Wednesday, July 9, 2008
കാള വണ്ടി.
കഴുത്തില്‍ മണികെട്ടിയ രണ്ടു കാളകള്‍ , അവക്കു വെളുത്ത നിറവും മുഴുത്ത കൊമ്പും ഉണ്ടായിരുന്നു. കുന്നും പുറത്തേക്കുള്ള ചെമ്മണ്‍ പാതയിലൂടെ അവ വണ്ടിയും വലിച്ചുകൊണ്ട് താളാത്ത്മകമായ് കുതിക്കും. ഞങ്ങള്‍ കുട്ടികള്‍ സ്കൂളില്‍ നിന്നും വരുന്ന വഴി, കുന്നു കയറുന്ന കാളവണ്ടി തള്ളിക്കൊടുക്കും.. ചില വിരുതന്മാര്‍ പിന്നില്‍ ഞാന്നു കിടന്ന് യാത്ര ചെയ്യും... . എന്തൊരു വലിപ്പമാണു അതിന്റെ ചക്രത്തിനു?, ആ വീലിനു ചുറ്റും ഇരുമ്പു ചട്ട പതിച്ചിരിക്കും. അശോക ചക്രമാണു അതു കാണൂമ്പോള്‍ ആ ചെക്കനു തോന്നിയിരുന്നത്.റ്റാറിട്ട റോഡിലൂടെ കാളവണ്ടി ഓടുമ്പോള്‍, 'ടക് ടക്' എന്ന് കാതില്‍ വീഴുന്ന ശബ്ദം , അതു കേള്‍ക്കാന്‍ അവന്‍ കാളവണ്ടിക്കു പിന്നാലെ വേഗത്തില്‍ നടന്നിട്ടുണ്ട്. ഇടക്ക് ചാട്ടവാര്‍ കാറ്റില്‍ പുളയുന്ന നീറ്റല്‍, വേഗം കൂട്ടുന്ന കാളകള്‍..ഒരു ദിവസം അവന്‍ കണ്ടു കാളകളെ കാലു കെട്ടിയിട്ട് ലാടം തറക്കുന്നത്.... ആ ജീവികള്‍ക്ക് എന്തു മാത്രം വേദനിച്ചിരിക്കും......? കാലം മാറി ഇന്ന് മേഘങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോഴും അയാള്‍ മനസ്സില്‍ സൂക്ഷിച്ചത്.... കാള വണ്ടിക്കു പിന്നില്‍ തൂങ്ങിയ ആ യാത്രയായിരുന്നു.......:)
Subscribe to:
Post Comments (Atom)

No comments:
Post a Comment