-
സ്വന്തമായ് ഒരു സൈക്കിള്‍ ഉണ്‍ട് എന്ന് സമ്മതിച്ചതിന്റെ പേരില്‍ ഒരു ജോലി കിട്ടിയ അന്റോണിയോ റിക്കി, പണയം വെച്ചിരുന്ന തന്റെ സൈക്കിള്‍ പുതപ്പുവിറ്റകാശുകൊണ്ട് തിരിച്ചെടുത്തു. ഒരു ദിവസം ജോലിക്കിടയില്‍ ആ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. തന്റെ പ്രിയ പുത്രന്‍ ബ്രൂണോയുമായ് സൈക്കിള്‍ തിരഞ്ഞു നടന്ന് അവസാനം കള്ളനെന്നു സംശയിക്കുന്നവനെ കണ്ടു പിടിച്ചിട്ടും അതു വീണ്ടെടുക്കാനാവാതെ ആള്‍ ഒരു സൈക്കീള്‍ മോഷ്ടിക്കുന്നു എന്നാല്‍ റിക്കി പിടിക്കപ്പെടുകയും ക്രൂരമായ് മര്‍ദ്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ അഛന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരയുന്ന ബ്രൂണൊയില്‍ അലിവു തോന്നി അവര്‍ വിട്ടയക്കുന്നു...ആള്‍ക്കാരുടെ ചീത്തവിളികല്‍ക്കിടയില്‍ നിന്നും അഛനും മകനും തെരുവിലൂടെ അകലേക്കു നടന്നു...ബ്രൂണോ തന്റെ തൊപ്പിയൂരി അഛനു കൊടുക്കുന്നു. റിക്കി അതു ധരിക്കുന്നു, അയാള്‍ക്കു കരച്ചില്‍ വരുന്നു. ബ്രൂണൊയുടെ കൈകള്‍ റിക്കിയുടെ കൈകളില്‍ അമരുന്നു, അവ അയാള്‍ പിടിച്ചു ഞെരിക്കുകയോ തഴുകുകയോ ചെയ്യുന്നു.ലോക ക്ലാസിക്കുകളില്‍ ഈ ഫിലിം, എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു.ആര്‍ദ്രമായ ഒരു കഥ, മികച്ച കൈയടക്കത്തോടേ ലോകത്തിനു നല്‍കിയത് ( വിറ്റോറിയാ ഡി സീക്ക)
-------------------------------------------------------------------------------------------
റാഷോമോണ്‍...അകിരാ കുറോസോവ, റിയുനോസുകി അകുതഗാവയുടെ,എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ലോകത്തെ കാണിച്ചു തരുന്ന രണ്ടു ചെറുകഥകള്‍ കൂട്ടിയിണക്കി നിര്‍മ്മിച്ച ചലചിത്ര ഇതിഹാസം. റിയുനോസുകി മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ആതമഹത്യ ചെയ്തു. ജീര്‍ണ്ണിച്ചു തുടങ്ങിയ 'റാഷോമോണ്‍; എന്ന നഗര കവാടത്തില്‍ എത്തിച്ചെരുന്ന നാലു പേര്‍ ഒരു കൊലയേയും ഒരു ബലാല്‍ സംഘത്തെയും വിവരിക്കുന്വൊള്‍ നാലു മുഖങ്ങള്‍ ഉണ്ടാവുന്നു...തജോമാരു എന്ന കൊള്ളക്കാരന്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്വോള്‍ അതു വഴി വന്ന സാമുറായിയുടെ ഭാര്യയുടെ മുഖാവരണം ഒരു നിമിഷം കാറ്റുവന്നു തെന്നി മാറ്റുന്വൊള്‍ അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുന്ന കൊള്ളക്കാരന്‍,സമുറായിയെ കാടിനുള്ളിലേക്കു പ്രലൊഭിപ്പിച്ചു കൊണ്ടുപോയ് അയാളെ അവിടെ കെട്ടിയിട്ട് ഭാര്യയെ ആക്രമിക്കുന്നു..അവസ്സാനം സമുറായിയെ ഒരു പോരില്‍ ഏര്‍പ്പെട്ടു അയാളെ കൊല്ലുകയും ചെയ്യുന്നു.. ഇതു നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പൊള്‍.. അതു മനസ്സില്‍ നൊന്വരവും കനത്ത നിറചാര്‍ത്തും തീര്‍ക്കുന്നു. സിനിമാ ലോകത്തിലെ പൊന്മുത്തായ് ആ സിനിമയും... കുറോസോവയും..
Subscribe to:
Post Comments (Atom)

2 comments:
നന്ദി ഇത് പരിചയപ്പെടുത്തിയതിന്....ഇതില്‍ ബൈസിക്കിള്‍ തീഫ്സിനെക്കുറിച്ച് ഇതിനു മുന്‍പും വായിച്ചിട്ടുണ്ട്...
സസ്നേഹം,
ശിവ.
മാഷേ റാഷമോണ്‍ കണ്ടിരുന്നു.. ബൈ സൈക്കിള്‍ തീവ്സ് കേട്ടിട്ടേ ഉള്ളൂ.. അറിഞ്ഞിടത്തോളം തലക്കെട്ടിനോട് യോജിക്കുന്നു. നന്ദി. സ്നേഹപൂര്‍വ്വം മുരളിക.
Post a Comment