അവസാനം ഭീംജിയുടെ ഗദയുടെ ഉഗ്രന്‍ കള്ളയടിയില്‍ ഇരിക്കണ പാര്‍ട്ട്‌സ് തകര്‍ന്നു കമിഴ്ന്നു കിടന്ന് ഭരണിപ്പാട്ടു പാടിയിരുന്ന ദുര്യോദനന്‍ അവസാനത്തെ യുദ്ധ്ത്തിനു തന്റെ തമിഴ് കരിമ്പുലികളെ ഇറക്കി..
അശ്വത്ഥാമാവായിരുന്നു അതില്‍ പ്രധാനി. ഈ മാവു വെച്ചു പെറോട്ടയുണ്ടാക്കിക്കഴിച്ചാല്‍ വിശപ്പ് ചിരംജ്ജീവിയാകും.
അന്നു രാത്രി ഇവിടുത്തെ കള്‍സിനെക്കാള്‍ നല്ല സ്വയമ്പന്‍ സാധനം തരാക്കിത്തരാം എന്ന ഉറപ്പില്‍ കൃഷ്ണന്‍ പാണ്ഡവരുമായ് പടകുടീരത്തില്‍ നിന്നും മുങ്ങി . ചാവേര്‍ ആക്രമണം നടക്കും എന്നു അങ്ങേര്‍ക്കു ചാരന്മാര്‍ വിവരം കൊടുത്തിരുന്നു.ഇയാള്‍ പലപ്പോഴും ഇതുപോലത്തെ പരിപാടികാണിച്ചിട്ട് 'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കഥാ ചനാ ' ( അമറാന്തിച്ചു ജോലി ചെയ്യടേ, കൂലിചോദിച്ചാല്‍ നിന്നെ പൂശും എന്നു പറയുന്ന ബൂര്ഷാ സ്റ്റൈയില്‍)എന്ന് ഉപദേശിക്കും (പാവം ഘടോല്‍ക്കചനാദിവാസിയും ഇങ്ങേരുടെ കെണിയില്‍ പെട്ടു പോയി)
പാണ്ഡവന്‍സിനു വേണ്ടി യുദ്ധം ചെയ്യ്‌തു ക്ഷീണിച്ച മറ്റുള്ളവര്‍ കള്‍സും അടിച്ചു പിന്‍പിരിആയിക്കിടന്നു. അന്നു രാത്രി പാണ്ഡവരുടെ കുടീരത്തില്‍ കയറി എല്ലാത്തിനെയും മൂവര്‍ സംഘം കാലപുരിക്കു ബസ് കയറ്റി. പുലര്‍ച്ചേ ദുര്യോദനനോടുവന്നു സുവിശേഷവും അറിയിച്ചു....നല്ല വാര്‍ത്ത കേട്ട സന്തോഷത്തോടെ ലവന്‍ ക്ലോസ്... അപ്പ്........ക്ലിയര്‍ ചിരിക്ക് !
Friday, July 11, 2008
Wednesday, July 9, 2008
ബൈസിക്കിള്‍ തീഫ്സ്../ റാഷമോണ്‍, സിനിമയില്‍ വിരിഞ്ഞ പനി നീര്‍പ്പുക്കള്‍
-
സ്വന്തമായ് ഒരു സൈക്കിള്‍ ഉണ്‍ട് എന്ന് സമ്മതിച്ചതിന്റെ പേരില്‍ ഒരു ജോലി കിട്ടിയ അന്റോണിയോ റിക്കി, പണയം വെച്ചിരുന്ന തന്റെ സൈക്കിള്‍ പുതപ്പുവിറ്റകാശുകൊണ്ട് തിരിച്ചെടുത്തു. ഒരു ദിവസം ജോലിക്കിടയില്‍ ആ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. തന്റെ പ്രിയ പുത്രന്‍ ബ്രൂണോയുമായ് സൈക്കിള്‍ തിരഞ്ഞു നടന്ന് അവസാനം കള്ളനെന്നു സംശയിക്കുന്നവനെ കണ്ടു പിടിച്ചിട്ടും അതു വീണ്ടെടുക്കാനാവാതെ ആള്‍ ഒരു സൈക്കീള്‍ മോഷ്ടിക്കുന്നു എന്നാല്‍ റിക്കി പിടിക്കപ്പെടുകയും ക്രൂരമായ് മര്‍ദ്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ അഛന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരയുന്ന ബ്രൂണൊയില്‍ അലിവു തോന്നി അവര്‍ വിട്ടയക്കുന്നു...ആള്‍ക്കാരുടെ ചീത്തവിളികല്‍ക്കിടയില്‍ നിന്നും അഛനും മകനും തെരുവിലൂടെ അകലേക്കു നടന്നു...ബ്രൂണോ തന്റെ തൊപ്പിയൂരി അഛനു കൊടുക്കുന്നു. റിക്കി അതു ധരിക്കുന്നു, അയാള്‍ക്കു കരച്ചില്‍ വരുന്നു. ബ്രൂണൊയുടെ കൈകള്‍ റിക്കിയുടെ കൈകളില്‍ അമരുന്നു, അവ അയാള്‍ പിടിച്ചു ഞെരിക്കുകയോ തഴുകുകയോ ചെയ്യുന്നു.ലോക ക്ലാസിക്കുകളില്‍ ഈ ഫിലിം, എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു.ആര്‍ദ്രമായ ഒരു കഥ, മികച്ച കൈയടക്കത്തോടേ ലോകത്തിനു നല്‍കിയത് ( വിറ്റോറിയാ ഡി സീക്ക)
-------------------------------------------------------------------------------------------
റാഷോമോണ്‍...അകിരാ കുറോസോവ, റിയുനോസുകി അകുതഗാവയുടെ,എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ലോകത്തെ കാണിച്ചു തരുന്ന രണ്ടു ചെറുകഥകള്‍ കൂട്ടിയിണക്കി നിര്‍മ്മിച്ച ചലചിത്ര ഇതിഹാസം. റിയുനോസുകി മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ആതമഹത്യ ചെയ്തു. ജീര്‍ണ്ണിച്ചു തുടങ്ങിയ 'റാഷോമോണ്‍; എന്ന നഗര കവാടത്തില്‍ എത്തിച്ചെരുന്ന നാലു പേര്‍ ഒരു കൊലയേയും ഒരു ബലാല്‍ സംഘത്തെയും വിവരിക്കുന്വൊള്‍ നാലു മുഖങ്ങള്‍ ഉണ്ടാവുന്നു...തജോമാരു എന്ന കൊള്ളക്കാരന്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്വോള്‍ അതു വഴി വന്ന സാമുറായിയുടെ ഭാര്യയുടെ മുഖാവരണം ഒരു നിമിഷം കാറ്റുവന്നു തെന്നി മാറ്റുന്വൊള്‍ അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുന്ന കൊള്ളക്കാരന്‍,സമുറായിയെ കാടിനുള്ളിലേക്കു പ്രലൊഭിപ്പിച്ചു കൊണ്ടുപോയ് അയാളെ അവിടെ കെട്ടിയിട്ട് ഭാര്യയെ ആക്രമിക്കുന്നു..അവസ്സാനം സമുറായിയെ ഒരു പോരില്‍ ഏര്‍പ്പെട്ടു അയാളെ കൊല്ലുകയും ചെയ്യുന്നു.. ഇതു നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പൊള്‍.. അതു മനസ്സില്‍ നൊന്വരവും കനത്ത നിറചാര്‍ത്തും തീര്‍ക്കുന്നു. സിനിമാ ലോകത്തിലെ പൊന്മുത്തായ് ആ സിനിമയും... കുറോസോവയും..

വിശ്രമത്തിന്റെ പ്രാധ്യാന്യം
ആന്‍റപ്പന്‍ ചേട്ടന്‍ തന്റെ കള്‍സ് ടീമുമായ് റബ്ബര്‍ എസ്റ്റേറ്റില്‍ എത്തി. രാത്രിമുഴുക്കെ മുടിഞ്ഞ കള്‍സ് കുടി, ദിവാകരന്‍, സ രി ഗ മ ....'പത' എന്നു വിളിക്കുന്ന ഭൂലോക പത. കാഷായമില്ലാത്ത സന്ന്യാസം പോലെ കൂടെ കൂടിയിരുന്നു. കള്‍സ് ഒഴിച്ചു കൊടുക്കാനും ആന്‍റപ്പന്‍ ചേട്ടന്‍റെ അപദാനങ്ങള്‍ പാടാനും ഒപ്പം ഇഷ്ടം പോലെ കള്‍സ് ചെലുത്താനും ഇഷ്ടന്‍ മറന്നില്ലാ.ചുട്ട കാട്ടുപോത്തിന്റെ ഇറച്ചി കറുമുറാ കടിച്ചു ചവച്ചും, നല്ല എരിവുള്ള കുടം പുളി ഇട്ടുവെച്ച മീന്‍ ചാര്‍ ഞമ്മ് ഞമ്മ് ന്ന് തൊട്ടുനക്കിയും, പുഴുങ്ങിയ മുട്ടകള്‍ ഉപ്പിലും കുരുമുളകുപൊടിയിലും മുക്കി ഗിളു ഗിളാ വിഴുങ്ങിയും; മടുമടാ കള്‍സ് കുപ്പികള്‍ കാലിയാക്കി സംഘം മുന്നേറി. ഇടക്ക് നല്ലൊന്നാന്തരം മുട്ടന്‍ തെറിവിളികള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. അട്ടഹാസങ്ങള്‍ മാലപ്പടക്കങ്ങളായ്. പുലരാറായപ്പൊള്‍ കിട്ടിയ സ്ഥലത്തൊക്കെ സംഘം വീണുറങ്ങി. അപ്പോഴാണു ആന്റപ്പന്‍ ചേട്ടനു അല്പം വാറ്റ് പൂശാന്‍ മോഹം തോന്നിയേ.ദിവാകരന്റെ പിന്നില്‍ ഒരു തൊഴികൊടുത്ത് ആന്‍റപ്പന്‍ മുതലാളി അലറി
" ഡാ ദിവാകരാ വാടാ എനിക്കിത്തിരി വാറ്റടിക്കണം"
തിരിഞ്ഞു കിടന്നു ദിവാകരന്‍ പുലമ്പി:
" ഇനി അല്പം വിശ്രമമാണു വേണ്ടതു മൊതലാളീ"

റിയാലിറ്റീ സ്വാഹാഃ
സാ...രീ... ഗ....മ.....പ...ത...നീ...
.സാരീ..........ഗമ......പത......നീ...
"എന്തുവാടെ പോത്തലറുന്നപോലെ രാവിലെ മുതല്‍?"
"മാമാ ഞാന്‍ സംഗീതം പ്രാക്ടീസ് ചെയ്യുവാ.. ?"
"എടേ മനുഷ്യനെ കിടത്തിയുറക്കത്തില്ലേടാ കുഞ്ഞായീ നീ..?"
"മാമന് വിവരമില്ലാത്തതിനു ഞാന്‍ എന്തോ ചെയ്യാനാ?. മാമാ, റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ എന്തുവാ സമ്മാനം എന്നു അറിയ്യോ...? കാറ് വീട് ബൈക്ക് ...പേര് ഫേമസ്...ഹോ ..സാരീ ഗമ...പത..."
"എടാ ചെക്കാ അതിനൊക്കെ നന്നായ് സംഗീതം പടിക്കേണ്ടയോ..നിനക്കതിനു സംഗീതത്തിന്റെ ബേസിക്ക് പോലും അറിയില്ലല്ലോ....?"
"എന്റെ പൊന്നു പൊട്ടന്‍ മാമാ, ഒരു ആറ് മാസം കൊണ്ട് ഞാന്‍ കുറച്ച് പഠിക്കും പിന്നെ എല്ലാം ജാഡയല്ലിയോ... മാമന്‍ കുറച്ചു പൈസ ഇറക്കാവോ? എല്ലാം ഞാന്‍ ശരിയാക്കാം"
"എടാ എനിക്ക് എന്തുവാ അതിന്റെ ഗുണം?"
"അതോ, മാമന്‍ ഓള് ഓള് ന്ന് നടക്കുമ്പോള്‍ ആള്‍ക്കാരുപറയില്ലേ..ദേ പോണൂ സ്റ്റാര്‍ സിംഗര്‍ കുഞ്ഞായീടെ മാമന്‍ ന്ന്..."

മണഗൊണഞ്ചന്‍ രക്ഷിതാക്കള്‍
" എത്ര ഓമനിച്ചാ ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തിയത്, അവര്‍ക്ക് ഒരു കഷ്ടപ്പാടും വരരുതെന്നു കരുതി ഞാന്‍ അവരെ ഇതു വരെ എന്റെ ഒരു ദുരിതവും അറിയിച്ചിട്ടില്ലാ. എന്നിട്ടാ അവര്‍ എന്നോടിങ്ങനെ ....?" എനിക്ക് കേട്ടപ്പോള്‍ ഒട്ടും ദയ തോന്നിയില്ലാ പകരം എന്റെ ചുണ്ടില്‍ നിര്‍ദ്ദയമായ ചിരി സൂക്ഷിക്കാനും ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ക്കു തോന്നിയപോലെ കുട്ടികളെ വളര്‍ത്തിയിട്ട് എന്റെ അടുത്തു വന്ന് എന്റെ സ്വകാര്യതയിലെ കട്ടുറുന്‍പാകുന്ന അയാളോട് എനിക്ക് ദേഷ്യവും തോന്നി.
കേരളത്തിലെ ഒരുപാട് കാര്‍ന്നോന്മാര്‍ പൊട്ടന്മാരാണു. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ചിട്ട്, രണ്ടുകുട്ടികള്‍ക്കുവേണ്ടി പത്തുകുട്ടികള്‍ക്കാവശ്യമായതെല്ലാം ഒരുക്കിക്കൊടുത്ത് അവരെ സ്വാര്‍ത്ഥന്മാരായും കഴിവുകെട്ടവരായും വളര്‍ത്തി അവസാനം ആ പാവം കുട്ടികളെ ചീത്തവിളിച്ചു നടക്കുന്ന സാമൂഹ്യദ്രോഹികള്‍....!
"മാമാ നീയാ സാമൂഹ്യദ്രോഹി, എന്റ അഛനോടെങ്ങാനും മാമന്‍ ഇങ്ങനെ പറഞ്ഞുകൊടുത്താ മാമന്റെ കള്ളിന്‍ കുപ്പിയില്‍ ഞാന്‍ ഉപ്പുകലക്കും..!!

ഷാപ്പുകള്‍ ഷാപ്പുകള്‍ വിശ്വമഹത്വത്തിന്‍ നാരായ വേരുകള്‍
ഷാപ്പിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ തന്നെ കള്‍സിന്റെയും എരിവുള്ള കറിയുടേയും സുഗന്ധം മനസ്സു നിറക്കും. വയറും പൊട്ടും വരെ കുടിച്ചു മരിക്കും എന്ന പ്രതിജ്ഞയോടേ ഷാപ്പിലേക്ക് ചുവടുവെക്കമ്പോള്‍ കാല്‍ക്കീഴില്‍ 'കിരു കിരാ' ഞെരിഞ്ഞമരുന്ന മണല്‍ത്തരികള്‍ .
ചവിട്ടിക്കുതിച്ച് നല്ലൊരു ബെഞ്ചിലിരിക്കുന്വോള്‍; ഒരു ചോദ്യം
' തെങ്ങോ പനയോ, നല്ല മൂത്ത തെങ്ങുണ്ട് എടുക്കട്ടേ".
കാമുകിയെ പ്രണയപൂര്‍വ്വം കടാക്ഷിക്കുന്നതിനെക്കാള്‍ മധുരമായ് ഷാപ്പുകാരനെ നോക്കി
"ന്നാല്‍ മൂത്തതാവട്ടേ..". ന്നു മൊഴിഞ്ഞ്, സഹ കുടിയന്‍മാരേ നോക്കുമ്പോള്‍, പല പരുവത്തില്‍ അവര്‍, ചിലര്‍ പതിയെ തുടങ്ങിയവര്‍, ചിലര്‍ ആലസ്യം വിട്ടുണര്‍ന്നവര്‍,ചിലര്‍ ചിന്തയില്‍ ലയിച്ച സോക്രട്ടീസ്. 'ഇവിടാമാണീശ്വര സന്നിധാനം എന്ന പാട്ട് പാടടേ' എന്നൊരു കുടിയന്‍.
അരികിലെത്തിയ കള്‍സ്, കാമുകിയെ ചുംബിക്കുന്നതിനെക്കാള്‍ തീവ്രമായ് മടുമടാ കുടിച്ച് രസിക്കുമ്പോള്‍ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജ്ന്മം എന്ന പാട്ട്.
കാവ്യം സുഖേയം
കഥ കുടിയന്‍സിന്റെ
കര്‍ത്താവു ഷാപ്പിലെ സ്ഥിരം
പറ്റുകാരന്‍ചൊല്ലുന്നതോ
കൊയകൊയ സ്വരത്തില്‍;
ആനന്ദവല്ലിക്കിനിയെന്തു വേണം??

ഷാപ്പുകള്‍ കുടിയന്മാരുടെ ദേവാലയം
നടക്കലെത്തുമ്പോഴേ മനസ് ധ്യാനത്തില്‍ അലിയും... പൂജാരിയെപ്പോലെ കുടിയന്മാര്‍ ആരാധിക്കുന്ന ഷാപ്പുകാരന്‍ തോമാചേട്ടന്‍ പുണ്യാഹം നിറച്ച കുപ്പികള്‍ മേശമേല്‍ നിരത്തും...
ചന്ദന അലിവോടെ സ്വയമ്പന്‍ കറികല്‍ പ്ലേറ്റില്‍ നിറയും...
പുണ്യാഹം ഗ്ലാസ്സില്‍ നിറച്ച് ഭക്തിയോടെ കുടിക്കുക എന്ന കര്‍മ്മം അനുഷ്ടിച്ചു കഴിഞ്ഞാല്‍ പ്ലേറ്റില്‍ നിന്നും ചാര്‍ തൊട്ടു നാവില്‍ വെച്ച് അലിയിക്കാം. മൂന്നാമത്തെ കുപ്പിയോടേ കുടിയന്‍ ഭക്തിയില്‍ അലിയും..
സര്‍വ്വം മായ, മഹാ മായ.!
കുടിയന്മാരുടെ ചിരിയൊച്ചകള്‍ മണി നാദമാകുന്നു...അവരുടെ നിലവിളി ശംഖുനാദം പോലെ കാതുകളില്‍ അമൃതം പൊഴിക്കുന്നു... കുഴഞ്ഞശബ്ദത്തിലുള്ള പാട്ടുകളും ചിത്ത വിളികളും മന്ത്രോച്ചാരണങ്ങളാവുന്നു. അനവദ്യ സുന്ദരമായ ആനന്ദത്തില്‍ ആറാടി കുടിയന്മാര്‍ സ്വര്‍ഗ്ഗിയത നുണയും....
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ പടിതൊട്ട് തലയില്‍ വെക്കുന്ന കാണാം ചിലര്‍ ദണ്ഡനമസ്ക്കരം ചേയ്യുന്ന കാഴച നയനാനന്ദകരമാണ്‍...
ഓം കള്‍സായ നമഃ ഹ....
@@@@@@@@@@@@@@@@@@@@@@@@@@( സ്പോണ്‍സേര്‍ഡ് ബൈ കുടിയന്‍സ്)

Subscribe to:
Posts (Atom)