ഷാപ്പിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ തന്നെ കള്‍സിന്റെയും എരിവുള്ള കറിയുടേയും സുഗന്ധം മനസ്സു നിറക്കും. വയറും പൊട്ടും വരെ കുടിച്ചു മരിക്കും എന്ന പ്രതിജ്ഞയോടേ ഷാപ്പിലേക്ക് ചുവടുവെക്കമ്പോള്‍ കാല്‍ക്കീഴില്‍ 'കിരു കിരാ' ഞെരിഞ്ഞമരുന്ന മണല്‍ത്തരികള്‍ .
ചവിട്ടിക്കുതിച്ച് നല്ലൊരു ബെഞ്ചിലിരിക്കുന്വോള്‍; ഒരു ചോദ്യം
' തെങ്ങോ പനയോ, നല്ല മൂത്ത തെങ്ങുണ്ട് എടുക്കട്ടേ".
കാമുകിയെ പ്രണയപൂര്‍വ്വം കടാക്ഷിക്കുന്നതിനെക്കാള്‍ മധുരമായ് ഷാപ്പുകാരനെ നോക്കി
"ന്നാല്‍ മൂത്തതാവട്ടേ..". ന്നു മൊഴിഞ്ഞ്, സഹ കുടിയന്‍മാരേ നോക്കുമ്പോള്‍, പല പരുവത്തില്‍ അവര്‍, ചിലര്‍ പതിയെ തുടങ്ങിയവര്‍, ചിലര്‍ ആലസ്യം വിട്ടുണര്‍ന്നവര്‍,ചിലര്‍ ചിന്തയില്‍ ലയിച്ച സോക്രട്ടീസ്. 'ഇവിടാമാണീശ്വര സന്നിധാനം എന്ന പാട്ട് പാടടേ' എന്നൊരു കുടിയന്‍.
അരികിലെത്തിയ കള്‍സ്, കാമുകിയെ ചുംബിക്കുന്നതിനെക്കാള്‍ തീവ്രമായ് മടുമടാ കുടിച്ച് രസിക്കുമ്പോള്‍ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജ്ന്മം എന്ന പാട്ട്.
കാവ്യം സുഖേയം
കഥ കുടിയന്‍സിന്റെ
കര്‍ത്താവു ഷാപ്പിലെ സ്ഥിരം
പറ്റുകാരന്‍ചൊല്ലുന്നതോ
കൊയകൊയ സ്വരത്തില്‍;
ആനന്ദവല്ലിക്കിനിയെന്തു വേണം??
Subscribe to:
Post Comments (Atom)

No comments:
Post a Comment