലായ് കേട്ടു ഒരു ചിരിയൊച്ച!!.....ആ കാര്‍ വര്‍ണ്ണ്റ്റെ ചിരി,,മോഷ്ടിക്കണോ അതും ഞാന്‍......????
___________________________________________________________________
ഷീ വാസ് റിഗല്‍.................

ആരോ എന്നോടു ചോദിച്ചു, ഒരു സ്വപ്ന ലോകത്തിലാണല്ലോ എന്ന്..........അതേ, സ്വപ്നം കാണാന്‍ എനിക്കു കഴിവു തന്നവനു നന്ദി......എന്റെ മായികലോകത്തില്‍ നിന്നും പുറത്തു വരുന്വോള്‍ എന്നില്‍ ദുഖം നിറയുന്നു....സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കിയപ്പോള്‍ ദൈവം അറിയാതെ ഹവ്വാ വല്യമ്മച്ചി അടിച്ചു മാറ്റിയതാ..ഈ സ്വപ്നം കാണാനുള്ള "പാസ് വേര്‍ഡ്......"
___________________________________________________________________
ആന മയക്കീടേ പവറേ.....

അറിയുമോ തൊട്ടാവാടിയായ എന്നെ...............മഹാമരങ്ങള്‍ കൈകള്‍ നിവര്‍ത്തി സൂര്യപ്രകാശം മുഴുവന്‍ ഇലക്കുന്വിളില്‍ വാരി എടുക്കുന്വോ ഒന്നിനുമാവാതെ ഒരു കാറ്റുവീശിയാപ്പോലും മിഴി കൂന്വുന്ന എന്നെ ആരറിയാന്‍!!!എങ്കിലും ഒരു രഹസ്യം ഉണ്ടെ....എല്ലാ ദിവസ്സവും ഒരു തൊട്ടാവാടിയുടെ അടുത്തു ചെന്ന് അതിനോട് ചുമ്മാ വര്‍ത്തമാനം പറയു, സുഖാണോ തൊട്ടാവാടി, നിന്നെ ഞാന്‍ ഒന്ന് തൊട്ടോട്ടെ, എന്നൊക്കെ, അതിനെ പാട്ടുപാടി കേള്‍പ്പിക്കു അങ്ങനെ കുറച്ചു ദിവസ്സം കഴിയുന്വോ ആ തൊട്ടാവാടി നിങ്ങളുടെ സാമിപ്യം ഇഷ്ട്ടപ്പെടും. അവള്‍ നിങ്ങളെ കാണുന്വോള്‍ നാണിച്ചു മിഴി പൂട്ടില്ലാ.......ഇതു തന്നെ അല്ലെ ചെങ്ങാത്തത്തിന്റെയും രസതന്ത്രം.........
___________________________________________________________________
ക്രിസ്ത്യന്‍ ബ്രദേസ്...........

പത്രൊസ്സിന്റെ വീട്ടില്‍ സുഭിഷമായ ഭക്ഷണം കഴിഞ്ഞ് പൂന്തോട്ടത്തിലേക്കിറ്ങ്ങിയ ക്രിസ്തു ആകാശം നോക്കിയിരിക്കെ, പത്രൊസ്സിറ്റെന്റ് അമ്മ അകത്തുവന്നു കിടക്കാന്‍ ക്രിസ്തുവിനെ ക്ഷണിച്ചു. ക്രിസ്തു അന്നു രാത്രി പുറത്തിരിക്കാനും ചന്ദ്രികാചര്‍ച്ചിതമായ രാത്രി കണ്ടിരിക്കാനും ആഗ്രഹിച്ചു....പത്രൊസ്സിന്റെ അമ്മ ഒരു കിടക്ക കൊണ്ടുവന്നു പൂന്തോട്ടാത്തില്‍ വിരിച്ചു...അപ്പൊ ക്രിസ്തു പറാഞ്ഞു " ഒരു കിടക്കക്കു മുകളില്‍ മറ്റോരു കിടക്ക !"........
__________________________________________________________________
വാറ്റാണേ...നാടന്‍ വാറ്റാണേ.....

മരണം ഒരിക്കലും മഴക്കാലത്താവരുതെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു.മണ്ണിലേക്കു കിനിഞ്ഞിറങുന്ന മഴത്തുള്ളികള്‍ സ്വസ്തമായ ഉറക്കത്തെ കെടുത്തും. അതിനാല്‍ അയാള്‍ കൊതിച്ചതു വസന്തകാലത്തെ മരണം ആയിരുന്നു.വസന്തത്തിലെ ആദ്യ പൂ വിരിഞ്ഞപ്പോള്‍ ഒരു മരച്ചുവട്ടില്‍ ഭൂമിയുടെ മാറിടത്തില്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അയാള്‍ നീന്‍ണ്ട ഉറക്കം തുടങ്ങിയിരുന്നു.ആ മരം നിറയെ പൂക്കള്‍ വിരിയാനും.........

മാമാ എന്തുവാ ഈ ബെറ്റര്‍ ഹാഫ്...

"മാമാ എന്തുവാ ഈ ബെറ്റര്‍ ഹാഫ്...എന്നു പറഞ്ഞാല്‍......?""പണ്ട് പണ്ട്...പുരുഷനും സ്ത്രീയും ഒരൊറ്റ ശരീരമായിരുന്നു. അവര്‍ ആരെയും വകവെക്കാതെ അമറാന്തിച്ചു ജീവിച്ചു.എന്തു സങ്കടം വന്നാലും ഒരുമിച്ചനുഭവിച്ചു...ഭഷണം തുല്യമായ് വീതം വെച്ചു കഴിച്ചു...ദൈവത്തിനു പോലും അസൂയ തോന്നുന്ന ജീവിതം . അങ്ങേര് എന്തു ചെയ്യതെന്നോ...ഒരു ദിവസം പിടിച്ച് ഈ സയാമീസ്സിനെ ഓപ്പറേഷന്‍ നടത്തി രണ്ടിനെയും രണ്ടു ഭാഗത്തേക്കു വലിച്ചെറിഞ്ഞു...അന്നു മുതല്‍ ഓരോ ആളും തന്റെ ഇണയെ തിരക്കി നടക്കുവാ..ചിലര്‍ക്കു അവ കണ്ടെത്താനാവും അവരുടെ ജീവിതം അസ്സലായിരിക്കും....കാര്‍ന്നോന്മാരു മിക്കവരെയും പിടിച്ചു ബലമായ് ചേര്‍ത്തുകെട്ടും...അവരുടെ ഗതി അധോഗതി......ഹ ഹ.....""മാമാ എല്ലാരൂടെ മാമനെ ഈ ഓര്‍കുത്തില്‍ നിന്നും ചാടിക്കും എന്നാ തൊന്നുന്നെ...."

ദ് ഇന്‍വിസ്സിവിള്‍ മാന്‍

"മോനൂസേ... എച്ച്. ജി വെല്‍സിന്റെ ഒരു നോവെല്‍ ഉണ്ട്...' ദ് ഇന്‍വിസ്സിവിള്‍ മാന്‍ 'എന്നാ അതിന്റെ പേര്.."ഗ്രിഫിന്‍സ് എന്ന ഒരു രസതന്ത്ര വിദ്യാര്‍ത്ഥി ഒരു മരുന്നു കണ്ടു പീടിച്ചു..അതു കുത്തി വെച്ചാല്‍ ആള്‍ ക്കാര്‍ മറഞ്ഞു പോകും.അവന്‍ അതു ഒരു പൂച്ചയില്‍ പ്രയോഗിച്ചു. അതു മാഞ്ഞു പോയ്.പിന്നീട് അവന്‍ തന്നെ അതു കുത്തി വെച്ച് മറഞ്ഞു..അതിനോടനുബന്ധിച്ചു നടക്കുന്ന പ്രശനങ്ങള്‍...അവസാനം അവന്‍ മരിക്കുന്നു...പതിയെ ആ രൂപം വെളുത്തു വെളുത്തു തെളിഞ്ഞു വരും...""മാമാ..മാമന്‍ ഈ മരുന്നു കണ്‍ടുപിടിക്കുന്നതു നല്ലതാ...എന്താന്നോ..നാട്ടിലെ ഷാപ്പിലും കേറി മാമനു പൂശാല്ലോ..."

..‌‌‌‌ വാഴക്കുല ‌‌‌‌-‌‌‌‌‌‌‌‌

മലയപ്പുലയനാ മാടത്തിന്‍ മുറ്റത്തു / മഴവന്ന നാളോരൂ വാഴ നട്ടൂ../ മനതാരിലാശകള്‍ പോലതിലോരൊ/ മരതകക്കൂന്വു പൊടിച്ചൂവന്നൂ./.....ഹ ഹ സൂപ്പര്‍. അടി പൊളി...മാമാ....എന്തുവാ ഈ ഫൂഡലിസം....കഥ പറ മാമാ...കഥ പറ..."എടാ മാമന്‍ പച്ചയാ പിന്നീടാവട്ടേ:."ഇപ്പൊ വേണം...ങ്ങീ..ങ്ങീ"."മോങ്ങേണ്ടാ.".‌‌‌‌‌‌‌‌‌‌‌‌
"നമ്മുടെ നാട്ടിലെ കാര്‍ന്നോന്‍ മാരു മുണ്ടു മുറുക്കിയുടുത്തും എല്ലുമുറിയെ പണിചെയ്യതും മക്കളെ പടിപ്പിക്കും. നാളെ അവന്‍ വളര്‍ന്നു നാടിനും നാട്ടാര്‍ക്കും വീടിനും താങ്ങാവും തണലാവും എന്നോക്കെ വിചാരിച്ച് അവനു എല്ലാം കൊടുത്തു വളര്‍ത്തും.......അവന്‍ വിളഞ്ഞു പഴുക്കുന്വോ ആ മുതലാളി വരും കീശ നിറയെ കാശുമായ്.....ഗ്രീന്‍ കാര്‍ഡ്, ബെന്‍സ്, സുഖ ജീതിതം എന്നൊക്കെ ഓഫര്‍ കൊടുക്കുന്വോ ആ ചെക്കന്‍ അയാളുടെ കൂട്ടത്തില്‍ പോകും.....പാവം തന്ത ഇവിടെ തെണ്ടിത്തിരിഞ്ഞു വീണ്ടും നടക്കും...."
മാമാ," ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ / പതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍."എന്തുവാ മാമാ ഈതിന്റെ പേര്..........‌‌‌‌ വാഴക്കുല ‌‌‌‌-‌‌‌‌‌‌‌‌

എന്റെ എന്റേതു മാത്രമാം എന്റെ അമ്മു, അമ്മൂട്ടി, അമ്മൂസ്....(ആര്‍ക്കും തരില്ലിവളെ മാത്രം ഞാന്‍...)

കണക്കു പരീക്ഷയില്‍ തോറ്റ അമ്മു......

ഈ കൊച്ചിനെ കൊണ്‍ട് ഞാന്‍ തോറ്റു........ഇന്നലെ കണക്കു പരീക്ഷയില്‍ തോറ്റതിനു ഞാന്‍ വഴക്കു പറഞ്ഞു. അപ്പോള്‍ അവള്‍ ചോദിക്കുവാ..."എന്തിനാ ഇതോക്കെ പടിക്കണെ,,,,കഞ്ഞീം കറീം വെക്കാന്‍ പടിച്ചാപ്പോരേ...." നല്ല ദേഷ്യം വന്നപ്പോ ഞാന്‍ പറഞ്ഞു "എടീ, ഇതൊക്കെ അറിഞാലെ ജീവിക്കാന്‍ പറ്റു" ന്ന്..അവള്‍ അതു കേട്ട് തലകുലുക്കി പറഞ്ഞു..." പിന്നെ പിന്നെ....കൂടുതല്‍ പടിക്കും തോറും കൂടുതല്‍ സ്രതീധനം കൊടുക്കണം....അതും മീശ ഇല്ലാത്ത ചെക്കന്‍ മാര്‍ക്ക്.....ഹും , എനിക്കൊന്നും വേണ്ട!!!!"കൂടുതല്‍ ഒന്നും പറയാതെ..അവള്‍ കെറുവിച്ച് പോയ്......

------------------------------------------------------------------------------------------------
I love u പറയണ അമ്മൂട്ടി.....

ഈ അമ്മു ഒരു രസികത്തിയാട്ടൊ......ഒരു ദിവസ്സം അവള്‍ പറയുവാ " അതേ, ഇന്ന് ഗോകുല്‍ എന്നൊടു I love you ennu paranju" L.K.G യില്‍ ഉള്ള അമ്മുവിനെ പ്രെനയിക്കാനും ഒരു ചെക്കനോ എന്നു വിചരിച്ച് ഞാന്‍ സകൂതം അവളുടെ മുഖത്തേക്കു നോക്കി. "എന്നിട്ട് എന്റൈ കുട്ടി എന്തു പറഞ്ഞു" എന്നു ചൊദിച്ച് ഞാന്‍ ചിരിക്കെ അവള്‍ പറഞ്ഞു "ഞാനോ, ഞാന്‍ രണ്ട് തവണ I love u ennu paranju" എന്റൈ ദൈവമെ, ഇവള്‍ എനിക്കു പാര ആകുമൊ എന്നു വിചാരിച്ച് ഞാന്‍ ദയനീയമായ് അവളെ നോക്കി, അപ്പോള്‍ ഒരു കുസ്രുതിച്ചിരിയുമായ് എന്റൈ കുഞ്ഞു പറയുവാ....."അതേയ് അവന്‍ ഒരു നുള്ള് തന്നാല്‍ ഞാന്‍ രണ്ട് നുള്ള് കൊടുക്കും, അപ്പോ അവന്‍ ഒരു വട്ടം I love you ennu paranjal" ഞാന്‍ രണ്ട് വട്ടം അങനെ പറയേണ്ടേ... ....ഇനിയും ഇഷ്ടടായിലേ..അമ്മൂനെ....???????

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

പിണങ്ങിപ്പോകണ എന്റെ അമ്മൂസ്.......

ങീ.....ങീ.....അച്ചാ, തല്ലി....ഒരു മയില്‍ പീലി കൊണ്ട്!!!!ഞാന്‍ തെണ്ടി നടക്കാന്നും പറഞ്ഞ്.....ഞാന്‍ പോവാ...അച്ചയുടെ സ്വപ്നക്കൂട്ടിലേക്ക്......എല്ലാര്‍ക്കും റ്റാ റ്റാ ...ഇനി വരില്ലാട്ടോ..........
____________________________________________________________________
__________________________________________________________________________________________

Tuesday, August 14, 2007

മൈ ഡിയര്‍ അന്നക്കുട്ടിയുടെ കമന്റുകള്‍...........

അന്നക്കുട്ടിക്ക് ആരും കല്യാണം ആലോചിക്കെന്‍ണ്ടാ.....അവളുടെ കന്‍ണ്ടീഷന്‍ കേട്ടോ...ചെക്കന്റെ വീടുകാണാന്‍ അവള്‍ വരും. അപ്പോ ചെക്കന്‍ അവള്‍ക്കു കാപ്പി ഇട്ടു കൊടുക്കണം.നാണം കുണുങ്ങാതെ നിന്നു സംസാരിക്കണം. പുരുഷ ധനം ചെക്കന്റെ വീട്ടുകാരു കൊടുക്കണം.( അമ്മു ഗള്‍ഫില്‍ നിന്നും ചോര്‍ത്തിക്കോടുത്തതാ ഈ പുരുഷ ധനം എന്ന ഐഡിയ )ഇതോന്നും പോരാതെ അവളുടെ അവസാനത്തെ കന്‍ണ്ടീഷന്‍!!!! എപ്പൊ വേണമെങ്കിലും അവള്‍ക്കിഷ്ട്പ്പെട്ടിലാ എങില്‍ അവള്‍ ഡെവോഴ്സ് നടത്തും ..പുരുഷ ധനം കൊണ്ട് അടിച്ചു പൊളിക്കും....
__________________________________________________________________

എനിക്കൊരു അസുയയും കുസുന്‍ബും ഇല്ലാ....!!!!!!!
ആവശ്യത്തിനു വിദ്യാഭ്യാസം,(LKG>>>pass)
ഇസ്ട്ടം പൊലെ കാശ്, (പപ്പയുടെ കയില്‍ നിന്നും പൊക്കിയ 100 ntai ഒരു നോട്ട്)
ചുന്ദരി,
എല്ലാം കൊണ്ടും ഞാനൊരു സുപ്പര്.......

___________________________________________________________________
എടി അന്നക്കൊച്ചെ എന്തിനാടീ നീ വെയിലത്തു നില്‍ക്കുന്നൈ......???
പപ്പാ എന്നെ അടിച്ചു...!!!
എന്തിനു?
ഞാന്‍ പപ്പയുടെ കള്ളിന്‍ കുപ്പിയില്‍ വെള്ളം ഒഴിച്ച് വെച്ചതിനാ....
ഉവ്വോ, ഇപ്പോ എന്തിനാടീ വെയിലു കൊള്ളുന്നതു?
അതേ, പപ്പയെ ഒരു പാടം പടിപ്പിക്കാനാ....
.നീ വെയിലു കൊണ്ടാല്‍ നിന്റെ പപ്പാ എന്തൊ പടിക്കാനാ..?
അതൈ,ഞാന്‍ വെയില്‍ അടിച്ച് കറത്തുപൊയാല്‍, എന്നേ കെട്ടാന്‍ വരുന്നവന്‍ ഒതതിരി സ്ത്രീ ധനം ചൊദിക്കില്ലെ, അപ്പൊ ഈ പപ്പാ എന്തൊ ചെയ്യും.....!!!
ഹെന്റെ ദൈവമെ ഈ കന്താരിയെ കൊന്‍ണ്ട് ഞാന്‍ തോറ്റു..................
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++

പോടാ ചെക്കാ, ഒരു മഞ്ചാടിക്കുരു പ്രണയവുമായി വന്നിരിക്കുന്നു.!!!!!.....എനിക്ക് എന്നും കെന്റക്കി ചിക്കന്‍ തിന്നണം ഇസ്ട്ടം പോലെ ഐസ് ക്രീം മും ചൊക്ക്ലെറ്റും തിന്നണം....പിന്നെ കാറിലും ബെക്കിലും ചെത്തി നടക്കണം,,,, നിന്റെ ബാങ്ക് ബാലന്‍സ് എത്ര, പൊളിസി ഉണ്ടൊ,? എന്റെ പപ്പാ നിനക്കൂടെ ചെലവിനു തരണമെന്നോ..????.......ഓടടാ....!!!!

എന്റെ ചുന്ദരിക്കുട്ടി പാത്തൂ

പാത്തുവും ഞാനും പിന്നെ വഴക്കും.....^^^^^^^^^^^^^^^^^^^^^^^^^^^^

എന്നേപ്പൊലെ തന്നാ ഈ അങ്കിലും, എപ്പൊഴും സുലെയ്മാനി കുടിച്ചോണ്ടിരിക്കും. എന്നാലും അങ്കില്‍ ഒരു പൊട്ടനാ...ആരേലും സുലെയ്മനിയില്‍ ഐസ് ഇട്ട് കുടിക്കുമൊ....?????
-----------------------------------------------------------------------------------------------
പാത്തു, നീ എന്താ സദ്യയുണ്‍ടിട്ടും മുഖം വീര്‍പ്പിച്ചിരിക്കുന്നെ.???.....അയ്യെ! എന്തോന്ന് കിദ്യ.....കറിയെല്ലാം വിലബീട്ടാ നിങ്ങലു ചോറു തന്നെ....കറീം ചോറും എല്ലാം കൂട്ടീട്ടാ ഞങ്ങലുടെ വീട്ടില്‍ തരുന്നെ..."എടീ അതു ബിരിയാണി ഇതു സദ്യ".....ആ .....എനിക്കരിഞ്ഞൂടേ....( എന്നിട്ടവളു കിലുകിലെ ഒറ്റച്ചിരി)

__________________________________________________________________

മഴയെ പ്രണയിക്കുവതെങ്ങനെ?.....

മഴ..........
ആരുടെ മിഴികളിലാണാനന്ദം...?????.
തകര്‍ത്തു പെയ്യുന്നൊരു മഴ
വയറ്റില്‍ മുറിവുകള്‍ തീര്‍ക്കുന്വോള്‍
ശപിച്ചുപോകും മഴയെ!!!!
എന്റെ പുര ചോരാതിരുന്നാല്‍,
എന്റെ വയറു നീറഞ്ഞിരുന്നാല്‍,
മഴ ഒരു മഹാകാവ്യം!!
എന്റെ കുഞ്ഞിന്റെ കരച്ചില്‍ ,
മഴയെപ്പൊലും തോല്പ്പിക്കവേ...
മഴയെ പ്രണയിക്കുവതെങ്ങനെ?

(എന്റെ അടുത്തു വന്ന് പറഞാല്‍ ഇടി വാങ്ങും.....)

പ്രണയം.......
ഇന്നും അദിമനുഷ്യനപ്പുറം പോകാന്‍ നമുക്കു കഴിഞ്ഞുവോ?
ചുംന്വനത്തിനു പകരം എന്ത് ?
ആലിംഗനത്തിനു പകരം എന്ത് ?
സ്നെഹത്തിനു പകരം എന്ത്?
രതിക്കു പകരം എന്ത്?
എന്താണു ആധുനികമനുഷ്യന്‍ കണ്ടുപിടിച്ചതു?
ഒന്നുമില്ലാ.....!
എന്നിട്ടും നമ്മള്‍ ആകാശം കീഴടക്കിയതിനെപ്പറ്റി വീന്വ് പറയുന്നു...!

(എന്റെ അടുത്തു വന്ന് പറഞാല്‍ ഇടി വാങ്ങും.....)

വാക്കുകള്‍,

വാക്കുകള്‍,
അതിനെ ആരാധിക്കുകയാണു നമ്മള്‍!
അമ്മ ഒരു വാക്ക്.ദൈവം ഒരു വാക്ക്.
പ്രണയം ഒരു വാക്ക്.
വാക്കിന്റെ മതിലു കടന്ന്;
അമ്മ മുലപ്പാല്‍ മാധുര്യമാകുന്നതെന്ന്?
ദൈവം എല്ലാരിലും അറിവാകുന്നതെന്ന്?
പ്രണയം അതിരില്ലാ കടലാവുന്തെന്ന്?

-------------------------------------

കള്‍സ് അടിയുടെ രസതന്ത്രം.(ഏകനായ്..)‌‌‌‌‌‌‌‌‌‌‌‌‌‌

കള്‍സ് അടിയുടെ രസതന്ത്രം.(ഏകനായ്..)‌‌‌‌‌‌‌‌‌‌‌‌‌‌ഏറ്റവും മുന്തിയ തരം മദ്യം. നല്ലപോലെ കഴുകി വെടിപ്പാക്കിയ കുപ്പിഗ്ലാസ്, ചാരിക്കിടക്കാന്‍ ഒരു ചാരു കസ്സേര. രാസത്വരഗങ്ങള്‍ ( ആപ്പില്‍ ചെരുതായി മുറിച്ചത്, മുന്തിരി( കുരു ഇല്ലാത്തതാണ് നല്ലത്, മൊസ്സാന്വി ആറു കഷ്ണമായി പകുത്ത് അതില്‍ ഉപ്പും കുരുമുളകു പൊടിയും വിതറിയത്, കോളി ഫ്ലൊവര്‍ ചെറുതായി മുറിച്ച് അതില്‍ പച്ചമുളക് കീറി ഇട്ട് മഞ്ഞളും ചേര്‍ത്ത് ഉലത്തിയത്.)‌കുപ്പിയെ അരുമയോടെ നോക്കുക. പ്രിയപ്പെട്ടവളേ നീ ദ്രാവകമായി അകത്തു ചെന്ന് ഖരാവസഥയില്‍ തിരിച്ചു വരല്ലെ എന്ന് മൗനമായ് അവളൊടു പറയുക.‌കുപ്പിയുടെ അടപ്പു പൊട്ടിച്ച് വേണമെങ്കില്‍ ഒരു അടപ്പന്‍ അടിക്കാം(അടപ്പില്‍ ലേശം എടുത്ത് വായില്‍ ഒഴിച്ച് നാവിനാല്‍ ചുറ്റും ചുഴറ്റി അതിന്റെ സ്വദ് അറിയുക)പിന്നിട് ഗ്ലാസില്‍ 90 ml എടുത്ത് അതില്‍ സമാസമം സോഡയും നല്ല വെള്ളവും(മോഹന്‍ ലാല്‍ സ്റ്റയിലില്‍ കുളത്തിലെ വെള്ളമൊന്നും കുടിക്കരുതു...ചിക്കന്‍ ഗുനിയാ പിടിക്കും..) ഐസ് കഷ്ണങ്ങളും ഇട്ട് പതിയെ സിപ്പ് ചെയ്യുക.. അങ്ങനെ പതിയെ ....വിശൂദ്ധമായ്, പുണ്യാഹം പോലെ അലിയിച്ചിറക്കുക....മഹാരാജ പുരംത്തിന്റെ കീര്‍ത്തങ്ങളും ആവാം..അലെങ്കില്‍ "മണിയുടെ....വരാന്നു പറഞ്ഞിട്ട് വരാതിരിക്കരുതേ...." എടാ ലുട്ടാപ്പീ.....നീ..!

അത് കാള്‍ മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാ

"മാമാ പൂതത്തിന്റെ കത പറ"..." എടാ അത് കാള്‍ മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാ."...."എന്നിട്ടാ യൂറൊപ്പിനെ ഒരു പൂതം കീഴടക്കി എന്നൊക്കെ എഴുതിവെച്ചിരിക്കുന്നേ?....മാമനു കത പറയാന്‍ പറ്റുവൊ...""എടാ ലുട്ടാപ്പീ...അതു കഥയില്ലാത്ത കുറെ പാവങ്ങള്‍ക്ക് കഥയുണ്ടാക്കാന്‍ വേണ്ടി എഴുതിയ തൊഴിലാളികളുടേ ബൈബിള്‍ ആണു.:..മൊനൂസ് കുറച്ചൂടെ വലുതവുന്വോ അതു മനസ്സിലാവും."."എന്നാലും മാമന് അതില്‍ ഏറ്റവും ഇഷ്ട്ടമുള്ള ഒരു കാര്യം പറഞ്ഞേ...കേള്‍ക്കട്ടു..""Religion is the sigh of opperesed cerature , a heart of heartless world,just as it is the soul of soul less condition , Religion is the opium of the people." .(മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസമാണ്, ഹ്രദയമില്ലാത്ത ലൊകത്തിന്റെ ഹ്രദയമാണ്, അതമാവില്ലാത്ത ലോകത്തിന്റെ ആത്മാവുമാണ്...എന്നാല്‍ അതു മനുഷ്യനെ മയക്കുന്ന കറുപ്പുമാണു...)"എന്നതാ മാമാ എനിക്കതു മനസ്സിലായില്ല.."."എടാ നല്ലൊരു സോഷ്യലിസ്റ്റ് രാജ്യത്തായിരുന്നു നീ എങ്കില്‍ നിനക്കു നിന്റെ ഫാത്തിമയെ കൂട്ടിക്കൊണു വരാന്‍ ഈസി ആരുന്നു എന്നു..തെരിഞോ കുട്ടാ...." എന്നാ വിളിക്കട്ടേ.Revolution of the people for the people by the people "

A tale of Two cities

മാമാ ഇതുവരെവായിച്ചതില്‍ മാമനു ഏറ്റവും ഇഷ്ടമുള്ള കതാപാത്രം ആരാ?""എടാ കുട്ടൂസേ, Charles Dickens ന്റെ A tale of Two cities എന്ന നൊവലിലെ സിഡ്നി കാള്‍ട്ടണ്‍നെ ആണു."...."എന്താ മാമാ അങ്ങേരും പൂക്കുറ്റി വീശുകാരന്‍ ആരുന്നോ?""തന്നേടാ, പക്ഷേ അതല്ല കാരണം പ്രണയത്തിനു വേണ്ടി ഇത്രയും വലിയൊരു ത്യാഗം ചെയ്യതവര് കുറവാ.."."പറഞ്ഞേ മാമ..കേള്‍ക്കട്ടെ..ഇപ്പോ ക്ലാസ്സില്‍ എല്ലാപെണ്‍പിള്ളേര്‍ക്കും എന്നെ വലിയ ഇഷ്ടാ..."."ലൂസീ മാഗ്ന്റെനെ സ്നെഹിച്ചാണു ചാള്‍സ് ഡാര്‍നെ വിവാഹം കഴിച്ചതു. അവളോട് സ്ഡ്നിക്ക് ജീവനെക്കാള്‍ ഏറെ ഇഷ്ടമായിരുന്നു..ഫ്രാന്‍സില്‍ വിപ്ലവം നടന്നകാലം ഡാര്‍നെ ഒരു പ്രഭു ആണു എന്നതിന്റെ പേരില്‍ ജയിലില്‍ ആവുന്നു..കോടതി അയാളെ തലയറുത്തു കൊല്ലാന്‍ വിധിക്കുന്നു. അപ്പൊ നമ്മുടെ സിഡ്നി കാള്‍ട്ടന്‍ ജയിലിലെത്തി ഡാര്നെയെ രക്ഷിക്കുന്നു...(രണ്ട് പേരും കാഴ്ചയില്‍ ഒരു പോലെ ആയിരുന്നു...).ഡാര്‍നെക്കു പകരം സിഡ്നി കാള്‍ട്ടന്‍ മരിക്കാന്‍ ഒരുങ്ങുന്നു.....""മാമാ കം പ്ലിറ്റ് പറ" .."പോടാ ക്ലാസ്സില്‍ പോയി പെണ്‍കുട്ടികളുടെ അടുത്തു വിളന്വി ഷൈന്‍ ചെയ്യാന്‍ അല്ലേ, തനിയെ അങ്ങ് വായിക്ക്.....""മാമാ.... യൂ റ്റൂ ബ്രൂട്ട്....!!!!!...."

nandithaaaaaaaaaaaaaaaaaaaaaaaaa.................

"മാവിന്‍ കൊന്വിലിരുന്നു കുയില്‍ പാടുന്നു
നിറങ്ങൊഴുകുന്ന സംഗീതം.വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.തുന്വികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നെഹിക്കയാണെന്ന് ഞാന്‍ കരുതിഅവ മല്‍സരിക്കയാണെന്ന്
നിന്റെ മൗനം എന്നോട് പറഞ്ഞു."-----------------------------------------------
-നെറ്റിയില്‍ നിന്നു നീ തുടച്ചെറിഞ്ഞ വിയര്‍പ്പുതുള്ളികള്‍
എന്റെ ചേലത്തുന്വില്‍കറകളായ് പതിഞ്ഞു
നിന്റെ പാതിയടഞ്ഞ മിഴികളില്‍എന്റെ നഷ്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.."------------------------------------------------"കുഞ്ഞായീ , മാമന്റെ മടിയില്‍ നിന്നിറങ്ങിക്കേ."...."എന്തിനാ മാമാ നല്ല ആള്‍ക്കാര്‍ വേഗം പോകുന്നെ.??"..."പോടാ...പോയീ കളിച്ചേ."...."അയ്യേ.!.മാമനും കരയുന്നു.....".!!!!!

സ്വാതന്ത്ര്യ സമരവുമായ് ഒരു കൂട്ടിവായന

എസ്റ്റേറ്റു മുതലാളീ മൂരാച്ചിക്ക് മൂര്‍ദധാബാദ് വിളിച്ചു നടന്ന കാര്‍ന്നോരെ വിളിച്ച് മൊതാലാളി പറഞ്ഞു.."എടെ നിന്റെ മൊന്‍ അസ്സലാ...ഓനൊടു പറ വെറുതെ എന്റെ പെണ്ണുന്വിള്ളയുടെ പിന്നാലെ ചുറ്റിത്തിരിയല്ലെന്ന്...." അതു വരെ മിണ്ടാതെ നിന്ന മകന്‍ ഗര്‍ജ്ജിച്ചൂ.." അവളേ വിട്ടു തന്നാല്‍ നീ എന്തോ തരും.." പാട്ടക്കുടിശ്ശിക ഒഴിവാക്കി ഈ എസ്റ്റേറ്റ് വിട്ടുതരാം....." കേട്ടുനിന്ന മറ്റേ മകന്‍ വിരട്ടി " മര്യാദക്കു അവളുമായി പാതിരാത്രിക്കു തന്നെ വിട്ടോണം...അല്ലെങ്കില്‍ ചുണക്കുട്ടികള്‍ വേറെം ഉണ്‍ട്, നിന്റെ മകളെ വരെ വളക്കാന്‍ പറ്റ്ന്നവര്‍" കേട്ട പാതി മുതലാളി കൈയില്‍ കിട്ടിയ ചിക്കിലിയും വാരി വലിച്ചു വിട്ടു...സീന്‍ 2"അപ്പാ എന്റെ പേരില്‍ എഴുതണം എസ്റ്റേറ്റ്, പെണ്ണും പോയി മണ്ണും പോയാല്‍ ഞാന്‍ പോയ് വക്കീലാവും...ഹും,",,,'അപ്പാ എന്റെ അവസ്സാത്തെ വെടിക്കാ അവന്‍ പോയത്...സൊ എനിക്കും വേണം.."."അടങ്ങടാ മക്കളേ...തോമസ്സു കുട്ടീ നീ ആ വടക്കുവശത്തു പൊര വെച്ച് 100 അടിമകളുമായി പൊയ്ക്കോ...സലീമേ നീ ആ പടിഞ്ഞാട്ട് പൊരകെട്ടി 50 മല്ലന്‍ മാരുമായീ പൊക്കൊ....""അപ്പോ അപ്പന്‍ എന്തോ ചെയ്യും?""ഞാന്‍ പെരു വഴിയില്‍ കിടന്നൊളാടാ.....അതാ സുഖം....."

mazha.......................

അവളും അങ്ങനെ തന്നെ വിചാരിച്ചതിനാല്‍ അവരെ മഴ മുഴുവനായും നനച്ചു...മഴയെ അവര്‍ വല്ലാതെ സ്നെഹിച്ചു......നനയാതിരിക്കണമെങ്കില്‍ ഒരേ ശരീരമാവേണ്ടി വരുന്വോള്‍ ആര്‍ക്കാ മഴയോട് വിരോധം....ഞാന്‍ ഒറ്റക്കായതോണ്ടാവും ഈ മഴ വിരോധമ്മ്.........ചന്നം പിന്നം പെയ്യുന്ന മഴയിലേക്കിറങ്ങിയപ്പോള്‍ അവള്‍ നനയരുതെ എന്നാണ് അവന്‍ വിചാരിച്ചതു.

പോത്തും ഓര്‍കുത്തും

" മാമാ നമുക്കു രണ്ട് പോത്തിനെ വാങ്ങാം....."എടാ അതിനു പണം എവിടെ?മാമന്റെ ഈ കമ്പുട്ടറും കിന്വുട്ടറും നമുക്കു വില്‍ക്കാം,ശെടാ അതു ശരിയാവില്ലടാ....എന്റെ മാമാ എന്തിനാ ഈ ഓര്‍ക്കുത്ത് എന്നും പറഞ്ഞ് ഇതിറ്റെ മുട്ടില്‍ കുത്തി ഇരിക്കുന്നെ,? മാമനു ഇതു കൊണ്ടോന്നും ഒരു വിവരവും വെക്കാന്‍ പോകുന്നില്ല..!!!....ആ സമയത്തു കുറച്ച് പോച്ച വെട്ടി കന്നിനു കൊടുത്താല്‍ പാല്‍ എങ്ങിലും കിട്ടും....മാര്‍ക്കറ്റിങ്ങും ഫിനാന്‍സിങ്ങും ഞാന്‍ നോക്കിക്കോളാം....എനിച്ചു സ്കൂളിലും പോകേണ്ടല്ലോ......

കാര്‍ല്‍ മാര്‍ക്സ് നരകത്തില്‍

അതെയ് കാര്‍ല്‍ മാര്‍ക്സ് നരകത്തില്‍ യൂണിയന്‍ ഉണ്ടാക്കി ലൂസിഫറേ പുറത്താക്കി നരകത്തില്‍ സോഷ്യലിസ്ം കൊണ്ടുവാരാന്‍ സമരം തുടങ്ങിയപ്പോള്‍; ലൂസിഫര് പത്രൊസ്സിന്റെ അടുത്തെത്തി "മാര്‍ക്സിനെ ഒരു ആഴ്ച്ച സ്വര്‍ഗ്ഗത്തില്‍ നിര്‍ത്തണം...അവിടുത്തെ സുഖമൊക്കെ ആസ്വദിക്കുന്വോള്‍ ആള്‍ നന്നായിക്കൊള്ളും."..എന്ന് അപേക്ഷിച്ചു.പത്രൊസ്സ് പേടിച്ചു പറഞ്ഞു:അതു നടക്കില്ല മാഷെ, ദൈവം അറിഞ്ഞാല്‍ താക്കൊല്‍ തിരിച്ചു വങ്ങും....!!!!ലൂസ്സിഫര്‍ ഒടുവില്‍ പത്രോസിന്റെ കാലു പിടിച്ച് മാര്‍ക്സിനെ സ്വര്‍ഗ്ഗത്തിലാക്കി.....മൂന്നഴ്ച്ച കഴിഞ്ഞ് നരകത്തിലെ സമരം അടിച്ചമര്‍ത്തി ലൂസിഫര് പത്രൊസിന്റെ അടുത്തെത്തി, മാര്‍ക്സിനെ തിരികെ വിടാന്‍ ആവശ്യപ്പെട്ടു....പത്രൊസ്സ് സമ്മതിച്ചില്ല. ...ഓന്‍ ഇവിടേ നിന്നോട്ടേ എന്നു പറഞ്ഞു...അപ്പോള്‍ ലൂസിഫര്‍ അവസാന വെടി പൊട്ടിച്ചു.."ദൈവം അറിഞ്ഞാല്‍ പണി പോവില്ലെ " ന്ന്അപ്പൊ ആ പത്രൊസ്സ് ചൊദിക്കാ " ഏതു ദൈവം എന്ന്....?"

(സിഗര്‍റ്റ് കുടിയന്‍ മാരുടെ ശ്രദ്ധ്ക്ക്...)

(സിഗര്‍റ്റ് കുടിയന്‍ മാരുടെ ശ്രദ്ധ്ക്ക്...)"മാമാ, ഇഷ്ടം പോലെ മാമന്‍ സിഗര്‍റ്റ് വലിച്ചോ , ഒരു കുഴപ്പോം ഇല്ല . ചില ഗുണങ്ങള്‍ ഉന്‍ണ്ടല്ലോ.".കുഞ്ഞായിയുടെ വലിയ കണ്ണുകളില്‍ നിറയെ സന്തോഷം.എന്നിലും ആഹ്ലദത്തിന്റെ പൂത്തിരി കത്തി....പറയടാ കുട്ടാ..കേള്‍ക്കട്ടെ..".അതോ മാമാ, സിഗര്‍റ്റ് വലിക്കുന്നവരുടെ വീട്ടില്‍ കള്ളന്‍ കയറില്ല, അവരെ പട്ടി കടിക്കില്ല, അവരുടെ തല നരക്കത്തുമില്ല..." എന്റ്റ്റെ ചക്കര്‍ക്കുട്ടാ നീയാടാ മാമന്റെ പുന്നാര മരുമൊന്‍.....ഞാന്‍ അവനെ കെട്ടിപ്പിടിച്ചു....."എങ്ങനാ കുട്ടാ,അതൊക്കെ നടകുന്നെ....""അതോ..മാമാ, സിഗര്‍റ്റ് വലിച്ചു വലിച്ച് അവസാനം ചുമ പിടിക്കില്ലെ....രാത്രി മുഴുവന്‍ ചുമക്കുന്നവന്റെ വീട്ടില്‍ ഏതു കള്ളനാ കേറുക.."..."അപ്പൊ പട്ടികടിക്കില്ലാ എന്ന് നീ പറഞ്ഞതോ..."അതേയ് ചുമച്ചുകുരച്ച് അവസാനം ഒരു വടി വേണ്ടിവരില്ലെ നടക്കാന്‍...വടീകൊണ്ട് നടക്കുന്നോരെ പട്ടി കടിക്കുമോ മാമാ"ഇത്തവണ ഞാന്‍ അവനെ മടിയില്‍ നിന്നും ഇറക്കി...എന്നിട്ട് ചൊദിച്ചു...."എടാ, എന്നാലും എന്റെ തല നരക്കില്ലല്ലോ അല്ലേ"" അതു ശരിയാ മാമാ ...തല നരക്കുന്നതിനു മുന്‍പെ മാമന്‍ തട്ടിപ്പൊക്കോളും........."

മരണം

ധനികനായ ആ മനുഷ്യന്റെ അടുത്തേക്കു മരണം ചെന്നപ്പൊ അയാള്‍ നിലവിളിച്ചു ഇനിയും നിറയെക്കാര്യങ്ങള്‍ ചെയ്യ്തു തീര്‍ക്കാനുണ്ട്. ജീവിച്ചു തീര്‍ന്നിട്ടില്ല..എന്നൊക്കെ. എന്നാല്‍ മരണത്തിനയാളെ കൊന്‍ണ്ടു പോയേ പറ്റൂ..ആ മനുഷ്യനെ വളരെ വിഷമിച്ച് മരണം കീഴടക്കി.
എന്നാല്‍ മരണം ആ യുദ്ധത്തില്‍ തളര്‍ന്നു പൊയി, അവതിന്റെ ചൈതന്യം മുഴുവന്‍ പൊയ്മറഞ്ഞു..മരണം സങ്കടത്തില്‍ വീണു.!!!!!
പിന്നീട് അവന്‍ ഒരു ചെറുപ്പക്കാരന്റെ അടുത്തേക്കു ചെന്നു. ക്ഷീണിത്തനായ് തന്റെ അടുത്തെത്തിയ മരണത്തെ ആ ചെറുപ്പക്കാരന്‍ ഹാര്‍ദ്ദമായ് സ്വാഗതം ചെയ്തു..." വരൂ സഖേ, നിന്നെ ഞാന്‍ കാത്തിരിക്കുകയായിരുന്നു..എന്നെ നീ നിന്നില്‍ ചേര്‍ക്കുക....."...
ഒരു മഞ്ഞുതുള്ളി വെയിലില്‍ അലിയുന്നതു പോലെ മരണത്തില്‍ അവന്‍ അലിഞ്ഞു ചേര്‍ന്നു..
അങ്ങനെ മരണം ഓജസ്സ് വീണ്‍ടെടുത്തു.....!!!!!!!.

കള്‍സ് അടിയുടെ രസതന്ത്രം.(ഏകനായ്..)

കള്‍സ് അടിയുടെ രസതന്ത്രം.(ഏകനായ്..)‌‌‌‌‌‌‌‌‌‌‌‌‌‌ഏറ്റവും മുന്തിയ തരം മദ്യം. നല്ലപോലെ കഴുകി വെടിപ്പാക്കിയ കുപ്പിഗ്ലാസ്, ചാരിക്കിടക്കാന്‍ ഒരു ചാരു കസ്സേര. രാസത്വരഗങ്ങള്‍ ( ആപ്പില്‍ ചെരുതായി മുറിച്ചത്, മുന്തിരി( കുരു ഇല്ലാത്തതാണ് നല്ലത്, മൊസ്സാന്വി ആറു കഷ്ണമായി പകുത്ത് അതില്‍ ഉപ്പും കുരുമുളകു പൊടിയും വിതറിയത്, കോളി ഫ്ലൊവര്‍ ചെറുതായി മുറിച്ച് അതില്‍ പച്ചമുളക് കീറി ഇട്ട് മഞ്ഞളും ചേര്‍ത്ത് ഉലത്തിയത്.)‌കുപ്പിയെ അരുമയോടെ നോക്കുക. പ്രിയപ്പെട്ടവളേ നീ ദ്രാവകമായി അകത്തു ചെന്ന് ഖരാവസഥയില്‍ തിരിച്ചു വരല്ലെ എന്ന് മൗനമായ് അവളൊടു പറയുക.‌കുപ്പിയുടെ അടപ്പു പൊട്ടിച്ച് വേണമെങ്കില്‍ ഒരു അടപ്പന്‍ അടിക്കാം(അടപ്പില്‍ ലേശം എടുത്ത് വായില്‍ ഒഴിച്ച് നാവിനാല്‍ ചുറ്റും ചുഴറ്റി അതിന്റെ സ്വദ് അറിയുക)പിന്നിട് ഗ്ലാസില്‍ 90 ml എടുത്ത് അതില്‍ സമാസമം സോഡയും നല്ല വെള്ളവും(മോഹന്‍ ലാല്‍ സ്റ്റയിലില്‍ കുളത്തിലെ വെള്ളമൊന്നും കുടിക്കരുതു...ചിക്കന്‍ ഗുനിയാ പിടിക്കും..) ഐസ് കഷ്ണങ്ങളും ഇട്ട് പതിയെ സിപ്പ് ചെയ്യുക.. അങ്ങനെ പതിയെ ....വിശൂദ്ധമായ്, പുണ്യാഹം പോലെ അലിയിച്ചിറക്കുക....മഹാരാജ പുരംത്തിന്റെ കീര്‍ത്തങ്ങളും ആവാം..അലെങ്കില്‍ "മണിയുടെ....വരാന്നു പറഞ്ഞിട്ട് ചേട്ടന്‍ വരാതിരിക്കരുതേ......അല്ലേ മാമാ"

..." ഉല്പ്പത്തി പ്പുസ്തകം.....

..." ഉല്പ്പത്തി പ്പുസ്തകം.....‌‌‌‌‌‌‌‌‌‌"അദിയില്‍ ദൈവം അകാശവും ഭൂമിയും ഉന്‍ണ്ടാക്കി...ഭൂമിക്കു മുകളില്‍ ഇരുട്ട് പരന്നു കിടന്നു....അഹാ..കൊള്ളാല്ലോ....എന്തുവാ ഇതു...അദാമിന്റെ വാരി എല്ലില്‍ നിന്നും അവന്റെ ഇണയെ സ്രഷ്ടിച്ചു.....നാളെ ഫാത്തിമാനെ ഇതു പറഞ്ഞൊന്നു വിരട്ടണം. ഊരിത്താടീ എന്റെ വാരി എല്ല് എന്നു പറഞ്ഞ്..ഹ ഹ...മാമാ."...."എടാ മോനൂസേ..മാമന്‍ പറയുന്ന കഥ കൂടി കേട്ടേ..."‌‌"ദൈവം ആദാമിനെ "അന്‍സ്തെഷ്യ" കൊടുത്ത് മയക്കിക്കിടത്തി അവന്റെ വാരിയെല്ലൂരിയെടുത്തു. പണി തുടങ്ങുന്നതിനു മുന്വേ ഒരു സുലൈമാനി കുടിക്കാന്‍ ബഷീറിന്റെ കടയിലേക്കു പോയപ്പോഴാണ് ചെകുത്താന്‍ അതു വഴി വന്നതും..."ബൂമറാങ്ങ്" പോലെ എന്തോ ഒന്നു ദൈവത്തിന്റെ വര്‍ക്ക് ഷോപ്പില്‍ ഇരിക്കുന്നതും കണ്ടത്.അവനതെടുത്തു തിരിച്ചും മറിച്ചും നോക്കി നിന്നപ്പോഴാണ്; രണ്ട് പരിപ്പുവട പാഴ്സലാക്കി വരുന്ന ദൈവത്തെ കണ്ടത്.. അവന്‍ പാതാളത്തിലേക്കു കുതിച്ചു ചാടി..എന്നാല്‍ ദൈവം അവന്റെ വാലില്‍ ചാടിപ്പിടിച്ചു. അവന്‍ വാലുമുറിച്ചു ദൈവത്തിന്റെ കൈയ്യില്‍ കൊടുത്ത് രക്ഷപ്പെട്ടു...ഇതികര്‍തവ്യതാമൂഡനായ് നിന്ന ദൈവം അവസാനം തീരുമാനിച്ചു അതു വെച്ച് സ്ത്രീയെ നിര്‍മ്മിക്കാന്‍."...."മാമാ...നീയാടാ അസ്സല്‍ കാലുവാരി...

റ്റൈം മെഷീന്‍

"സമയത്തിലൂടെ നമുക്കു മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കാം....മാമാ..എന്തുവാ ഇത് ഒന്നും മനസ്സിലാവുന്നില്ലല്ലോ".."മോനൂസേ.. ആല്‍ബര്ട് ഐസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം ആര്‍ക്കും അത്ര വേഗം മനസ്സിലാവില്ലാ....ലോകത്തില്‍ തന്നെ 20 പേര്‍ക്കാ അതു മനസ്സിലായതെന്നാ പറയുന്നെ.എന്നാലും അതിനു രസകരമായ ഒരു വിവരണം ഉണ്ട്".."എന്തുവാ മാമാ.?..പറഞ്ഞേ..".‌"നീ ഫാത്തിയുമായി ഒരു മണിക്കുര്‍ സംസാരിച്ചാലും നിനക്കു തോന്നും ഒരു മിനിറ്റേ സംസാരിച്ചുള്ളൂന്ന്, എന്നാല്‍ നിന്റെ കയ്യില്‍ ഒരു തീക്കട്ട വെച്ചു തന്നാല്‍ ഒരു മിനിറ്റ് നിനക്കു ഒരു മണിക്കുറായ് തോന്നില്ലേ.....".ശരിയാ മാമാ എന്നാലും ഫാത്തിമ ഒരു മണിക്കുറൊന്നും വര്‍ത്താനിക്കാന്‍ നില്‍ക്കണില്ല മാമ.‌"മാമാ എന്നിട്ട്.....എനിക്കും സമയത്തിലൂടെ സഞ്ചരിക്കാന്‍ പറ്റുമോ..?""എടാ..H.G വെല്‍സ് ഒരു നൊവെല്‍ എഴുതി, "റ്റൈം മെഷീന്‍" എന്ന പേരില്‍..അതില്‍ സമയത്തിലൂടെ അനേക പ്രകാശവര്‍ഷം മുന്നോട്ടു പോയി അവിടെ ഒരു പെണ്ണിനെ പ്രണയിക്കുന്ന നോവല്‍.....പ്രണയം കാലാതി വര്‍ത്തിയാണെന്നു നിനക്കു മനസ്സിലായോ"......"ഒരു റ്റൈം മെഷീന്‍ കിട്ടിയിരുന്നെങ്കില്‍ ഫാത്തിമാനെം കൂട്ടി,,,ഒറ്റ വിടീലു വിടാരുന്നു."...."എടാ ചട്ടന്വീ..."

രമണനും ചന്ദ്രികയെന്ന ഫുലാജും

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി/ മരതകക്കാന്തിയില്‍ മുങ്ങിമുങ്ങി....! മാമാ ഇത്രയും വലിയ ബുക്കോന്നും എനിക്കു വായിക്കാന്‍ പറ്റില്ലാ. കുഞ്ഞല്ലേ മാമാ ഞാന്‍, എന്തുവാ ഈ ആട്ടിടയന്‍ ?‌‌‌‌‌..ഒരിടത്തൊരിടത്ത് രമണന്‍ എന്നു പേരുള്ള ഒരു പാവം ആട്ടോ ഡ്രവര്‍ ഉണ്ടയിരന്നു, ആ പുവര്‍ ഫെല്ലൊ എന്നും ത്ന്റെ പഴയ ബജാജ് ആട്ടൊയില്‍ പോകുന്വോ അടുത്തവീട്ടിലെ ചന്ദ്രിക എന്ന കോളേജു കുമാരി അവനെ ലൈന്‍ ആക്കാന്‍ നോക്കി, "എന്നെക്കൂടെ ആ ആട്ടോയില്‍ കയറ്റി ടൗണ്‍ മുഴുക്കെ ചുറ്റാന്‍ കൊണ്ടോകാവോ" എന്നു ചോദിക്കും.. രമണന്‍ പറയും ഇന്നു വേണ്ട നാളെ ആവട്ടേ ...അവസാനം പെണ്ണിനു മനസ്സിലായി ഇവറ്റെ കൂടെ കൂടിയാല്‍ ഒരു പ്രയോജനവും ഇല്ലാന്നു.അവളെ അവളുടെ ഫാദര്‍ ഒരു അമേരിക്കന്‍ ചുള്ളനു കെട്ടിച്ചും കൊടുത്തു...അപ്പോഴാണു രമണനു അബദ്ധം മനസ്സിലായതു. തന്റെ ഫ്രന്‍ഡ് മദന്‍ എവിടുന്നോ സംഘടിപ്പിച്ച ഒരു കുപ്പി രാമന്‍ രണ്ടും കൂടെ നീറ്റായ് ഡ്രൈ അടിച്ചു, പിന്‍പിരി ആയപ്പൊ മദനന്‍ ഒരു കീച്ച് "അങ്കുശമേല്‍ക്കാത്ത ചാപല്യമെ....." കേട്ട പാതി രമണന്‍ തന്റെ ആട്ടൊയുമായ് പാഞ്ഞു പോയ് ഒരു പാണ്ടി ലോറിക്കു അടവെച്ചു......ശ്ശോ..കഷ്ടം അല്ലേമാമാ..?എന്തുവാടാ...."Frality thy name is women.".....കൊച്ചു ഗള്ളാ. "

"നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായ വേരുകള്‍

"നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായ വേരുകള്‍ ". "കുഞ്ഞായീ നീ എന്നെ തല്ലുകൊല്ലിച്ചേ അടങ്ങൂ അല്ലേ"?..."അതിനല്ലേ മാമാ ഞാനീ കളിയെല്ലാം കളിക്കുന്നെ.".."എടാ എന്നാ കേട്ടോ....ഈ ദാസ്തേവസ്കിയുടെ ചൂതാട്ടക്കാരന്‍ എന്ന നോവല്‍ പര്‍ത്തിയെഴുതാന്‍ വന്ന പെണ്‍കുട്ടി, അന്ന, പിന്നീട് ഈ മനുഷ്യന്റെ ഭാര്യയും പ്രചോദനവും ആയീ"......"ഏതു മനുഷ്യന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടാവും അല്ലേ"..."ഉം"..."പൊളിക്കാനും."..."എടാ"ചൂതാട്ടക്കാരനില്‍ ദാസ്തെവസ്കി വരച്ചിടുന്ന രൂപങ്ങള്‍ വിശ്വസാഹിത്യത്തെ തന്നെ അതിശയിപ്പിക്കാന്‍ പൊന്നതാണ്. പോളിനക്ക് അവസ്സാനം കാശിനു ആവശ്യം വരുന്വോള്‍ അലക്സി ചൂതാട്ടകേന്ദ്രത്തില്‍ ഒരു ഭ്രന്തനെപ്പോലെ ചൂതു കളിച്ച് അവസ്സാനം കിട്ടിയ തുകയെല്ലാം ചാക്കില്‍ വാരികെട്ടി ഒരു വരവുണ്ട്...അവന്‍ തന്റെ മുറിയിലെത്തുബോള്‍ പോളീന ഇരുട്ടത്ത് ഇരിക്കുന്നു, ആ പണസഞ്ചി അവന്‍ അവളുടെമുന്നില്‍ വെക്കുന്വൊ അവളതു അവന്റെ മുഖത്തെക്കു വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പൊയി."മാമാ ഞാനും വിസ്കി അടിക്കട്ടേ",,,,"ആട്ടടാ മോനൂസേ.....ഒഴിക്കട്ടേ...ഒരു സ്മാള്‍"...."ഹ് ഹ് ഹ്...ഈ മാമന്റെ ഒരു കാര്യം."

.പ്രണയം

.പ്രണയം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--‌‌‌‌‌‌‌‌‌‌‌
അത് ചക്കയുടെ പശപോലെ തൊടുന്നിടത്തൊക്കെ ഒട്ടും.
പ്രണയം ചാണകം പോലെകാലില്‍ പറ്റിയാല്‍ തൂത്താലുംതൂത്താലും
പോകില്ലപ്രണയം വരട്ടുചൊറി പോലെചൊറിഞ്ഞാലും ചൊറിഞ്ഞാലും മതിവരില്ല.
"അപ്പൊ പിന്നെ ഈ പ്രണയം വന്നാലെന്തൊ ചെയ്യണം മാമാ....?"
.ആകാശത്തെനോക്കി ഏന്വക്കം വിടാം...!!!!.
.മഴ നനഞ്ഞ് പനിപിടിക്കാം...
പനിക്കിനാവുക്കാണാം....
ചുമ്മാ മടിയനായിരിക്കാം......

"പോടാ മാമ....".

സ്വാതന്ത്ര്യം കിട്ടിയതിനു ഹിറ്റ്ലര്‍ക്കു ഒരു ചിയേഴ്സ്......‌

‌"എന്തുവാടാ ഒരു വടിയും കൊടിയും" "മാമാ സ്വാതന്ത്ര്യദിനമല്ലേ?അടിച്ചു പൊളിക്കാന്‍ പോകാ.""മോനൂസേ,.സ്വതന്ത്ര്യം കിട്ടിയ അന്നു രാത്രി ബാപ്പുജി അവിടെ ഇല്ലായിരുന്നു. സ്വതന്ത്ര്യം എന്ന പൊറാട്ടു നാടകത്തിനു സ്കിപ്റ്റെഴുതാന്‍ മൗണ്ട് ബാറ്റണ്‍ എന്ന സായിപ്പിനെ ഇവിടെക്കു പറഞ്ഞു വിടുന്വോള്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്ഷയിച്ചു തുടങ്ങിയിരുന്നു. ചര്‍ച്ചില്‍ രണ്ടാം ലോകമഹായുദ്ധം ജയിച്ചിട്ടും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു..ക്ലെമന്റ് ആറ്റ്ലി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആ മനുഷ്യന്‍ ആഞ്ഞടിച്ചു.."mr.ആറ്റ്ലി, നിങ്ങള്‍ ചെയ്യാന്‍ പോകുന്നതു വന്‍ വങ്കത്തമാണ്..കുറേ കൊള്ളക്കാരുടേയും വിവരം കെട്ടവന്മാരുടേയും കൈകളിലേക്കാ നിങ്ങള്‍ ഇന്‍ഡ്യയിലെ പാവം പിടിച്ച ജനതയെ ഏല്പ്പിച്ചുകൊടുക്കാന്‍ പോകുന്നത്.വരും തലമുറനിങ്ങളെ ശപിക്കും.."അന്നത്തെ നേതാക്കള്‍ക്ക് ഇല്‍ഡ്യ എന്തൊക്കയോ ആയിരുന്നു.,,(ഒരു കുടുംബക്കാര്‍ക്കു സ്വന്തവും.)...ഇന്ന് നമ്മള്‍ നമ്മുടെ സ്വതന്ത്ര്യം വീണ്ടും വിദേശികള്‍ക്ക് അടിയറവു വെക്കുന്ന കാഴ്ച." "ഒരു തലപ്പാവുകാരനും ഒരു മാദാമ്മയും അല്ലേ.?." "അടി പൊളിയടാ..നിറക്കടാ പൊന്നുസേ ക്ലാസ്..സ്വാതന്ത്ര്യം കിട്ടിയതിനു ഹിറ്റ്ലര്‍ക്കു ഒരു ചിയേഴ്സ്......‌

ദാസ്തെവസ്കി

"മാമാ മാമനീ രാഷ്ട്രീയവും പറഞ്ഞു കള്‍സും അടിച്ചു നടന്നോ; ഞാന്‍ എന്റെ വഴി നോക്കിപ്പോകും".".എടാ കാന്താരീ എന്താടാ കാര്യം.".?" മാമന്‍ കതപറഞ്ഞിട്ട് എത്ര ദിവസ്സായീ, ഇന്നെങ്കിലും ഒരു കത പറമാമാ.."."കുട്ടാ, ദാസ്തെവസ്കി എന്നു നീ കേട്ടിട്ടുണ്ടോ?."." ഇതേ മാമന്‍ വീണ്ടും വിസ്കിഉടെ കാര്യം പറയുന്നു."..."അല്ലടാ കുഞ്ഞായീ.ലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരനാ, മനുഷ്യമനസ്സിനെ കീറിമുറിച്ച ആള്‍ , അദ്ദേഹത്തിന്റെ നോവലുകള്‍ മാനസ്സികാപഗ്രഥനത്തിനു ഉപയോഗിച്ചിട്ടുണ്ട് ആധുനിക ശാസ്ത്രം.!!!.ക്രം ആന്റ് പണിഷ്മെന്റ്, കാരമസ്സോവ് ബ്രൊതേസ്, ദ് ഗാന്വളര്‍....അങ്ങനെ ഒരുപാട് ക്ലാസ്സിക്കുകള്‍...മാമന്‍ ഇപ്പോ ഏതു കതയാ പറയാന്‍ പോകുന്നെ...ചൂതാട്ടക്കാരന്‍ അലക്സിസ് ഇവനോവിച്ചിന്റെ കഥ...പ്രണയവും ചൂതും ഭ്രാന്തും നിറഞ്ഞു നില്‍ക്കുന്ന നോവല്‍. ‌‌പോളീനയോട് അഗാധ പ്രണയമാണ് അലക്സിക്ക് എന്നാല്‍ അവള്‍ക്കവനോട് എന്തു വികാരം എന്ന് വ്യക്തമാക്കപ്പെടുന്നുമില്ല. അവളൊടുള്ള പ്രേമം മൂത്ത് അലക്സി പറഞ്ഞു, നീ പറഞ്ഞാല്‍ ആ കുന്നിന്റെ മുകളീല്‍ നിന്നും ഞാന്‍ താഴെച്ചാടിച്ചാകാം എന്നു...അപ്പൊ ആ പെണ്ണൂ പറയുവാ ഒരു ദിവസം ഞാന്‍ അതു പറയുമെന്നു..".ഹൂ.നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായ വേരുകള്‍"

ആല്‍ കെമിസ്റ്റ്

..." മാമാ.....? എന്തുവാടാ..സമാധാനമായി ഒരു പെഗ് അടിക്കാനും സമ്മതിക്കില്ലേ...?."മാമാ ഈ ആല്‍കെമിസ്റ്റ്റി എന്നു പറഞ്ഞാല്‍ എന്തുവാ.?..; പറഞ്ഞു തന്നിട്ട് മാമന്‍ പ്ലെഗ് വീശിക്കൊ..ഞാന്‍ റ്റച്ചിങ്ങ്സ് കൊണ്ടാരാം...""എടാ..മറ്റു ലോഹങ്ങലീല്‍ നിന്നും സ്വര്‍ണ്ണം ഉണ്ടാക്കാന്‍ പറ്റും എന്ന് കരുതുന്ന ഒരു ശാത്രാ അതു...""മാമാ ഈ "ആല്‍ കെമിസ്റ്റ്" എന്ന ബുക്കിനെക്കുറിച്ചു പറ..""വളരെ പ്രശസ്തനായ ബ്രസീല്‍ എഴുത്തുകാരന്‍ പൗലോ കൊയ് ലോ യുടെ ഒരു നോവല്‍ ആണതു, സാന്റിയാഗോ എന്ന ഇടയ ബാലന്‍ ഒരു സ്വപനം കാണുന്നതും നിധി തേടി അവന്‍ ഈജിപ്തിലെ പിരമിഡുകള്‍ക്കടുത്തേക്കു പോകുന്നതും അതു കണ്ടേത്തുന്നതു മാണു സംഭവം....""മാമാ അതിലെ എനിക്കിഷ്ടപ്പെടുന്ന ഒരു ലൈന്‍ പറഞ്ഞേ...""അവസാനം അവന്‍ മുഖമുയര്‍ത്തിയപ്പോള്‍ ഫാത്തിമയെ ഉമ്മ വെച്ച കാറ്റ് വന്നു അവറ്റെ ചുണ്ടില്‍ തട്ടി.....""മാമാ അസ്സലു...ഞാനും വായിക്കാന്‍ പോകാ അത്...""എടാ വഴക്കാളീ; മാമനു സ്വല്പ്പം അച്ചാറ് കൊണ്ടാടാ...."ഇല്ല............."മദ്യം വിഷമാണു..!!!!!..."

ഹ്വിഗിറ്റ

"മാമാ ഒരു മലയാളം കഥ പറഞ്ഞേ..ആ പന്തു കളിക്കാരന്‍ ഹീഇറ്റ,,,ശോ..നാക്കുളുക്കുന്നു.""മോനേ സാധാരണ ഗോളീകള്‍ വലകാക്കുന്നവരാ;എന്നാല്‍ കൊളംബിയക്കാരനായ ഈ "മുടിയന്‍" ഇടക്ക് മിന്നല്‍ പോലെ പന്തമായ് സെന്ററിലേക്കു കുതിച്ചു വരികയും തന്റെ കൂട്ടുകാരനു പാസ്സ് കൊടുത്ത് തിരിച്ചു നടക്കുകയും ചെയ്യുന്ന കാഴ്ച അതി സുന്ദരമാണ്..മലയാളത്തില്‍ ഹ്വിഗിറ്റ എന്ന പേരില്‍ എന്‍ . എസ് മാധവന്‍ എഴുതിയ കഥയും ഇതുപോലെ മലയാള സാഹിത്യത്തിന്റെ നെഞ്ചത്തേക്കു 'കഥാപന്തു' മായൊരു കുതിച്ചു കയറ്റമായിരുന്നു.‌ഗീവര്‍ഗീസ് എന്ന പള്ളീലച്ചന്‍ പന്തുകളീക്കാരന്‍ കൂടിയായിരുന്നു..സെവന്‍സ് അദ്ദേഹത്തിന്റെ ഇഷ്ടയിനവും.പാവം പിടിച്ച ഒരു പെണ്ണിനെ നാശത്തിന്റെ വഴിക്കു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഒരു വനെ അദ്ദേഹം ചവിട്ടിമെതിക്കുന്നു....അവതരണത്തിലും ഭാഷയിലും യാതൊരു നാട്യവും ഇല്ലാത്ത നല്ലൊരു കഥ..."‌"മാമാ ഫുള്‍ പറഞ്ഞേ...എന്തിനാ ഇങ്ങനെ രസം കൊല്ലുന്നെ?"‌"മോനൂ കഥ നീ വായിക്കാനാ.ഒറ്റക്കു നീ വായിക്കുന്വോ നിനക്കതു അനുഭവിക്കാന്‍ പറ്റും..ഒരു ഹ്വിഗിറ്റയാണു നീ എന്നു നിനക്കു തോന്നും."‌"എന്നാ മുടി വളര്‍ത്തട്ടേ മാമാ;നാളെ ഒരു ബാളും വാങ്ങിത്തരണേ..."‌"ഉം!..നീ മുടി നീട്ടിയാല്‍ മാത്രം പോരാ..മടിമാറ്റ

Saturday, July 21, 2007

Osho............

" മാമാ ആരാ ഈ ഓഷോ? മാമന്റെ ഷെല്‍ഫില്‍ നിറയെ ആ അപ്പുപ്പന്റെ ബുക്സ് ആണല്ലോ?"" എടാ കുട്ടാ, ലൊകത്തിനു പുതിയ ഒരു ആത്മീയത കാണിച്ചു തന്ന ആളാ അതു...""എങ്ങനെ യാ മാമാ.....""എടാ ഒരു നദി കടക്കാന്‍ നമുക്ക് വേണമെങ്കില്‍ ഒരു തോണിയുപയോഗിക്കാം, പാലത്തിലൂടെയും അവാം..എന്നാല്‍ അപ്പോഴോന്നും നമ്മള്‍ നദിയെ അറിയുന്നില്ല...എന്നാല്‍ ആ നദി നീന്തിക്കടക്കാന്‍ പറ്റുന്നു എങ്കില്‍ നാം ആര്‍ക്കു വേണ്ടിയും കാത്തിരിക്കേണ്ടി വരുന്നില്ല. ജീവിത്തെ വളരെ സ്നേഹപൂര്‍വ്വം സമീപിക്കുക...മരണത്തെയും.."."എന്റെ മാമാ എനിക്കൊന്നും മനസ്സിലായില്ല.".."സാരമില്ല കുഞ്ഞായീ;കുറച്ചു കാലം കഴിയുംന്വോ നിനക്കതു മനസ്സിലാവും ട്ടോ...ഇപ്പോ മാമനു ഒരു ഉമ്മ താടാ.".." ഉമ്മ.".................".എടാ കുട്ടാ ഒരുമ്മകൂടി താടാ...നിനക്കൊരു മാങ്ങാമണം.........."

Friday, July 20, 2007

"മാമാ മാര്‍കേസ് മുത്തശ്ശന്റെ ഈ പുസ്തകത്തിലെ കത പറ മാമാ"....."എടാ മനസ്സിലാവൂല നിനക്ക്."."മാമന്‍ മലയാളത്തില്‍ പറഞ്ഞാ മതി...".അതേയ് നമ്മടെ തോമസ്സും മറിയാമ്മയും തമ്മില്‍ സ്നെഹത്തിലായ്.അവളുടെ തന്ത ലോറന്‍സ് തോമസ്സിനെ വിരട്ടി അവളുമായ് നാടു വിട്ടു. കുറെക്കാലത്തിനു ശേഷം അവരു തിരിച്ചു വന്നപ്പൊ..തോമസ് മറിയാമ്മയുടെ അടുത്തു ചെന്നു.."നിന്നെ ഒട്ടുപാലു മണക്കുന്നൂ..എനിക്കു നിന്നെ വേണ്ടാന്നു" പറഞ്ഞ് അവള്‍ പോയി..അവളുടെ അപ്പന്‍ ഒരു ലാടവൈദ്യന്‍ ജോസഫിനെക്കൊണ്ട് അവളെ കെട്ടിച്ചു.52 വര്‍ഷത്തിനു ശേഷം ജൊസഫ് ത്ന്റെ തത്തയെപ്പിടിക്കാന്‍ ചിമ്മിനിയില്‍ കയരിയപ്പൊ കോണി തെറ്റി വീണു മരിച്ചു..മരിയാമ്മയുടെ വിഷമം മാറ്റാന്‍ അതുവരെ കല്യാണം കഴിക്കാതെ നിന്ന തോമസ് ഒരു റ്റൂര്‍ പോയീ.. ഒരു സീറ്റില്‍ മുട്ടിയുരുമ്മി അങ്ങനെ പോകെ മരിയാമ്മയെ അറിയുന്ന ചിലര്‍ ബസ്സിനു കൈ കാണിച്ചു..അപ്പൊ നമ്മുടെ തൊമസച്ചായന്‍ ഡ്രൈവനോട് പറഞ്ഞു,,വണ്‍ടി വിട്ടോടേ..എല്ലാര്‍ക്കും അതിസാരം പിടിച്ചു....എവിടെ വരെ ചേട്ടാ എന്ന ഡ്രൈവന്റെ ചോദ്യത്തിനു.".വെളിന്വറന്വുവരെ" യെന്നു ഉത്തരം പറഞ്ഞൂ...തോമസ്.....മാമാ....."വയറിളക്ക കാലത്തെ പ്രണയം" ഞെരിപ്പന്‍......