യുദ്ധം തുടങ്ങുന്നതിനു മുന്നെ മുട്ടു വിറച്ചുതുടങ്ങിയ യുധിഷ്ഠിരന് തലേന്ന് രാത്രി ഉറങ്ങാതിരുന്ന് സ്വരക്ഷയെക്കുറിച്ചാലോചിച്ചു.പിറ്റേന്ന്,അതി രാവിലെ എണീറ്റ്, പടച്ചട്ടയും വാളും ധരിച്ചു.,കുളിക്കാന്‍ മറന്നു..ശൌചം ചെയ്യാനും.ചുറ്റും നിന്ന പടയാളികള്‍ മൂക്കു പൊത്തിയപ്പോള് കക്ഷിക്ക് കാര്യം പിടികിട്ടിയെങ്കിലും, അതൊന്നും കാര്യമാക്കാതെ പടക്കളത്തിലേക്ക് പാഞ്ഞു.യുധിഷ്ടിരന്റെ ഈ പരക്കം പാച്ചില്‍ കണ്ട്...മറ്റ് യോദ്ധാക്കള്‍ രാജാവ് കഴിഞ്ഞ ദിവസം അടിച്ച ആനമയക്കിയുടെ ധൈര്യം കാണിക്കുന്നതാണെന്ന് വിശ്വസിച്ച് പിന്നാലെ പാഞ്ഞു..!പതിനെട്ടക്ഷൌഹിണികള്‍ ഒരു വശത്തു നിന്നും പാണ്ഡവരെ നോക്കി പല്ലിളിച്ചപ്പോള്‍, മറുവശത്തു നിന്ന പതിനൊന്നക്ഷൌഹിണിപ്പടയാളികള് പേടിച്ച് മുഖം കോട്ടി.
യുദ്ധം തുടങ്ങാന്‍ കാഹളം മുഴങ്ങവേ യുധിഷ്ഠിരന് തേരില്‍ നിന്നിറങ്ങി,തൊഴു കൈയ്യോടെ വിറച്ച് വിറച്ച് കൌരവപക്ഷത്തേക്ക് നീങ്ങി.കൌരവര്‍ കൂക്കുവിളിയോടെയും “പേടിത്തൊണ്ടന്‍ മൂര്‍ദ്ദാബാദ്" വിളികളോടെയും ആര്‍ത്തട്ടഹസിച്ചു.യുധിഷ്ഠിരന് അതൊന്നും കാര്യമാക്കാതെ ഭീഷ്മപിതാമഹന്റെ അടുത്തെത്തി.പിന്നീട് രണ്ടുകാലില്‍ നില്ക്കാന് കെല്പില്ലാതിരുന്നതിനാല് മുട്ടുകുത്തി നിലത്തിരുന്നു.
യുധിഷ്ഠിരന് തെണ്ടാനിറങ്ങിയതാണെന്നു മനസ്സിലാക്കിയ ഭീഷ്മര്‍[ഈ കാര്‍ന്നോര്‍ക്ക് ഇതു പോലത്തെ അബദ്ധം പലപ്പോഴും പറ്റിയിട്ടുണ്ട്--മുക്കുവത്തിയുടെ ഫാദര്‍ പണ്ട് ഇയാളെ ഒന്നു പിഴിഞ്ഞപ്പൊള് രാജാധികാരം വേണ്ടെന്ന വിവരദോഷം വിളിച്ച് പറഞ്ഞ് ദേവന്മാരുടെ കൈയ്യടി നേടി.അങ്ങേര്‍ക്ക് പിള്ളേരുണ്ടായാലോ? എന്നു ചോദിച്ച മുക്കുവനോട് ,എന്നാല്‍ ഭൂമിമലയാളത്തില് ഒരു പെണ്ണിനെയും ലൈനാക്കാനോ അവരെ പീഡിപ്പിക്കാനോ അങ്ങേരില്ലാ എന്നു വിളിച്ചു പറഞ്ഞു.ദേവന്മാര് ആകാശത്തു നിന്നും പുഷ്പവൃഷ്ടി നടത്തി.കൊതിക്കെറുവുള്ള ചില ദേവന്മാര്, ചൊറിയണത്തിന്റെ ഇല പറിച്ചും എറിഞ്ഞു.പിന്നെ മൂന്നു ദിവസം മാന്തിയിട്ടാണ് ചൊറിച്ചില്‍ തീര്‍ത്തത്!.പീഡനക്കേസില്‍ നിന്നും രക്ഷപ്പെട്ടവനെന്ന പേരില്‍ “സ്വച്ഛന്ദമൃത്യു”അങ്ങേര്‍ക്ക് ദേവന്മാര് ഓഫര്‍ ചെയ്തു! 'ഒരു പീഡനം പോലും നടത്താതെ എന്തിനാടെയ് മുടിഞ്ഞ ആയുസ്സ്'? എന്ന് നാരദന് മാത്രം ചോദിച്ചു.]യുധിഷ്ഠിരന് മുന്നില്‍ നിന്നും മാറില്ലന്നും, ഈ പഹയനെ ഓടിക്കാന്‍ അനുഗ്രഹത്തിന്റെ കാടിവെള്ളം കൊടുത്തു കളയാമെന്നും വിചാരിച്ചു. 'സര്‍വ്വ ഐശ്വര്യങ്ങളും നിനക്കുണ്ടാവട്ടെയെന്ന്!' വിളിച്ചു പറഞ്ഞു. എന്നിട്ട് മുകളിലേക്കു നോക്കി കണ്ണടച്ചു കാണിച്ചു.
അല്പം വിറയല്‍ അവസാനിച്ച് യുധിഷ്ഠിരന് പതിയെ കാര്‍ന്നോരുടെ ചെവിയില്‍ ചെന്നു ചോദിച്ചു "കാര്‍ന്നോരേ.നിങ്ങളെ തട്ടാനുള്ള സൂത്രം കൂടി പറഞ്ഞു തരാവൊ.?"ഇത്തവണ കാര്ന്നോര് യുധിഷ്ഠിരനെ നോക്കിയ നോട്ടത്തില്‍ യുധിഷ്ഠിരന് മൂന്നു ലിറ്റര്‍ മൂത്രമൊഴിച്ചു! മൂത്രത്തിന്റെ നാറ്റം സഹിക്കാന്‍ പറ്റാതെയും,ഇനിയും ഇവനെ നോക്കിപേടിപ്പിച്ചാല്‍ ഇവന് അപ്പിയിട്ട് യുദ്ധക്കളം കുളമാക്കുമെന്നും, പതിനെട്ടക്ഷൌഹിണിപ്പടയും മൂക്കും പൊത്തി ഓടെണ്ടിവരുമെന്നും, യുദ്ധം ജയിച്ചുവെന്ന ഖ്യാതീ ഇവനൊറ്റക്കു നേടുമെന്നും വിചാരിച്ച് കാര്ന്നോര് ഒത്തുതീര്‍പ്പ് ഫോര്‍മുല വെച്ചു. ആണായും പെണ്ണായും പിറന്നൊരുത്തനും എന്നെ തട്ടാന്‍ പിറന്നിട്ടില്ല.പിന്നെ വല്ല ആണും പെണ്ണും കെട്ടവനുണ്ടെങ്കില് കൊണ്ടു വാ.
യുധിഷ്ടിരനു സന്തോഷമായ്. ആര്‍ക്കും പറ്റിയില്ലെങ്കില്‍ ഈ കൃത്യം സ്വയം ഏറ്റെടുക്കാമെന്ന് വിചാരിച്ച് ഉശിരു നേടി ആള് തിരിഞ്ഞ് നടക്കേ കൌരവപ്പടയെ നോക്കി വിളിച്ചു കൂവി..വല്ലവര്‍ക്കും ഈ പാവങ്ങളെ സഹായിക്കണമെന്നുണ്ടെങ്കില്‍ താറും പാച്ചി വലതു വശത്തേക്കോടിവായോ...ഇതു കേട്ട് യുയുത്സു ഒറ്റപ്പാച്ചില്..ദുര്യോധനന് കഴിഞ്ഞ ദിവസം വിളമ്പിയ ചോറില്‍ കല്ലു കടിച്ചുവെന്ന പരാതിയും വിളിച്ചു പറഞ്ഞു.
യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോള്‍ കാര്‍ന്നോരുടെ സ്വഭാവം മാറി. കണ്ണില്‍ കണ്ട പാണവ സഖാക്കളെ മുഴുവന്‍ അങ്ങേരു കാലപുരിക്കയച്ചു. ദിവസവും ബോണ്‍ വിറ്റ കുടിക്കുന്നതാണു അങ്ങേരുടെ ഊര്‍ജ്ജത്തിന്റെ രഹസ്യം എന്ന് കമ്പനി പരസ്യം ഇറക്കി.. 'ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഒഫ് മൈ എനര്‍ജി' എന്നതിനു പകരം.. ബൂസ്റ്റസ്യ ഡ്രിങ്കസ്യ ഊര്ജ്ജ്വായ നമഹ ഹഃ! ഹോ...! എന്ന പരസ്യം നാട്ടില്‍ പാട്ടായ്, കൗരവപ്പട യുദ്ധത്തിന്റെ റ്റീ ബ്രേക്കില്‍ കൊക്കകോളയും പെപ്സിയും കൊടുത്തപ്പോള്‍, പാണ്ടവര് പച്ചവെള്ളം കുടിച്ചു.. അവരെ സ്പോണ്സര് ചെയ്യാന്‍ ഒരു മള്‍ട്ടീ നാഷണല്‍ കമ്പനികളും തയ്യാറായില്ലാ... എല്ലാ സൂപ്പര്‍ പ്ലെയേഴ്സും കൗരവ റ്റീമില്‍ അണിനിരന്നതിനാല്‍ പാണ്ഡവപ്പടക്ക് ഒരു വിജയ സാധ്യതയും ആരും നല്കിയില്ലാ.. ഭീമനെപ്പോലുള്ള ഗുണ്ടൂസുകളെ ഭക്ഷണക്കാര്യത്തില്‍ സ്പോണ്സര് ചെയ്യ്താല്‍ കെന്റക്കി ചിക്കന്‍ പോലും മൂന്നു ദിവസം കൊണ്ടു പൂട്ടിപ്പോകും എന്ന് കമ്പനി പത്രക്കുറിപ്പും ഇറക്കി.പച്ചവെള്ളം കുടിച്ച്, ചിക്കന്‍ ഗുനിയ പിടിച്ച് ചത്ത പടയാളികളുടെ പെമ്പ്രന്നോത്തികള്‍,'മുടിഞ്ഞു പോകത്തെയുള്ളൂ നീയൊക്കെ'.എന്നു.. പാണ്ഡവരെ പ്രാകി...
അവസാനം പാണ്ഡവര്‍ക്കു മനസ്സിലായ്, ഭീഷ്മരെ ബൗള്‍ഡ് ആക്കിയില്ലെങ്കില്‍, കാര്ന്നോര് ത്രിബിള്‍ സെഞ്ച്വറിയടിച്ച് മല്‍സരം ജയിപ്പിച്ച്, മാന്‍ ഓഫ് ദ് മാച്ച് ആവുമെന്ന്. കാര്ന്നോര്ക്കെതിരെ ബൗള്‍ ചെയ്യുന്നവന്റെയെല്ലാം ബോള്‍സ് കാര്ന്നോര് സിക്സര്‍, ബൗണ്ട്റി പറത്തി ഒരരുക്കാക്കുന്നതിനാല് അദ്ദേഹത്തിനെതിരെ ബോള്‍ ചെയ്യാന്‍ ഒടുവില്‍ പാണ്ഡവ പക്ഷത്തെ എല്ലാ പന്തേറുകാരും വിസമ്മതിച്ചു...അപ്പോഴാണു തനിക്ക് കിട്ടിയ വരം യുര്യോധനന് പറഞ്ഞത്. നേരത്തെ ഈ വിവരം പറയാതിരുന്നതിനു ഭീമന് കള്ളുകുടിച്ചു വന്ന് ചേട്ടനെ നല്ല തെറി വിളിച്ചു... താന്‍ എന്തൊരു കോപ്പിലെ രാജാവാടോ എന്ന ഡയലോഗ്ഗ് അങ്ങനെ വിശ്വ പ്രശ്തമായ്.. ഇതിനു പ്രതികാരമായ് യുധിഷ്ടിരന് ഭീമനെ കോക്രി പിടിച്ചു കാണിച്ചു.. കൃഷ്ണന്റെ നേതൃത്ത്വത്തില്‍ നടന്ന ഔദ്ദ്യോഗിക ഗൂഡാലോചന ഒരു തീരുമാനം നടപ്പിലാക്കി.......ബോംബെയില്‍ നിന്നും വന്ന പ്രോഫഷണല്‍ കില്ലറെ ഇറക്കാന്‍....... ശിഖണ്ടി......! . ഒറ്റക്ക് ഒരു ചേരിയെ നിയന്ത്രിക്കുന്ന അണ്ടര്‍ വേള്‍ഡ് ഹിജിഡ നേതാവ്......!കൈയടിച്ചും കാലടിച്ചും കള്സടിച്ചും എല്ലാവരും തീരുമാനത്തെ പിന്താങ്ങി...
അങ്ങനെ ശിഖണ്ടി രാവിലെ അണീഞ്ഞൊരുങ്ങി യുദ്ധക്കളത്തിലെത്തി. ചൂണ്ട് ചോപ്പിച്ചിരുന്നു. കണ്ണെഴുതിയിരുന്നു. നല്ല കാഞ്ചീ പുരം ചെല ശേലില് ചുറ്റിയിരുന്നു... അര്ജ്ജുനന്ന്റ്റെ തേരിന്റെ മുന്നില്‍ ശിഖണ്ടി അമ്പു വില്ലും സെന്റും പൂശി നിന്നു...! തന്റെ നേരേ യുദ്ധം ചെയ്യാന്‍ വരുന്ന ശിഖണ്ടിയെ കണ്ട് ഭീഷ്മര്‍ക്ക് കാര്യം മനസ്സിലായ്, ഇത്രയും വൃത്തികെട്ടൊരു പണി തനിക്കിട്ട് യുധിഷ്ടിരന് പണിതല്ലോ എന്നോര്‍ത്ത് കാര്ന്നോര് നാലു കോള ഒറ്റ ശ്വാസത്തില്‍ കുടിച്ചു തീര്‍ത്തു..... തേരില്‍ പാഞ്ഞു വന്ന ശിഖണ്ടി. കാര്‍ന്നോര്‍ക്ക് ഒരു ഫ്ലയിങ്ങ് ക്വിസ് അടിച്ചു.. ഏത് അസത്രം കൊള്ളുന്നതിനെക്കാള്‍ ഭയങ്കരമായ് അത് കാര്‍ന്നോരുടെ നെഞ്ചു തുളച്ചു.പിന്നെ അതിലും ഭയങ്കരമയൊരു ബ്രഹ്മാസ്ത്രം ശിഖണ്ടി പ്രയോഗിച്ചു... നാടന്‍ ഭാഷയിലെ സൈറ്റ് അടി! ആ പ്രയോഗത്തീന്റെ അതി തീവ്രതയില്‍ കാര്ന്നോര് ഇതി കര്ത്യവ്യതാ മൂഡനായ് നിന്നു പോയപ്പോള്‍..ശിഖണ്ടിക്കു മറഞ്ഞിരുന്ന അര്‍ജുനന്റെ ചന്തിക്ക് കൃഷ്ണ ഒരു നുള്ളുകൊടുത്ത് പറ്റിയ സമയമാ കീച്ചിക്കോ....'കാമമോഹിതനായ കിളവനെ കൊന്നാല്‍ പുണ്യം'എന്നൊരു ഉപനിഷ്ത് വചനവും ചൊല്ലി.!
ശിഖണ്ഡിയുടെ പിന്നില്‍ നിന്ന് അര്ജ്ജുനന് പായിച്ച അമ്പുകള്‍ ഏറ്റുവാങ്ങി ഭീഷ്മര്‍ ചെരിഞ്ഞു.!ദേഹമാസകലം അമ്പുതറച്ച ആ ധീരന് വീണപ്പോള്‍ ആനകള്‍ യുദ്ധക്കളത്തില്‍ പിണ്ഡമിട്ടു ചിന്നംമുഴക്കി അലറിഓടി..(ആന അലറലോടലറല്‍ എന്ന പ്രയോഗം അന്നാണുണ്ടായത്)കുതിരകള്‍ വാലും പൊക്കി ചാടി,പുറത്തിരുന്ന പടയാളികള്‍ തെറിച്ച് വീണു.അന്തരീക്ഷം പുകപടലങ്ങളാല് മൂടി.ആകാശത്തു ദേവേന്ദ്രന് കതിന പൊട്ടിച്ചു..ദേവന്മാര് ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.!പിന്നീടൊരു നിമിഷം ഒരു ഇല വീണാല്‍ കേള്‍ക്കുന്ന ഭീകരമായ നിശ്ശബ്ദ്ദത.പിന് ഡോപ് സൈലന്‍സ്. അര്‍ജ്ജുനനും ശിഖണ്ഡിക്കും വിശ്വസിക്കാനായില്ല.കൌരവര്‍ നിലവിളിച്ച് ഭീഷ്മരുടെ അടുത്തേക്ക് ഓടി വരുന്നതിനു മുമ്പേ ഉള്ളി കണ്ണില്‍ തേച്ച്,കരഞ്ഞ് വിളിച്ച് നെഞ്ചത്തടിച്ച് പാണ്ഡവപുത്രന്‍ അര്ജ്ജുനന് തേരില്‍ നിന്നും ചാടീയിറങ്ങി ഓടി.എല്ലാവരും തനിക്കു ചുറ്റും വന്നു നിന്നപ്പോള്‍ മൂപ്പിലാന് തന്റെ തല ഉയര്ത്തിവെക്കാന് ആവശ്യപ്പെട്ടു.നല്ല ഒന്നാന്തരം ഡണ്‍ലപ്പ് കിടക്കയും തലയിണയും മൂപ്പിലാന് ദുര്യോധനന് ഓഫര്‍ ചെയ്തു. പക്ഷേ ഭീഷ്മര്‍ ഒരു 'മസോക്കിസ്റ്റാ'യി മാറി അത് നിരസിച്ചു
ഇനി കൂര്‍ത്ത അസ്ത്രത്തില് മലര്‍ന്നു കിടന്ന് യുദ്ധം കണ്ട് രസിക്കാന്‍ പോകുന്നുവെന്ന് വീമ്പിളക്കി.മൂന്നമ്പുകള്‍ കൊണ്ട് അര്ജ്ജുനന് അങ്ങേരുടെ തല ഉയര്‍ത്തിവെച്ചു.തലച്ചോറുവരെ കിഴിഞ്ഞു കയറി അമ്പുകള്‍... !ഇനി എന്തു വന്നാലും കാര്ന്നോര് എണീറ്റുവരില്ലെന്ന് ഉറപ്പായപ്പോള്‍ അര്ജ്ജുനന് കൂടുതല്‍ സന്തോഷാശ്രു പൊഴിച്ചു.അതു കരച്ചിലായി എല്ലാവരും തെറ്റിദ്ധരിച്ചു.ഭീമന് ആരും കാണാതെ ഒരുകുപ്പി റം വിഴുങ്ങി, ചിരിതുടച്ചു.. യുധിഷ്ടിനന് കുനിഞ്ഞിരുന്ന് മടു മടാ ചിരിച്ചു മണ്ണുകപ്പി..!ഇനി എനിക്ക് കുടിക്കാന്‍ നല്ല ഒരു കുപ്പി വെള്ളം വേണമെന്ന് ഭീഷ്മര്‍ പറഞ്ഞു.ഏറ്റവും നല്ല മിനറല്‍ വാട്ടര്‍ എടുക്കാനോടി കൌരവപക്ഷം. പേരമക്കള്‍ ഇത്രയും വെള്ളം കുടിപ്പിച്ചിട്ടും ഇപ്പൊഴും ദാഹമോ എന്ന് ദുശാസനന് സംശയിച്ചു.
അര്ജ്ജുനന് യുദ്ധസ്ഥലത്തിന്റെ മാപ്പ് നല്ലവണ്ണം പഠിച്ചിരുന്നതിനാല്‍ പി.ഡബ്ല്യൂ.ഡിക്കാര് അതിലെ മണ്ണിനടിയിലൂടെ ഇട്ടിരുന്ന പൈപ്പിലേക്ക് അസ്ത്രം പായിച്ചു.
അപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു!!!!!!!!അതില്‍ നിന്നും വെള്ളം ചീറ്റി തെറിച്ചു!!
അതൊരു ചരിത്രസംഭവമായി .

7 comments:
hahaha :)
അഭിനന്ദിക്കാതെ വയ്യ സഹോദര
അനുമോദനങ്ങള്‍ ഇനിയും തുടരുക
ഭഗവാനെ..!
ഇതു കലക്കി..അപാര കഴിവ് കേട്ടോ..ഇങ്ങനെ പടച്ചു വിട്ടതിനു a real Hats off..!
PWD പൈപ്പില്‍ നിന്നും വെള്ളം വന്നെങ്കില്‍ അതൊരു ചരിത്ര സംഭവം തന്നെ :)
ഇപ്പോഴാ ശരിയായ മഹാഭാരത കഥ വായിക്കുന്നത്.....നന്ദി....തുടരുമല്ലോ....
അപ്പൊ അതാണുണ്ടായതല്ലേ. ഫയങ്കര യുത്തമാരുന്നൂന്നൊക്കെ കേട്ടപ്പൊ ഞാന്‍ വിചാരിച്ചു... :-)
വായിക്കുന്നവന്റെ വകതിരിവിനു വിട്ടുകൊണ്ടാണു ഭാരത കഥയില്‍ നിന്നു ക്ര്ഷ്ണദൊയ്പായനന് വലിഞിരിക്കുന്നത്....
അതിനാല്‍, കൊള്ളാം മനൊജെ.....(ച്ചാല്‍... എഴുതി മുഡിക്കുന്ന്....)
Post a Comment