Thursday, November 6, 2008

പാഞ്ചാലിയുടെ അക്ഷയ പാത്രം..

രാത്രി പന്ത്രണ്‍ടുമണിക്ക് അക്ഷയ പാത്രത്തില്‍ മിച്ചം വന്ന ചോറും മീന്‍ ചമ്മന്തിയും തിന്ന് ഏമ്പക്കം വിട്ടപ്പോള്‍ പാഞ്ചാലിക്ക് കലശലായ ദേഷ്യം തോന്നി.
പണ്ട് കെട്ടിയോന്മാര്‍ നായാടി കൊണ്ടുവരുന്ന മുയല്‍, കാട്ടുപന്നി, കൊളക്കോഴി,പന്നിയെലി മുതലായവയെ ചുട്ട്, കാലിന്റെ ഭാഗം തിന്നിട്ട് , കെട്ടിയോന്മാര്‍ക്ക് കുടല്‍, തല ഇത്യാതി പോഷക സാധനങ്ങള്‍ കൊടുത്ത്, സുഖിച്ചു ജീവിച്ചിരുന്ന തന്റെ അവസ്ഥയോര്‍ത്ത് പാഞ്ചാലി കണ്ണീര്‍ വാര്‍ത്തു.
അക്ഷയ പാത്രം കിട്ടിയതോടെ കെട്ടിയവന്മാര്‍ നായാട്ടിനേ പോകാതായി, രാവിലെ മുതല്‍ തീറ്റയില്‍ ഉല്ലസ്സിക്കാന്‍ തുടങ്ങി. ചിക്കന്‍ റ്റിക്ക, ചുക്ക, ഫിഷ് മോളീ, ആമിന, ഇങ്ങനെ ഒരുപാട് ഐറ്റംസ് കഴിച്ച് എല്ലാത്തിനും കുടവയറും ഉടുക്കത്തെ അധോവായുവും തുടങ്ങി.
പോരാഞ്ഞ് കാട്ടിലൂടെ തെണ്ടി നടന്ന് കണ്ട കാട്ടുകിഴങ്ങും കാട്ടു 'ഫ്രൂഡ്സും'കഴിച്ചിരുന്ന ഉണക്ക സന്യാസിമാര്‍ വരെ വന്ന് ചൈനീസ് ഫുഡ് അടിച്ചു മത്തു പിടിച്ച് പാണ്ഡവര്‍ക്കു ജയ് വിളിച്ച്, കൗരവരെ തെറിവിളിച്ച് മടങ്ങുന്നു.
തനിക്കുമാത്രം 'ബ്രേക്ക് ഫാസ്റ്റ്' നട്ടുച്ചക്ക്, 'ലഞ്ച്' ഈവനിങ്ങ് ആറുമണിക്ക്, 'ബ്രെഞ്ച്' എന്ന ഒരു സാധനം കൂടെ മൂരാച്ചി കെട്ടിയവന്മാര്‍ തിന്നുന്നു. ഡിന്നര്‍.......ഹോ! എല്ലാനും തിന്ന് ഏമ്പക്കവും വിട്ട് ഒരുറക്കം കഴിയുമ്പോള്‍.
പുളിശ്ശേരി, സാമ്പാര്, തൈരു സാധം, അച്ചാര്‍ എല്ലാം കൂട്ടി കൊടവയറന്മാര്‍ 'ഹസ്ബന്റ്സ്' തട്ടിവിടുമ്പോള്‍ വായില്‍ തുപ്പലൊലിപ്പിച്ച് എല്ലാത്തിനും മൂക്കുമുട്ടെ വിളമ്പിക്കൊടുക്കുന്ന തന്റെ അവസ്ഥ.
ചായ കുടിക്കണമെങ്കില്‍ പോലും എല്ലാ മുടിഞ്ഞവന്മാരും അമറാന്തിച്ചു തിന്നതിനു ശേഷം,അതിനു മുന്നെ വല്ലതും രുചിക്കാനെടുത്താല്‍ അപ്പോള്‍ പാത്രം കാലിയാകും.......
"അയ്യയ്യോ അയ്യോ അയ്യോ ".. പാഞ്ചാലി തലക്കിടിച്ച് , സൂര്യനെ പ്രാകി, "പണ്‍ടാരക്കാലാ സൂര്യാ നീ മുടിഞ്ഞു പോകത്തേ ഉള്ളൂ..."
ഇതേ സമയം തന്റെ ഉറക്കം കഴിഞ്ഞ്, കടലില്‍ ചാടി അസലായൊരു കുളിയും കഴിഞ്ഞ്, മുഖത്ത് ഫേര്‍ ആന്റ് ലൗലി പൂശി ബ്രൂട്ടിന്റെ സെന്റും പൂശി മോണിങ്ങ് വാക്കിനിറങ്ങിയ സൂര്യനു ചിരിയോടു ചിരി...
"എടീ പാഞ്ചാലീ, കശമലക്കും കശമലേ.... ശൃംഗാരീച്ചീ, നുണച്ചിപ്പാറൂ നീ എന്തുവാ വിചാരിച്ചേ ? നിന്നെ തിന്നു സുഖിപ്പിക്കാനാ എന്റെ പിച്ച ചട്ടി നിനക്കു തന്നതെന്നു വിചാരിച്ചോ.......എന്റെ മോന്‍ , കര്‍ണ്ണേശ്വരന്‍ ,സൂര്യപുത്രന്‍.........! ലവനെ നീ എന്തുവാടീ വിളിച്ചേ ? സൂതപുത്രന്‍ എന്നോ...?അനുഭവിച്ചോടീ അനുഭവിച്ചോ......... ബുഹ ഹ ഹ"

8 comments:

പൊറാടത്ത് said...

ബുഹ ഹ ഹ...

അവൾക്ക് അങ്ങനെ തന്നെ വേണം..:)

വികടശിരോമണി said...

കലക്കി.ലവൾക്ക് അങ്ങനെതന്നെ വേണം.

നിലാവ് said...

പുതു യുഗത്തില്‍ കഥക്ക് പരിണാമം സംഭവിച്ചതാണോ..?

കൊള്ളാം :)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

:)

Unknown said...

അവൾക്ക് അതു തന്നെ വേണം അഹങ്കാരി
എന്തായാലും ചിരിക്കാനുള്ള വക നലകി
ഇന്ന് അക്ഷയപാത്രം കിട്ടിയാൽ
അതൊരു ചിന്തയാണ് ഈ കഥയിൽ

Jayasree Lakshmy Kumar said...

അതു നല്ല ശിക്ഷയായി. വിശപ്പിച്ചും കൊതിപ്പിച്ചും വിളമ്പിച്ചും കൊല്ലുക

പ്രിയ said...

ഒരു അക്ഷയപാത്രം ചുളുവിലക്കെങ്ങാനും ഒത്താല്‍ വാങ്ങണംന്നോര്തിരുന്നതാ. ഈശ്വരാ അതിമ്മാതിരി കുരിശാവുന്നറിഞ്ഞത് നന്നായി. ഇനി ആരേലും ചുമ്മാ തരാന്ന് പറഞ്ഞാലും വേണ്ടേ.

:) കിടിലന്‍ ആണല്ലോ ഭാരതവ്യാഖ്യാനം

Lekshmi said...

hummmmmmm....... nannayittundu,,,

lavane kondu etrayokkeye pattuuu...

parnjittu karyam illa