Wednesday, July 9, 2008

പ്ലാവില.

മഞ്ഞ നിറത്തില്‍ നിലത്തുവീണുകിടക്കുന്ന പ്ലാവിലകള്‍, മരത്തിന്റെ കണ്ണീരിലകള്‍!പച്ചിലകള്‍ അവയെ നോക്കിച്ചിരിക്കുമ്പോള്‍ കുട്ടികള്‍ ആ പഴുത്ത പ്ലാവിലകള്‍ പെറുക്കിയെടുത്ത് തൊപ്പിയും അരപ്പട്ടയും ഉണ്ടാക്കി പോലീസാകും. കള്ളന്മാര്‍ക്ക് കള്ളത്തരമല്ലാതെ പ്രത്യേക അലങ്കാരങ്ങളൊന്നും അവശ്യമില്ലാത്തതിനാല്‍ എന്നെപ്പോലെയുള്ള തെമ്മാടികള്‍ ' ഇന്നാ പിടിച്ചോടാ പോലീസേ 'എന്ന മട്ടില്‍ ആ പോലീസിന്റെ മുന്നില്‍ക്കൂടി ഓടി നടക്കും.നല്ല കുത്തരിയുടെ കഞ്ഞിയും കണ്ണീമാങ്ങാ അച്ചാറും പര്‍പ്പടം ചുട്ടതും -ബൂര്‍ഷകള്‍ക്ക് ഒരു പയര്‍ തോരനും-കൂട്ടി കഞ്ഞികുടിക്കാനിരിക്കുമ്പോള്‍, ലവന്‍ അതാ ചുണ്ടും കോട്ടി മുന്നില്‍ ഇരിക്കുന്നു. അവന്റെ മുഖം ഒരു ഈര്‍ക്കിലി കൊണ്ട് കൂട്ടിക്കുത്തി വാല്‍ ഫ്രീയാക്കിയിട്ടാല്‍ നല്ലൊന്നാരം പ്രകൃതിയുടെ സ്പൂണായ്. കഞ്ഞി കോരിക്കുടിക്കുമ്പോള്‍ ഇലയില്‍ കടിച്ചാല്‍ പച്ച ചുവക്കാം:)ഹോ !ആശാ റാണി കയ്യില്‍ മയിലാഞ്ചിയിട്ടാല്‍ എന്താ ഭംഗി!എന്നു സിന്ധുവിന് അസൂയ, ഒരു പ്യാരിമുഠായ് കൊടുത്തപ്പോള്‍ ആ റാണി പറയാ,'മയിലാഞ്ചി അരക്കുമ്പോള്‍ പ്ലാവിലയുടെ ഞെട്ടും കൂട്ടി അരച്ചോന്നു.' ശോ' ഇതിനാണൊ ഒരു മുട്ടായി കളഞ്ഞതെന്നു ദീപയുടെ വിഷാദിക്കല്‍..:)

4 comments:

Manoj | മനോജ്‌ said...

പാവം പ്ലാവില! ഓര്‍മ്മിപ്പിച്ചതിനു നന്ദി... അടുത്തലക്കം മര്‍ച്ചീനിയിലകൊണ്ട് എങ്ങനെ കാറ്റാടി ഉണ്ടാക്കാമെന്നെഴുതുമെന്നു കരുതട്ടേ... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്ലാവില കൊണ്ടുള്ള കഞ്ഞികുടി, ശ്ശൊ ഒക്കെ വെറുതെ ഓര്‍മ്മിപ്പിച്ചു

പാമരന്‍ said...

:(

Unknown said...

പ്ലാവില കൂട്ടി കഞ്ഞി കുടിക്കാന്‍
കൊതിയാകുന്നു.