ചെറുപ്പത്തിലെ ഉല്‍സവം. ഇന്നും മനസ്സില്‍ നിറച്ചാര്‍ത്താണു. ഗ്രാമത്തിലേക്ക് എത്തുന്ന വെച്ചുവാണിക്കാര്‍, ദിവസങ്ങല്‍ക്കുമുന്നേ അവരുടെ കടകളുടെ പണി തുടങ്ങിയിരിക്കും.വലിയ നോട്ടീസ് പച്ച,മഞ്ഞ, റോസ് നിറത്തില്‍.എല്ലാ ദിവസത്തെയും വിശദമായ കാര്യപരിപാടികളോടേ. കഥകളി, ഓട്ടന്‍ തുള്ളല്‍, ബാലെ, ഗാനമേള അങ്ങനെ ഒട്ടനവധി കലാരൂപങ്ങള്‍, ബാലെയില്‍ പുണ്യപുരാണ കഥകള്‍, രാജാവും മന്ത്രിയും രാജകുമാരിയും ഉള്ള അല്‍ഭുതലോകം. സാംബശിവന്റെ അനീസ്യ എന്ന കഥാപ്രസംഗം. നാലുദിവസത്തെ കഥകളി. നളനും ദമയന്തിയും സ്റ്റേജില്‍ ആടിത്തകര്‍ക്കമ്പോള്‍, ഉല്‍സവപ്പമ്പിലൂടെ അലഞ്ഞു നടപ്പ്. ആനപ്പിണ്ടത്തിന്റെ മണം. സുഗന്ധമുറുക്കാന്റെ രുചി. ചോന്ന ചുണ്ടും നാവും. കരിപ്പെട്ടിക്കാപ്പിയുടെ ഉണര്‍വ്വ്. വെച്ചുവാണിക്കാരുടെ കടക്കു മുന്നില്‍ സുന്ദരിക്കുട്ടികള്‍ കൈ നീട്ടി നില്‍ക്കുന്നു. അവരുടെ കൈകളില്‍ മഴവില്ലു വിരിയിക്കാന്‍ എന്നപോലെ. വള്ളിയില്‍ കോര്‍ത്ത ഉഴുന്നാടകള്‍ കൈയില്‍ തൂക്കി അതില്‍ നിന്നും പൊട്ടിച്ചു തിന്ന്..... അങ്ങനെ നടക്കണ ചെക്കന്മാരു...
ഉല്‍സവ ലഹരിയില്‍ മുങ്ങി, കൂട്ടുകാരോടൊപ്പം. നാട്ടിലെ അലമ്പന്മാരു പോരാതെ കോളേജില്‍ നിന്നും അലമ്പുസെറ്റിനെ ഇറക്കുമതി ചെയ്തിരുന്നു. കൈ നോട്ടക്കാരിയുടെ അടുത്തിരുന്ന് ആരെങ്കിലും പ്രണയിക്കുന്നുവോ എന്നു ചൊദിക്കുകയും നിന്നെയൊക്കെ ഏതവളു പ്രണയിക്കാനാടാ കുരങ്ങാ എന്നവള്‍ മനസ്സില്‍ പറഞ്ഞു:
' നല്ലൊരു ചെല്ലക്കുട്ടി ഉന്നെ കാതലിക്കറുത്' എന്നു കേട്ട് ,
ഹോ അതു സൂസിയാവും എന്നു മനസ്സില്‍ വിചാരിച്ച് കൂട്ടുകാരെ നോക്കുമ്പോള്‍ ഈ അലവലാതിയെ പ്രണയിക്കാനും ഒരു പെണ്ണൊ എന്ന് "ആക്കി"ച്ചിരിക്കുന്നവന്മാരെ അതിലും പിഴച്ചൊരു ചിരിയിലൊതുക്കി.. ഉല്‍സവത്തില്‍ നിറയുക, നിറചിരിയോടെ സൂസി മനസ്സിലും. ഷൈനോട് 'ഉനക്കു കാതലേ ഇരിക്കാതെ അയ്യാ' എന്നു ചൊല്ലിയ കാക്കാലത്തി പെണ്ണമ്മയോട്.. എന്നാ നീ എന്നെ കാതിലിക്കടീ.. എന്നു പറഞ്ഞതിനു അവള്‍ തമിഴില്‍ വിളിച്ച ചീത്ത കാതു തകര്‍ക്കുന്നതായിരുന്നു. ഇന്നും അവന്റെ കാതിന്റെ ഡയഫ്രം ശരിയായിട്ടില്ലാ ...
Subscribe to:
Post Comments (Atom)

1 comment:
ulsavangal kanannum pinne orkkanum haramanu.
ee postum nokkoo. manasinte ulsavangal
http://munnooran.blogspot.com/2008/04/blog-post_28.html
Post a Comment