Wednesday, July 9, 2008
ഏറ്റവും വലിയ പഞ്ചാരയടി............
വായില്‍ പല്ലില്ലാത്ത കുറെ അപ്പൂപ്പന്മാരും കുറേ വായില്‍ നോക്കികളും പിന്നെ ഒരു സൊയമ്പന്‍ ചാന്തു പൊട്ടും(ലവനെ നമുക്ക് വരന് എന്നു വിളിക്കാം തല്ക്കാലം) സ്വീകരണ മുറിയില്‍ കൊത്തിപ്പറിക്കാന്‍ കാത്തിരിക്കേ, അവള് ഈ മഹാന്മാര്ക്ക് ചായയും ചുണ്ടില്‍ ലിപ്റ്റിക്കിന് ചിരിയും പരത്തി വരുന്നു. കഴുകന് കണ്ണുകള്‍ ആര്‍ത്തിയോടെ അവളെ ആക്രമിക്കുന്നു.ഇര ഓരോ കൊത്തും നന്നായ് അറിയുന്നു, അതില്‍ പിടയുന്നു എന്നാലും അവള് ചിരിച്ചു നിന്നെ പറ്റൂ, മുന്നില്‍ ഭാവി വരനാണു, അവനെ സുഖിപ്പിച്ചേ പറ്റൂ, ഇല്ലെങ്കില്‍ കിളവന്മാര് പറയും "അടക്കമൊതുക്കമില്ലാത്തവള്, കുടുംബത്തിനു പറ്റാത്തവള്, ലവളെ നമുക്കു വേണ്ടടേ" ന്ന്.എന്തേ ഈ നീച കൃത്യം ആരും അപലപിക്കാത്തത്...........? വിവരമുള്ള പെങ്കൊച്ചുങ്ങള്, നിങ്ങളുടെ എല്ലാ വല്യമ്മമാരുമായ് ചെറുക്കന്റെ വീട്ടിലെത്തി ആ പഹയനെ വിരട്ടണം.............:) ലവന് മാത്രം അങ്ങനെ ഷൈന്‍ ചെയ്താല്‍ പോരല്ലോ.......!പെണ്ണൂകാണല്‍ എന്ന ഈ കൊത്തിപ്പറിക്കലിനെതിരെ ആരെങ്കിലും കേസ് കൊടുക്കുമോ? അഭിമാന ബോധമുള്ള പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ടോ ആവോ?
Subscribe to:
Post Comments (Atom)

4 comments:
നമുക്കിനി,ചെക്കന് കാണല്‍ ആക്കിയാലോ?
അതെ ചെക്കൻ കാണൽ തന്നെയാക്കണം
ഹ ഹ നല്ല രസമായിരിക്കും
ഞാന്‍ കണ്ടിട്ട് വന്നിട്ട് കാര്യം പറയാം
Post a Comment